ADVERTISEMENT

ഫ്ലോറല്‍ ഗൗണില്‍ സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി നടി മംമ്ത മോഹൻദാസ്. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഹോങ്കോങിൽ വച്ചായിരുന്നു ഇത്തവണ താരത്തിന്റെ പിറന്നാൾ ആഘോഷം.  

ബെയ്ജില്‍ ചുവപ്പു പൂക്കളുള്ള ഗൗണില്‍ ഗ്ലാമറസ് ലുക്കിലാണ് താരം. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് മംമ്ത. മിനിമലിസമാണ് ആക്സസറിയിലും താരം പിന്തുടര്‍ന്നിരിക്കുന്നത്. ‘ബ്യൂട്ടി ഇന്‍ ഹോങ്കോങ്..’ എന്നാണ് ചിത്രങ്ങള്‍ക്ക് താഴെ ഒരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT

അഭിനേതാവായും ഗായികയായും തിളങ്ങിയ മംമ്ത നിർമാതാവായി അരങ്ങേറ്റം കുറിക്കുകയാണ്. ജോഷി മേടയിൽ സംവിധാനം ചെയ്യുന്ന 'കൊല്ലി – ദ് വാലി ഓഫ് ഡെത്ത്' എന്ന ചിത്രത്തിലൂടെയാണ് മംമ്ത നിർമാണ മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. 

ADVERTISEMENT
Mamta Mohandas Celebrates Birthday in Hong Kong:

Mamta Mohandas recently celebrated her birthday in Hong Kong and shared stunning pictures of her celebration on social media. The talented actress and singer looked gorgeous in a glamorous beige floral gown with red flowers. She completed her stylish look with wavy hair, minimal makeup, and subtle accessories. Fans flooded the comment section with compliments, praising her beauty and elegance during the trip. In addition to her acting career, she is now making her debut as a producer. She is entering film production with the upcoming movie Kolli The Valley of Death, directed by Joshi Medayil.

ADVERTISEMENT
ADVERTISEMENT