Thursday 07 September 2023 10:13 AM IST : By സ്വന്തം ലേഖകൻ

പറക്കാം അതിരുകളില്ലാതെ...; ഇംഗ്ലീഷ് സംസാരിക്കാൻ സഹായിക്കുന്നു, Tijus Academy

tijus-academy-english-learning-cover

ഇംഗ്ലിഷ് നിങ്ങളുടെ ഉറക്കം കെടുത്തുന്നുണ്ടോ? വിദേശത്തു ജോലിയെന്ന സ്വപ്നം ഇനിയും കയ്യെത്താ ദൂരത്താണോ? അറിവുണ്ട്, കഴിവുകളേറെയുണ്ട് പക്ഷേ ഇംഗ്ലിഷ് പരിജ്ഞാനമില്ലെങ്കിൽ കേരളത്തിനു പുറത്തു ജോലി അന്വേഷിക്കാനോ ആഗോളതലത്തിൽ വിജയം നേടാനോ കഴിയുമോ? രാജ്യാന്തര തൊഴിൽ മേഖലകളിൽ മലയാളികൾ നേരിടുകയും ഏറ്റവും ഭയക്കുകയും ചെയ്യുന്ന കാര്യമാണ് ആത്മവിശ്വാസത്തോടെ ഇടതടവില്ലാതെ ഇംഗ്ലിഷ് സംസാരിക്കുക എന്നത്. ഇത്തരത്തിൽ വിഷമിക്കുന്നവരെ അനായാസമായി ഇംഗ്ലിഷ് സംസാരിക്കാനും വിദേശവാസം പ്രായോഗികമാക്കാനും സഹായിക്കുന്ന സ്ഥാപനമാണ് Tijus Academy.

ഉപരിപഠനമോ മൈഗ്രേഷനോ ജോലിവിസയോ സ്വപ്നം കാണുന്നവർക്ക് OET, IELTS എന്നീ കടമ്പകൾ മറികടക്കാന്‍ ആവശ്യമായ പരിശീലനം Tijus Academy നൽകും. ഒരു തവണ ഫീസ് അടച്ച് കോഴിസിൽ ചേർന്നാൽ വിജയിയാകും വരെ Tijus Academy നൽകുന്ന സേവനങ്ങൾ പ്രയോജനപ്പെടുത്താം. ഭാഷ അറിയില്ല എന്ന കാരണം കൊണ്ട് ഇനി ഒരിക്കലും ആഗ്രഹങ്ങൾ നിങ്ങൾക്ക് പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരില്ല.

മറ്റാർക്കും നൽകാനാകാത്ത ആത്മവിശ്വാസം

tijus-academy-english-learning-deepthy-oet

Tijus Academyൽ ലോകത്തിന്റെ ഏതു കോണിലിരുന്നും എപ്പോൾ വേണമെങ്കിലും ഓൺലൈനായി പഠിക്കാം. ക്ലാസുകൾ ഓൺലൈനായും ഓഫ്‌ലൈനായും പഠിപ്പിക്കുന്ന Tijus Academyൽ ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും ക്ലാസുകൾ ലഭ്യമാണ്. ബേസിക് ഗ്രാമറിന്റെയും OET ഗ്രാമറിന്റെയും അടിസ്ഥാനപാഠങ്ങൾ കൂടെ ചേർത്തു നവീകരിച്ച OET, IELTS പഠനം ആദ്യമായി അവതരിപ്പിച്ചത് Tijus Academy ആണ്.

tijus-academy-english-learning-ielts

പ്രീമിയം, സ്റ്റാൻഡേർഡ്, ബേസിക് എന്നിങ്ങനെ മൂന്നു വ്യത്യസ്ത പാക്കേജുകളായാണ് പാഠ്യപദ്ധതി ക്രമീകരിച്ചിട്ടുള്ളത്. വിദ്യാർഥികളുടെ ഇംഗ്ലിഷ് പ്രാവീണ്യത്തിനനുസരിച്ച് ആവശ്യമായ പാക്കേജ് തിരഞ്ഞെടുക്കാം. ഓരോ പാക്കേജിലും കോഴ്സിന്റെ ദൈർഘ്യം വ്യത്യസ്തമായിരിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഇവിടെ പഠിക്കുകയും ആദ്യ ശ്രമത്തിൽ തന്നെ മിക്കവരും ഉയർന്ന സ്കോറിൽ OET, IELTS പാസാവുകയും ചെയ്തിട്ടുണ്ട്.

ഇംഗ്ലീഷ് ഭാഷയുടെ അടിസ്ഥാനം ഉറപ്പിച്ചുകൊണ്ടുള്ള പഠനരീതിയും, പാസാകുന്നതുവരെ പഠിക്കാൻ അനുവദിക്കുന്ന അൺലിമിറ്റഡ് പാറ്റേണുമാണ് വിദ്യാർത്ഥികളെ Tijus Academyലേക്ക് ആകർഷിക്കുന്നത്. ഏറെക്കാലമായി ഈ രംഗത്തു പ്രവൃത്തിപരിചയമുള്ള പ്രഗത്ഭ അധ്യാപകനായ ടിജു ആന്റണിയാണ് ഈ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ. ഡയറക്ടർ, OET സ്പെഷൽ ഗ്രാമർ അധ്യാപിക എന്നീ ഉത്തരവാദിത്തങ്ങൾ നിർവ്വഹിച്ചുകൊണ്ട് ഭാര്യ ദീപ്തി തോമസും അദ്ദേഹത്തിനൊപ്പമുണ്ട്. ബ്രീട്ടീഷ് കൗൺസിൽ, ഐഡിപി, കേംബ്രിഡ്ജ് അസസ്മെന്റ് എന്നിവയുടെ അക്രഡിറ്റേഷനുള്ളവരാണ് ഇവിടത്തെ എല്ലാ അധ്യാപകരും. മാവേലിക്കരയിലും തിരുവല്ലയിലുമായി നാലു ബ്രാഞ്ചുകളാണ് Tijus Academyക്കുള്ളത്.

കൂടുതൽ വിവരങ്ങൾക്ക്: https://tijusacademy.com