Friday 25 October 2024 02:45 PM IST : By സ്വന്തം ലേഖകൻ

‘കൈമുട്ടിലെ കറുപ്പുനിറം മാറാന്‍ പഞ്ചസാരയും നാരങ്ങാനീരും’; മുഖസൗന്ദര്യം വർധിപ്പിക്കാന്‍ സിമ്പിള്‍ ടിപ്സ്

dark-knee

മുഖത്തെ മൃതകോശങ്ങളെ അകറ്റാൻ പഞ്ചസാര പോലെ ചെലവ് കുറഞ്ഞ മറ്റൊരു മാർഗമില്ല. പഞ്ചസാര ചെറിയ തരികളാക്കി മുഖത്ത് സാവധാനം സ്ക്രബ് ചെയ്താൽ തന്നെ ചര്‍മത്തിന് തിളക്കവും മൃദുത്വവും ലഭിക്കും. 

പഞ്ചസാര കൊണ്ടുള്ള ബ്യൂട്ടി ടിപ്സ് ഇതാ.. 

∙ മുഖത്തിനു ഉണർവും ഉന്മേഷവും നൽകാൻ ഒരു ടീസ്‌പൂൺ പഞ്ചസാരയും 2 ടേബിൾസ്‌പൂൺ ഫേഷ്യൽ ക്ലെൻസറും അൽപം തേനും ചേർത്ത് മുഖത്തിടാം.  

∙ പഞ്ചസാരയും നാരങ്ങാനീരും വെള്ളവും ചേർത്തു ചൂടാക്കിയാൽ ഷുഗർ വാക്‌സ് റെഡി.  

∙ ഒരു കപ്പ് പഞ്ചസാരയും പഞ്ചസാര അലിയാൻ ആവശ്യത്തിന് ഒലീവ് ഓയിലും ഒരു നാരങ്ങായുടെ നീരും ചേർത്തു ശരീരം മുഴുവൻ പുരട്ടി 5 മിനിറ്റിനുശേഷം കുളിക്കാം. ശരീരത്തിനു തിളക്കം ലഭിക്കും.

∙ പഞ്ചസാരയും നാരങ്ങാനീരും ചേർത്തു കൈമുട്ടിലും കാൽമുട്ടിലും പുരട്ടിയാൽ കറുപ്പുനിറം മാറിക്കിട്ടും. പഞ്ചസാരയും ആൽമണ്ട് ഓയിലും ചേർത്തു ചുണ്ടുകളിൽ സ്‌ക്രബ് ചെയ്‌താൽ മൃതകോശങ്ങൾ അകന്നു ചുണ്ടിലെ കറുപ്പുനിറം മാറിക്കിട്ടും.

Tags:
  • Glam Up
  • Beauty Tips