കമ്മൽ, ബാഗ്, ചാംസ്, ഡ്രസ്, ചെരുപ്പ്.... സ്റ്റൈലിങ്ങിനു വേണ്ട എല്ലാത്തിനും കൂടി 2999 രൂപ മതി. പക്ഷേ, ഫാഷനിൽ ടോപ് നോച്ച് എന്നതിൽ കുറഞ്ഞൊന്നും പറയാനാകില്ല. അതാണ് ജെൻ സിയുടെ സ്റ്റൈലിങ്ങിന്റെ രഹസ്യം.
നെക്‌ലൈനിൽ ലേസ് ഡീറ്റെയ്‌ലുള്ള ഡെലിക്കേറ്റ് ബോ നിറ്റ് കാമി. കൂട്ടായി ഫ്ലോറൽ പ്രിന്റഡ് പ്ലീറ്റഡ് സ്കർട്. ഫ്രണ്ട്സുമായി വെറുതെ കറങ്ങാനിറങ്ങുമ്പോഴണിയാം ഈ സിംപിൾ ആൻഡ് ക്യൂട്ട് അറ്റയർ. ബോ ഡിസൈൻസ് പുതുതലമുറയുടെ ഇഷ്ടലിസ്റ്റിൽ കയറിയിട്ടു കുറച്ചു നാളായി. ഷൂസിലും ടോപ്പിലും ചാംസിലും എന്തിനേറെ മോതിരത്തിൽ വരെ ബോ ഡിസൈനുള്ള സ്റ്റൈലാണിത്
പെപ്പി എന്നാൽ കംഫി. ഈവനിങ് പാർട്ടിക്കിണങ്ങും കോസി നിറ്റ് ടർട്ടിൽ നെക് ടാങ്‌ക് ടോപ്പും ചെക്ക്ഡ് അസിമട്രിക്കൽ സ്കർട്ടും. ജെൻ സി, ജെൻ ആൽഫ കിഡ്സ് ‘പിൻ ഇൻട്രസ്റ്റഡ്’ ആണ്. അതുകൊണ്ടു തന്നെ സേഫ്റ്റി പിൻ ബ്രൂച്ച് ഇഷ്ട ആക്സസറിയാണ്. ഷോർട് സ്കർടും ഹീൽ ബൂട്സും ചേർന്നാൽ പാർടി വൈബ് എളുപ്പത്തിൽ സ്വന്തമാക്കാം.
വെക്കേഷൻ സ്റ്റൈലിനിണങ്ങുന്ന ട്രോപ്പിക്കൽ പ്രിന്റഡ് മാക്സി സ്ലിപ് ഡ്രസ് ആണിത്. പക്ഷേ, ഷോപ്പിങ് ഡേയ്ക്കും ഇണങ്ങും. സ്ലിങ് ബാഗും ഫ്ലാറ്റ്സുമാണ് ബെസ്റ്റ് ബഡ്ഡീസ്. മാലകളിൽ സിംപിൾ ചെയ്ൻ ലെയേഴ്സിനോട് പ്രത്യേക സ്നേഹമാണ് ഈ ഗേൾസിന്.
വിന്റേജ് ഇൻസ്പയേർഡ് സ്മോക്ഡ് ടോപ്. എംബ്രോയ്ഡേർഡ് ഡെനിം പാന്റ്സ്. വിന്റേജിനോടിത്തിരി സ്നേഹക്കൂടുതലുണ്ട് യങ് ജനറേഷന്. പിന്നെയുള്ളൊരു ഒബ്സഷൻ ആർട്ടിഫിഷൽ നെയിൽസാണ്. ഇയറിങ്സിൽ പ്രിയം ഹൂപ്സിനോടാണ്. വളയക്കമ്മസുകളിൽ ഹാങിങ് കൂടി വന്നാൽ സന്തോഷം.
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ. മോഡൽ : ഐശ്വര്യ എസ്. നായർ. കോസ്റ്റ്യൂം : Westellar, Kakkanad, Kochi @westellar_official. സ്റ്റൈലിങ് : പ്രിയങ്ക പ്രഭാകർ. കോർഡിനേഷൻ : അമ്മു ജൊവാസ്