ADVERTISEMENT

പാർട്ടിയായാലും ആഘോഷമായാലും കോംബിനേഷൻ ഡ്രസ്സുകളിൽ തിളങ്ങാനാണ് എല്ലാവർക്കുമിഷ്ടം. നിറങ്ങളിലും പാറ്റേണിലും ഡിസൈനിലുമൊക്കെ ആ കോംബിനേഷൻ കൊണ്ടുവരാനാണു മിക്കവരും ശ്രമിക്കുന്നത്. കുറച്ചുകൂടി സ്റ്റൈൽ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി അമ്മ– മകൾ കോംബോ ഡ്രസ്സാണ് ഇക്കുറി. വിശേഷ അവസരങ്ങളിൽ ഒന്നിച്ചണിഞ്ഞ് ആഘോഷത്തിന്റെ മാറ്റുകൂട്ടാൻ ഈ ഡ്രസ് തയ്ച്ചുവച്ചോളൂ.

ജോർജറ്റ് പോലുള്ള ഫ്ലോയി മെറ്റീരിയലുകളിൽ തയ്ച്ചെടുത്താൽ ഭംഗി കൂടുന്ന ഈ ഡ്രസ്സിൽ അമ്മയ്ക്കു സ്ലീവും മക്കൾക്കു സ്ലീവ്‌ലെസുമാണ് നൽകിയിരിക്കുന്നത്. ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് ഗാതേഴ്സിന്റെ എണ്ണം കൂട്ടാം.

ADVERTISEMENT

കോൺട്രാസ്റ്റ് നിറത്തിലുള്ള തുണി കൊണ്ടോ ലെയ്സ് കൊണ്ടോ ബോർഡർ നൽകിയാൽ ഡ്രസ് കൂടുതൽ ഭംഗിയാകും.

ഇതിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. ഷോൾഡർ, ഇറക്കം, കഴുത്തിറക്കം (മുൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), കൈക്കുഴി, ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്), കൈ ഇറക്കം, യോക് അളവ്, ഫുൾ ഇറക്കം, ഫ്ലൈയർ ലൂസ്.  

ADVERTISEMENT

അളവുകൾ മാർക് ചെയ്യാം

ലൈനിങ്ങിൽ മുൻഭാഗത്തിനുള്ള തുണിയിൽ മുൻകഴുത്ത്, കഴുത്തകലം, കൈക്കുഴി, ചെസ്റ്റ് അളവ്, വെയ്സ്റ്റ് അളവ്, ഫുൾ ഇറക്കം, ഫ്ലെയർ ലൂസ് എന്നിവ മാർക് ചെയ്ത് തയ്യൽതുമ്പു കൂടി നൽകി മുറിക്കാം.

ADVERTISEMENT

പിൻഭാഗത്തിനു വേണ്ടി എലൈൻ രീതിയിൽ ഒറ്റ പീസായാണു കട്ടിങ് വരുന്നത്. അതിനായി ലൈനിങ്ങും മെയിൻ ഫാബ്രിക്കും ഒന്നിച്ചു മടക്കിയിട്ട ശേഷം പിൻകഴുത്തിറക്കം, കഴുത്തകലം, കൈക്കുഴി, ചെസ്റ്റ് അളവ്, വെയ്സ്റ്റ് അളവ്, ഫുൾ ഇറക്കം, ഫ്ലെയർ ലൂസ് എന്നിവ മാർക് ചെയ്ത ശേഷം തയ്യൽ തുമ്പു കൂടി നൽകി മുറിക്കാം.

മുൻഭാഗത്തിനായി ഗാതേഴ്സിന്റെ എണ്ണം കണക്കാക്കിയശേഷം അതനുസരിച്ചു ലൂസ് നൽകി തുണി എടുക്കണം. ഓരോ ഗാതേഴ്സും തയ്ക്കുന്ന വീതി കൂട്ടിച്ചേർത്താണു വീതി കണക്കാക്കേണ്ടത്. ഇനി യോക് ഇറക്കം മാർക് ചെയ്ത് അവിടെ വരെ തുല്യവീതിയിൽ ഞൊറിവുകളെടുക്കാം. (ഞൊറിവുകൾ എടുത്തു കഴിയുമ്പോഴുള്ള വീതി ലൈനിങ്ങിന്റെ വീതിക്കു തുല്യമായിരിക്കണം.)

ഇനി ഈ പീസിൽ മുൻകഴുത്ത്, കഴുത്തകലം, കൈക്കുഴി, ചെസ്റ്റ് അളവ്, വെയ്സ്റ്റ് അളവ്, ഫുൾ ഇറക്കം, ഫ്ലെയർ ലൂസ് എന്നിവ മാർക് ചെയ്ത് തയ്യൽതുമ്പു കൂടി നൽകി മുറിക്കാം. സ്ലീവിനുള്ള തുണിയും കോളറിനുള്ള നീളൻ പീസും മുറിച്ചെടുക്കണം.

momdaughtercombodressfrockpatterndiyvanithamalayalam2
കട്ടിങ് പാറ്റേൺ (റഫറൻസിനു വേണ്ടി)

ഈസിയായി തയ്ക്കാം

ടോപ്പിന്റെ മുൻപാളിയും പിൻപാളിയും തമ്മിൽ ഷോൾഡറുകൾ ചേർത്തു തയ്ച്ചശേഷം സ്ലീവ് അറ്റാച്ച് ചെയ്യാം. സ്ലീവ്‌ലെസിനായി അരികു കവർ ചെയ്തു തയ്ച്ചാൽ മതി. ഇനി വശങ്ങൾ ചേർത്തടിച്ച് അടിവശത്തു ബോർഡർ പിടിപ്പിക്കാം. പിൻവശത്ത് ഓപ്പണിങ് വരുന്ന വിധത്തിൽ കോളർ കൂടി അറ്റാച്ച് ചെയ്താൽ ഡ്രസ്സ് റെഡി.

കോ ഓർഡിനേഷൻ: രൂപാ ദയാബ്ജി

Fashion Forward: The Latest in Mother-Daughter Coordination:

Mother daughter combo dresses are a popular choice for parties and celebrations, allowing mothers and daughters to shine in matching attire. This article provides a guide to creating these stylish outfits, emphasizing the use of flowing materials like georgette and offering design variations such as sleeve differences for mother and daughter, and the option to adjust gathers. It details the necessary measurements, cutting techniques for front and back panels using A-line styles, and instructions for adding pleats and borders for enhanced beauty. The sewing process is explained step-by-step, from attaching sleeves and finishing edges to adding collars and borders, resulting in a ready-to-wear coordinated dress perfect for special occasions.

ADVERTISEMENT