പാർട്ടിയിൽ തിളങ്ങാൻ ട്രെഡീഷനൽ ലുക്ക് ആകില്ല മിക്കവരുടെയും ആദ്യ ചോയ്സ്. പക്ഷേ, പ്രൗഢി നിറയും ലുക്കിനു ട്രെഡീഷനലിനെ പാടേ ഒഴിവാക്കാനുമാകില്ല.
അങ്ങനെ കൺഫ്യൂഷനടിച്ചു നിൽക്കുന്നവർക്ക് പാർട്ടി ഡ്രസ്സായി സെലക്ട് ചെയ്യാവുന്ന ഗോൾഡൻ– ഓഫ്‌വൈറ്റ് കോംബിനേഷനിൽ പിൻ ടക് യോക്കുള്ള, ക്ലോസ്ഡ് നെക്ക് ഫിഷ് കട്ട് ലോങ് ഗൗൺ ഡ്രസ്സാണ് ഇക്കുറി.
യോക് ഡിസൈനാണ് ഈ ഗൗണിന്റെ ഗമ കൂട്ടുന്നത്. നടക്കാനുള്ള സൗകര്യത്തിനായി ഒരു വശത്ത് സ്ലീറ്റും നൽകിയിട്ടുണ്ട്.
ഇതിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. ഷോൾഡർ, കൈക്കുഴി, കഴുത്തിറക്കം (മുൻ, പിൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്), ഹിപ് റൗണ്ട് (സീറ്റ് അളവ്), യോക് ഇറക്കം, ഫുൾ ഇറക്കം (ഓരോരുത്തരുടെയും ഇഷ്ടാനുസരണം ഫ്ലോർ ലെങ്ത്, ആംഗിൾ ലെങ്ത് എന്നിങ്ങനെ കണക്കാക്കാം.)
അളവുകൾ മാർക് ചെയ്യാം
യോക് ഭാഗത്തിനുള്ള തുണിയിൽ പിൻ ടക്കുകൾ നൽകിയ ശേഷം മുൻഭാഗവും പിൻഭാഗവും ലൈനിങ്ങും വെവ്വേറേ മടക്കിയിട്ട് അളവുകൾ മാർക് ചെയ്തു വെട്ടാം. ബോട്ടം പാർട്ടിന്റെ തുണിയും ലൈനിങ്ങും മടക്കിയിട്ട് അളവുകൾ മാർക് ചെയ്തു വെട്ടാം.
ഈസിയായി തയ്ക്കാം
യോക് പാർട്ടിന്റെ ഷോൾഡർ ചേർത്തു തയ്ച്ച ശേഷം കൈക്കുഴി കവർ ചെയ്യണം. അടിവശത്ത് ബോട്ടം പാർട് അറ്റാച്ച് ചെയ്ത ശേഷം ബാക്കിൽ ലോങ് സിബ് ഓപ്പണിങ് നൽകി കഴുത്ത് കവർ ചെയ്യാം.
ഒരു വശത്ത് സ്ലിറ്റ് നൽകി വശങ്ങൾ ചേർത്തു തയ്ക്കാം. അടിവശം കൂടി മടക്കി തയ്ച്ചാൽ ഗൗൺ റെഡി.
കോ ഓർഡിനേഷൻ: രൂപാ ദയാബ്ജി