ADVERTISEMENT

കേരളത്തിൽ നിന്നുള്ള യുവ ഹോമിയോ ഡോക്ടേഴ്‌സിന്റെ പ്രബന്ധ അവതരണവും പുസ്തക പ്രകാശനവും ഡൽഹിയിൽ വച്ച് നടന്നു. ലോക ഹോമിയോപ്പതി ദിനത്തോടനുബന്ധിച്ച് ഏപ്രിൽ 9, 10 തീയതികളിൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ, ആയുഷ്‌ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ വച്ച് നടത്തിയ അന്താരാഷ്ട്ര സെമിനാറിൽ ’ഹോമിയോപ്പതി പീപ്പിൾസ് വോയ്‌സ് ഫോർ വെൽനസ്’ എന്ന വിഷയത്തിൽ കോവിഡ് 19 ന്റെ പ്രതിരോധത്തിൽ ആർസനിക് ആൽബ് എന്ന ഹോമിയോ മരുന്നിന്റെ ഫലപ്രാപ്തിയെ കുറിച്ച് കോട്ടയം ചിങ്ങവനം സ്വദേശി ചെന്നൈ എസ് ആർ എം യൂണിവേഴ്‌സിറ്റിയിലെ എപ്പിഡമിയോളജിസ്റ്റ് ഡോക്ടർ അലക്സ് ജോസഫിന്റെ നേതൃത്വത്തിൽ ഇന്ത്യാ ഗവണ്മെന്റിന്റെ ധനസഹായത്തോടെ നടത്തിയ പ്രബന്ധം അവതരിപ്പിച്ചു. 

ഹോമിയോപ്പതിയുടെ പിതാവായ ഡോക്ടർ സാമുവേൽ ഹാനിമാന്റെ 267 ാം ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസ്തുത അന്താരാഷ്ട്ര സെമിനാറിൽ കോഴിക്കോട് ചാലപ്പുറം സ്വദേശി ഡോക്ടർ അനശ്വര ദേവു, തൃശൂർ പുതുക്കാട് സ്വദേശി ഡോക്ടർ അരുൺ ദാസ് മേനോനും സംയുക്തമായി വ്യാഖ്യാനം ചെയ്ത ’ദ ക്രോണിക് ഡിസീസസ് - ദേർ പെക്യൂലിയർ  നേച്ചർ ആൻഡ് ഹോമിയോപ്പതിക് ക്യൂർ - അനോട്ടേറ്റഡ് എഡിഷൻ’ എന്ന പുസ്തകത്തിന്റെ ഒന്നാം വാല്യം കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ധ സോനാവാലും, രാജ്യമന്ത്രി ആയുഷ് മന്ത്രാലയം ഡോക്ടർ മുഞ്ച്പാര മഹേന്ദ്രഭായ് കാലുഭായിയും സംയുക്തമായി പ്രകാശനം ചെയ്തു. 

homeo00997
ADVERTISEMENT
ADVERTISEMENT
ADVERTISEMENT