എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗം ഷാഹിന മണ്ണാർക്കാടിനെ (31) മരിച്ചനിലയിൽ കണ്ടെത്തി. മണ്ണാർക്കാട് മണ്ഡലം ജോയിന്റ് സെക്രട്ടറി കൂടിയായ ഷാഹിന എടേരം മൈലം കോട്ടിൽ സാദിഖിന്റെ ഭാര്യയാണ്.
ഞായറാഴ്ച വൈകിട്ട് വരെ പാർട്ടി പരിപാടികളിൽ സജീവമായിരുന്നു. രാവിലെയാണ് മണ്ണാർക്കാട് വടക്കുംമണ്ണത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് മണ്ണാർക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)