ADVERTISEMENT

ഫാഷനിൽ ഏതു ട്രെൻഡ് വന്നാലും മിക്കവർക്കും സിംപിൾ സ്റ്റൈൽ മതിയെന്നാകും ഡിമാൻഡ്. പക്ഷേ, ഫാഷനിലും പവർഫുൾ ലുക്കിലും വിട്ടുവീഴ്ച ചെയ്യാനുമാകില്ല. അങ്ങനെ ഡിമാൻഡുള്ളവർക്ക് ധൈര്യമായി പരീക്ഷിക്കാവുന്ന റൂഷ്ഡ് സ്ലീവ് ബോഡികോൺ ഡ്രസ്സ് പാറ്റേണാണ് ഇക്കുറി.

അധികം ആഡംബരങ്ങൾ ഇല്ലാതെ തന്നെ റോയൽ ലുക്ക് നൽകുന്ന ഈ ഡ്രസ്സിന്റെ ഹൈലൈറ്റ് റൂഷ്ഡ് ലോങ് സ്ലീവ് ആണ്. തോൾഭാഗം മുതൽ കൈത്തണ്ട വരെയുള്ള ഞൊറിവുകൾ സ്ലീവിനു പഫ് ലുക്ക് നൽകുക മാത്രമല്ല, ബോഡികോൺ ഫിറ്റിങ്ങിനു മികച്ച കോംബിനേഷനുമാണ്. പാർട്ടികൾക്കും ഫോർമൽ ഇവന്റുകൾക്കും ഒരുപോലെ അണിയാനാകുന്ന ഈ ഡ്രസ്സിന്റെ അടിവശത്ത് സ്ട്രെയ്റ്റ് പെൻസിൽ കട്ട് നൽകിയിരിക്കുന്നു.

ADVERTISEMENT

ഇതിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്– ഷോൾഡർ, കൈക്കുഴി, കഴുത്തിറക്കം (മുൻ, പിൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്), ഹിപ് അളവ് (സീറ്റ് റൗണ്ട്), വെയ്സ്റ്റ് ലൈൻ ഇറക്കം, ഫുൾ ഇറക്കം, സ്ലീവ് ഇറക്കം.

അളവുകൾ മാർക് ചെയ്യാം

ADVERTISEMENT

ബോഡി പാർട് മുൻഭാഗത്തിനും പിൻഭാഗത്തിനുമുള്ള  തുണി വെവ്വേറേ മടക്കിയിട്ട് ഷോൾഡർ, കൈക്കുഴി, കഴുത്തിറക്കം (മുൻ, പിൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്), ഹിപ് അളവ് (സീറ്റ് റൗണ്ട്), വെയ്സ്റ്റ് ലൈൻ ഇറക്കം, ഫുൾ ഇറക്കം എന്നിവ പാറ്റേൺ പ്രകാരം മാർക്ക് ചെയ്തു തയ്യൽ തുമ്പു കൂടി നൽകി വെട്ടാം.

സ്ലീവിന്റെ തുണി മടക്കിയിട്ട ശേഷം പാറ്റേൺ പ്രകാരം അളവുകൾ മാർക് ചെയ്ത് തയ്യൽതുമ്പു കൂടിയിട്ടു വെട്ടണം (കൈക്കുഴി മാർക്കിങ് ഭാഗത്തും കൈത്തണ്ട വരെയും പ്ലീറ്റ്സ് നൽകേണ്ടതിനാൽ ഓരോന്നിലും എക്സ്ട്രാ അളവു നൽകാൻ മറക്കരുത്. നൽകേണ്ട പ്ലീറ്റ്സിന്റെ വീതിയും എണ്ണവും കണക്കാക്കിയ ശേഷമാണ് എക്സ്ട്രാ അളവ് നൽകേണ്ടത്.)

rufflessleevealinedressvanithafashion1
കട്ടിങ് പാറ്റേൺ (റഫറൻസിനു വേണ്ടി)
ADVERTISEMENT

ഈസിയായി തയ്ക്കാം

മുൻഭാഗത്തെയും പിൻഭാഗത്തെയും കഴുത്തുകൾ കവർ ചെയ്തു തയ്ക്കാം. ഇനി ഷോൾഡറുകൾ അറ്റാച്ച് ചെയ്യണം. നേരത്തേ കണക്കാക്കിയ പ്രകാരം ഞൊറിവുകൾ തയ്ച്ച ശേഷം സ്ലീവ് അറ്റാച്ച് ചെയ്യാം.
വശങ്ങൾ ചേർത്തു തയ്ച്ച ശേഷം അടിവശം മടക്കി തയ്ച്ചാൽ ബോഡികോൺ ഡ്രസ് റെഡി.

വേണമെങ്കിൽ പിൻഭാഗത്ത് സിപ് ഓപണിങ് നൽകാം. നടക്കാൻ ബുദ്ധിമുട്ടുണ്ടാകുമോ എന്ന് ആശങ്കയുണ്ടെങ്കിൽ താഴെ പിൻഭാഗത്തും ഓപണിങ് നൽകാം.

ഒരേ നിറത്തിൽ തുന്നുമ്പോഴും ബോഡിക്കും സ്ലീവിനും രണ്ടു തരം മെറ്റീരിയൽ (എംബ്രോയ്ഡറി– നെറ്റ്) കോംബിനേഷൻ വേറേ ലെവലാകും.

കോ ഓർഡിനേഷൻ : രൂപാ ദയാബ്ജി

Create Your Own Royal Look with Simple Bodycon Dress Patterns:

Fashion trends constantly evolve, but simple yet powerful looks remain in high demand among style enthusiasts. Ruched sleeve bodycon dress patterns offer a royal look without excessive ornamentation, making them ideal for modern wardrobes. The highlight of this outfit is the ruched long sleeve, which features pleats from the shoulder to the wrist. This design provides a stunning puff look that perfectly complements the fitted nature of the bodycon base. Parties and formal events alike can be easily attended wearing this versatile and elegant dress pattern. Essential measurements like shoulder, chest, waist, and sleeve length are required for precise stitching. Creating this stylish outfit involves careful fabric marking, pleating allowances, and joining the pieces seamlessly.

ADVERTISEMENT