ADVERTISEMENT

വിറ്റാമിൻ സിയുടെയും ആന്റി ഓക്സിഡന്റുകളുടെയും കലവറയാണ് ഓറഞ്ചിന്റെ തൊലി. അതുകൊണ്ടുതന്നെ ഓറഞ്ചിന്റെ തൊലി ശരിയായി ഉപയോഗിച്ചാൽ നല്ല തിളക്കമുള്ള സുന്ദര ചർമം ആർക്കും സ്വന്തമാക്കാം. ഓറഞ്ച് തൊലി ഉണക്കി പൊടിച്ചു കിട്ടുന്ന പൊടിയാണ് ചർമസംരക്ഷണത്തിനായി ഉപയോഗിക്കുന്നത്. ഓറഞ്ച് നീര് ശരീരത്തിലായാൽ ചൊറിച്ചിലോ, അലർജിയോ ഉള്ളവര്‍ ഇത്തരം പാക്കുകൾ പരീക്ഷിക്കരുത്. 

ഓറഞ്ചിന്റെ തൊലി കൊണ്ടുള്ള കിടിലൻ ഫെയ്സ്പാക്കുകൾ 

ADVERTISEMENT

ഓറഞ്ച് തൊലിയും തേനും

അവശ്യ വസ്തുക്കൾ – ഓറഞ്ച് പൊടിച്ചത് ഒരു സ്പൂൺ, ഒരു നുള്ള് മഞ്ഞൾപ്പൊടി(മുഖത്ത് പുരട്ടുന്നത്), ഒരു സ്പൂൺ ‌തേൻ.

ADVERTISEMENT

ഉപയോഗക്രമം–  ഇതെല്ലാം കൂട്ടിച്ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. അഞ്ചോ മുതൽ 10 മിനിറ്റു വരെ മുഖത്തു സൂക്ഷിച്ചശേഷം റോസ് വാട്ടർ മിശ്രിതം ഉപയോഗിച്ചു കഴുകി കളയുക. വെയിലേറ്റ് ഇരുണ്ട മുഖത്തിനു ഉത്തമമാണ് ഈ ഫെയ്സ്പാക്ക്. ആഴ്ചയിൽ രണ്ടുതവണ ഈ ഫെയ്സ്പാക്ക് ഉപയോഗിക്കാം. 

ഓറഞ്ച് തൊലിയും തൈരും

ADVERTISEMENT

അവശ്യവസ്തുക്കൾ – ഓറഞ്ച് തൊലി പൊടിച്ചത് ഒരു ടേബിൾസ്പൂണ്‍, രണ്ടു സ്പൂൺ തൈര്

ഉപയോഗക്രമം– തൈരെടുത്ത് അതിൽ ഓറഞ്ച് തൊലി പൊടിച്ചത് ഇട്ട് നന്നായി ഇളക്കുക. ഇതെടുത്ത് മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ക്ഷീണമുള്ള മുഖത്തിനു തിളക്കം നൽകുന്ന ഈ ഫെയ്സ്പാക്ക് ആഘോഷങ്ങള്‍ക്ക് പോകും മുൻപ് ഉപയോഗിക്കാം.

ഓറഞ്ച് തൊലിയും മുൾട്ടാണി മിൾട്ടിയും

അവശ്യവസ്തുക്കൾ – ഒരു സ്പൂൺ മുൾട്ടാണി മിട്ടി, ഓറഞ്ച് തൊലി പൊടിച്ചത് ഒരു സ്പൂൺ,  റോസ് വാട്ടർ

ഉപയോഗക്രമം – ഓറഞ്ച് തൊലി പൊടിച്ചതും മുൽട്ടാണി മിട്ടിയും റോസ് വാട്ടർ ഉപയോഗിച്ച് കൂട്ടിക്കലർത്തി കുഴമ്പ് പരുവത്തിലാക്കുക. ഇതെടുത്ത് മുഖത്തും കഴുത്തിലും പുരട്ടുക. ഉണങ്ങിയശേഷം കഴുകി കളയുക. ചർമത്തിൽ ഇറങ്ങിച്ചെന്ന് കറുത്തപുള്ളികളും മൃതകോശങ്ങളും നീക്കം ചെയ്യാൻ ഇത്തരം ഫെയ്സ്പാക്ക് സഹായിക്കുന്നു. 

ADVERTISEMENT