Thursday 08 October 2020 09:39 AM IST : By സ്വന്തം ലേഖകൻ

ആ ടൈറ്റിൽ ഉടൻ വരും! എസ്.ജി 250 ഉറപ്പിച്ച് സുരേഷ് ഗോപി: ചർച്ചയായി പുതിയ പോസ്റ്റർ

suresh-gopi

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സുരേഷ് ഗോപിയുടെ 250–ാം ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ പ്രഖ്യാപിക്കും. ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ച് സുരേഷ് ഗോപി ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചു.

വിവാദമായ ‘കടുവാക്കുന്നേല്‍ കുറുവച്ചൻ’ സ്റ്റൈൽ ലുക്കുമായി സാമ്യമുള്ള ലുക്കിലാണ് പുതിയ പോസ്റ്ററിലും താരം. എന്നാൽ സംവിധായകന്റെ പേരില്ല. “ Vengeance is mine, I will repay”
#SG250 - Title to be trumpeted soon! എന്ന കുറിപ്പോടെയാണ് സുരേഷ് ഗോപി പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

പൃഥ്വിരാജ് – ഷാജി കൈലാസ് ചിത്രം കടുവയുമായി കഥയിൽ സാമ്യമുണ്ടെന്ന ആരോപണമാണ് ‘കടുവാക്കുന്നേല്‍ കുറുവച്ചൻ’ വിവാദത്തിലാകാൻ കാരണമായത്. അതുകൊണ്ടു തന്നെ സുരേഷ് ഗോപി ചിത്രത്തിന്റെ പേരിനായി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.