ADVERTISEMENT

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഡിസൈന്‍ ആണ് മദ്രാസ് ചെക്സ്. കുർത്തയായും സെറ്റുസാരിക്കൊപ്പവും നീളൻ പാവാടയ്ക്കൊപ്പവും ബ്ലൗസായും മദ്രാസ് ചെക്സിനെ കൂടെക്കൂട്ടിയവർക്ക് സ്റ്റൈൽ ചെയ്യാവുന്ന മറ്റൊരു അപ്ഡേറ്റാണ് ഇക്കുറി. സിംഗിൾ കളർ കോട്ട് ടോപ്പിനൊപ്പം ബോക്സ് പ്ലീറ്റിൽ മദ്രാസ് ചെക്സ് പാവാട. 

ടീനേജിനു സ്റ്റൈലാകാൻ മാത്രമല്ല യൂത്തിനും ഈ ഡിസൈൻ പരീക്ഷിക്കാം. കുറച്ചുകൂടി പ്രായമുള്ളവർക്കായി ചെറിയ സ്ലീവ് നൽകിയും ടോപ്പിന് മാറ്റം വരുത്താം. ചെക്സിന്റെ വലുപ്പം കൂടുതലുള്ള ഡിസൈനിനേക്കാൾ വലുപ്പം കുറവുള്ള ക്യൂട്ട് ചെക്സ് ആകും കുട്ടികൾക്കു കൂടുതലിണങ്ങുക.  

ADVERTISEMENT

ഇതിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. ടോപ്പിന്– ഷോൾഡർ, ഇറക്കം, കഴുത്തിറക്കം (മുൻ, പിൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), കൈക്കുഴി, ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്). സ്കർട്ടിന്– ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്), ഇറക്കം. 

അളവുകൾ മാർക് ചെയ്യാം

ADVERTISEMENT

ടോപ്പിന്റെ മുൻഭാഗത്തിനും പിൻഭാഗത്തിനുമുള്ള തുണി വെവ്വേറേ മടക്കിയിട്ടാണ് അളവുകൾ മാർക് ചെയ്യേണ്ടത്. ആദ്യം പിൻഭാഗത്തിനുള്ള തുണിയും ലൈനിങ്ങും മടക്കിയിട്ടു കഴുത്തകലം, ഷോൾഡർ, ഇറക്കം, ചെസ്റ്റ് അളവ്, വെയ്സ്റ്റ് അളവ്, കൈക്കുഴി എന്നിവ മാർക് ചെയ്തശേഷം തയ്യൽതുമ്പു കൂടി നൽകി വെട്ടാം. 

മുൻഭാഗത്തിനുള്ള തുണിയിൽ മുന്നിൽ ഓപ്പണിങ്ങിനായി ഒന്നര ഇഞ്ച് എക്സ്ട്രാ നൽകി വേണം അളവുകൾ മാർക് ചെയ്യാൻ. കൈ ഓരോരുത്തരുടെയും ഇഷ്ടാനുസരണം നൽകാം. സ്കർട്ടിനുള്ള തുണിയിൽ വേണ്ട ഞൊറിവുകൾ കണക്കാക്കി ലൂസ് നൽകി ഇറക്കം മാർക് ചെയ്തു വെട്ടണം. 

stitchingmadraschecksvanitha
കട്ടിങ് പാറ്റേൺ (റഫറൻസിനു വേണ്ടി)
ADVERTISEMENT

ഈസിയായി തയ്ക്കാം 

ടോപ്പിന്റെ ഷോൾഡറുകൾ ചേർത്തടിച്ച്, കഴുത്തും മുൻവശത്തെ ഓപ്പണിങ്ങും കൈക്കുഴിയും കവർ ചെയ്തുതയ്ക്കണം. ഇനി വശങ്ങൾ ചേർത്തു തയ്ച്ച് അടിവശം മടക്കാം. മുൻഭാഗത്തു ബട്ടനുകൾ നൽകി ടോപ് ഫിനിഷ് ചെയ്യാം.

സ്കർട്ടിനുള്ള തുണിയിൽ വെയ്സ്റ്റ് അളവ് കണക്കാക്കി ബോക്സ് പ്ലീറ്റുകളെടുക്കണം. ഇനി നീളൻ തുണി കൊണ്ടു ബെൽറ്റ് പിടിപ്പിക്കാം. സൈഡിൽ ഓപ്പണിങ് നൽകി വശങ്ങൾ ചേർത്തു തയ്ക്കാം. അടിവശം കൂടി മടക്കിയാൽ സ്കർട്ടും റെഡി.

കോ ഓർഡിനേഷൻ: രൂപാ ദയാബ്ജി

Styling Madras Checks Skirt and Top:

Madras checks remain a highly beloved design among Malayalis, effortlessly styling as kurtas, set mundu blouses, and long skirts with a fresh modern update. This versatile design features a single-color coat top paired with a box-pleated Madras check skirt, making it a trendy choice not just for teenagers but also for youth. Older individuals can also easily experiment with this look by opting for shorter sleeves to slightly modify the top. Cute, smaller checks suit children much better compared to larger check patterns, ensuring a charming appearance. Essential measurements required for tailoring the top include the shoulder, length, front and back neck depth, neck width, chest round, armhole, and waist round. Meanwhile, the skirt requires accurate measurements for the waist round and overall length to achieve the best fit. Both the front and back pieces of the top must be folded and cut separately, with an extra one and a half inches added to the front for an opening. Finally, sewing the pieces together, adding buttons, forming box pleats on the skirt, and attaching a waistband completes this gorgeous outfit.

ADVERTISEMENT