ADVERTISEMENT

ഒക്ടോബറിലും നവംബറിലും ഇന്ത്യയിൽ  നടക്കുന്ന വ്യത്യസ്തമായ ഏഴ് ഉത്സവക്കാഴ്ചകള്‍ കാണാൻ പോയാലോ?

സഞ്ചാരികളെ സംബന്ധിച്ച് ഒക്ടോബർ,  ന വംബർ മാസങ്ങൾ ഇന്ത്യയിലെ പ്രധാന ഉത്സവാഘോഷങ്ങൾ നടക്കുന്ന സമയമാണ്. മുൻകൂട്ടി പ്ലാൻ ചെയ്താൽ മാത്രമേ ഈ കാഴ്ചകaളുടെ സൗന്ദര്യം പൂർണമായും ആസ്വദിക്കാനാവൂ.   

ADVERTISEMENT

മൺസൂണിന്റെ പിൻവാങ്ങലിനോടൊപ്പം ശരത് കാലമെത്തുന്നു. സുഖകരമായ കാലാവസ്ഥ. ആ ഘോഷങ്ങൾക്കും കുറവില്ല, ദീപാവലിയും ദസറയുമൊക്കെ വരുന്നു. ഗ്രാമങ്ങളും നഗരങ്ങളും   ആ ഘോ ഷ നിറങ്ങളിൽ മുങ്ങി നിവരാന്‍ പോവുകയാണ്. 

ഹിമാചലിന്റെ താഴ്‍വാരങ്ങളിൽ ആപ്പിൾ വിളവെടുക്കാൻ തുടങ്ങുന്ന കാലം. കശ്മീരിന്റെ പർവത നിരകളിൽ ചീനാർ മരങ്ങൾ ഇലപൊഴിച്ചു തുടങ്ങും. ആകാശം തെളിയും. മലനിരകളെല്ലാം വ്യക്തമായി തന്നെ കാണാം. പക്ഷേ, അതിൽ നിന്നൊക്കെ വ്യത്യസ്തമാണ്  ഉത്സവക്കാഴ്ചകൾ കാണാനുള്ള ഈ യാത്ര.  വരുന്ന രണ്ടു മാസം ഇന്ത്യയിൽ  അപൂർവമായ കാഴ്ചവിരുന്നൊരുക്കുന്ന ഏഴു സ്ഥലങ്ങൾ...

ADVERTISEMENT

1. ദേവ് ദീപാവലി

കാർത്തിക പൂർണിമ നാളിൽ വാരാണസിയിലെ ഗംഗാതീരത്തെ ഘാട്ടുകളിൽ ലക്ഷക്കണക്കിനു മൺചെരാതുകൾ തെളിയിച്ചു പ്രകാശപൂരിതമാക്കുന്ന ആഘോഷമാണ് ദേ വ് ദീപാവലി. നവംബർ 24 നാണ് ഈ വർഷത്തെ ദേവ് ദീപാവലി (ദേവന്മാരുടെ ദീപാവലി).   

ADVERTISEMENT

 ദീപാവലി കഴിഞ്ഞു 15 ദിവസങ്ങൾക്കു ശേഷം  പൂർണചന്ദ്രനുള്ള ദിവസം ദൈവങ്ങൾ ഗംഗാസ്നാനം നടത്തുമെന്നാണ് വിശ്വാസം. അന്നു കാർത്തിക പൂർണിമ കൂടിയാണ്. നിലാവണിഞ്ഞ ഗംഗ മറക്കാത്ത കാഴ്ചയാണ്. അന്നു കാശിയെന്ന പേരിനെ അന്വർഥമാക്കി മൺചെരാതുകൾ ഗംഗയിൽ പ്രകാശത്തിന്റെ ഓളങ്ങളാകും. ഗംഗാനദിയിലെ നൗകയിലിരുന്നു ആ ദൃശ്യം കാണുന്നത് അങ്ങേയറ്റം സുന്ദരമാണ്. ഈ അപൂർവ ദൃ‍ശ്യം കാണാൻ ലക്ഷക്കണക്കിനാളുകൾ എത്തും. 

ത്രിപുരാസുരന്റെ മേൽ പരമശിവൻ നേടിയ വിജയം പുണ്യനഗരമായ വാരാണസിയിൽ ദീപം കൊളുത്തിയാണ് ആഘോഷിക്കുന്നത്.  ഈ ദീപക്കാഴ്ച ചടങ്ങുകളില്‍ ആ ളുകൾ നദിയിലേക്ക് എറിയുന്ന നാണയങ്ങള്‍ പെറുക്കാന്‍ നില്‍ക്കുന്ന കുട്ടികള്‍ വേറിട്ട കാഴ്ചയാണ്. 

HOW TO REACH

∙ വിമാന മാർഗം‍: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി എയർപോർട്ട്. പ്രധാന നഗരങ്ങളിൽ നിന്നു നേരിട്ടു വിമാന സർവീസുകളുണ്ട്. എയർപോർട്ടിൽ നിന്നു ഘട്ടുകളിലേക്ക് ടാക്സി ലഭ്യമാണ്.

∙ ട്രെയിൻ മാർഗം: ഇറങ്ങേണ്ട സ്റ്റേഷനുകൾ വാരണാസി ജംക്‌ഷൻ, പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംക്‌ഷൻ. 

 2. കച്ച് ഫെസ്റ്റിവൽ 

കച്ച് ഫെസ്റ്റിവൽ അഥവാ റാൻ ഉത്സവ് നവംബർ ഒന്നിന് ആരംഭിക്കുന്നു. ലോകത്തെ രണ്ടാമത്തെ വലിയ ഉപ്പ് മരുഭൂമിയാണ് റാൻ ഒാഫ് കച്ച്. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഡോർഡോ ഗ്രാമത്തിൽ  നടക്കുന്ന ഈ സാംസ്കാരിക ഉൽസവം മാർച്ച് വരെ നീളും. 

പൂർണ ചന്ദ്രനുള്ള   രാവുകളിൽ വെള്ളനിറമുള്ള മണലിൽ നിന്നു നിലാവു കാണാനും ഗ്രാമത്തിലെ  പരമ്പരാഗത കുടിലുകളിൽ താമസിക്കാനും നിരവധി വിനോദസഞ്ചാരികൾ എത്താറുണ്ട്.   വെളുത്ത ഉപ്പു മരുഭൂമിയിലെ വെള്ളം വറ്റുമ്പോൾ  നോക്കത്താ ദൂരത്തോളം  പരന്നുകിടക്കുന്ന വെള്ള മണൽ മരുഭൂമിയായി മാറും. ഡിസംബറിലെ പൗർണമി നാൾ വിശേഷ ദിവസമായാണ് കണക്കാക്കുന്നത്. 

 ഗുജറാത്തിന്റെ ടൂറിസം മന്ത്രാലയമാണ് റാൻ ഉത്സവം സംഘടിപ്പിക്കുന്നത്. അഹമ്മദാബാദിൽ നിന്നും ബുജിലേക്ക് ഒരു രാത്രി നീളുന്ന ദൂരമുണ്ട്. പാകിസ്ഥാന്റെ അതിർത്തിയോട് ചേർന്നാണ് ഈ ഗ്രാമം. വെള്ള മരുഭൂമിയിൽ നിന്നു നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം കാണുന്നതും  തനത് കത്തിയവാടി വിഭവങ്ങൾ കഴിക്കുന്നതും ഒക്കെ  പ്രധാന ആകർഷണം. ഭൂമി കുലുക്കത്തിൽ തകർന്നു പോയ  നഗരത്തെ പുനരുജീവിപ്പിക്കുന്ന ആഘോഷം കൂടിയാണിത്.

HOW TO REACH

∙ വിമാന മാർഗം  : 

കച്ചിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം ഭുജ് എയർപോർട്ട് ആണ്. ഇവിടെ നിന്നും ഡോർഡോ ഗ്രാമത്തിലേക്ക് ടാക്സിയിൽ എത്തിച്ചേരാം 

∙ ട്രെയിൻ മാർഗം  : 

പ്രധാന റെയിൽവേ സ്റ്റേഷൻ ഭുജ് സ്റ്റേഷൻ. മിക്ക പ്രധാന നഗരങ്ങളിലേക്കും ട്രെയിൻ സർവീസുകൾ ലഭ്യമാണ്.

Festivals-31

3. കുലസൈ ദസറ

ഒക്ടോബർ 11 മുതൽ  20 വരെയാണ് കുലസൈ ദസറ നടക്കുന്നത്. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂരിനടുത്തു കടലിനോടു ചേർന്നു കിടക്കുന്ന ഗ്രാമമാണ് കുലശേഖരപ്പട്ടണം എന്ന കുലസൈ. ഒരു പുരാതന തുറമുഖ ഗ്രാമമാണിത്. കുലസൈയിലെ അരുൾ മിഗു മുത്താരമ്മൻ കോവിലിലെ നവരാത്രി 10 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണു കുലസൈ ദസറ. പാണ്ഡ്യരാജാവായ മാരവർമൻ കുലശേഖരൻ പാണ്ഡ്യന്റെ നഗരമായിരുന്നു ഇത്.

കാളി, ശിവൻ, അസുരന്മാർ രാക്ഷസന്മാർ തുടങ്ങിയ വിവിധ വേഷങ്ങൾ അണിഞ്ഞ ഓരോ ഭക്തരും  ക്ഷേത്രത്തിൽ തുള്ളിയുറയുന്നു. മൈസൂർ ദസറ കഴിഞ്ഞാൽ ഇ ന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണിത്. ഭക്തിയും ലഹരിയും ഒന്നിക്കുന്ന ആഘോഷം. 

കാളി, ചുടലമാടൻ, കരിയില മാടൻ, ചങ്ങല മാടൻ തുടങ്ങിയ വേഷങ്ങളിൽ ഭക്തർ മൈലുകളോളം നടന്നു ക്ഷേത്രത്തിലെത്തി ചടങ്ങുകൾക്ക് ശേഷം തൊട്ടടുത്ത കടലിൽ പോയി വേഷങ്ങൾ മായിച്ചു കളയും. ഭക്തി ആനന്ദവും ആഘോഷവും ലഹരിയും ആകുന്നത് അനുഭവിച്ചറിയാം. വസൂരി പോലെയുള്ള തീരാവ്യാധികൾ മാറാനും സർവ ഐശ്വര്യം വരാനുമാണ് ഈ ആഘോഷം എന്ന് പറയപ്പെടുന്നു.

HOW TO REACH

∙ വിമാന മാർഗം : 

തൂത്തുകുടി രാജ്യാന്തര വിമാനത്താവളം ആ ണ് കുലശേഖര പട്ടണത്തിന് ഏറ്റവും അടുത്തുള്ള എയർപോർട്ട്..

∙ ട്രെയിൻ മാർഗം : 

തിരുചെന്തൂർ റെയിൽവേ സ്റ്റേഷൻ ആണ് അടുത്തുള്ളത്. റോഡ് മാർഗം തിരുവനന്തപുരത്തുനിന്നും ഏകദേശം 100 കിലോമീറ്റർ മാത്രം.

4. കാത്തി ബിഹു

ഒക്ടോബർ 18 നാണ് കാത്തി ബിഹു. അസമിലെ ഗ്രാമപ്രദേശത്തെ വീടുകളിലെ തുളസിത്തറകളിലും, നെൽവയലുകളിലും ആയിരക്കണക്കിനു മൺവിളക്കുകൾ (സാകി) തെളിയുന്ന മനോഹര കാഴ്ചയാണ് കാത്തി ബിഹു.

കീടങ്ങളെ അകറ്റാനും സമൃദ്ധിക്കും വേണ്ടി നെൽവയലുകൾക്ക് മുകളിൽ മുളങ്കമ്പുകളിൽ ആകാശദീപങ്ങൾ ഉയർത്തുന്ന പരമ്പരാഗത രീതിയാണിത്.  ആർഭാടങ്ങളോ നൃത്തങ്ങളോ ഇല്ലാത്ത, അസമീസ് ഗ്രാമീണ ജീവിതത്തിന്റെ ശാന്തവും പ്രകൃതിയോട് ഇണങ്ങിയതുമായ രീതികൾ അടുത്തറിയാൻ പറ്റിയ ആഘോഷമാണ് കാത്തി ബിഹു

ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപാണ് മജുലി. അവിടത്തെ  അസമീസ് സംസ്കാരത്തിന്റെ പ്രത്യേകതകളും അടുത്തറിയാം.കാസിരംഗ, കാമരൂപ് ഗ്രാമപ്രദേശങ്ങളിലും മറ്റ് പരമ്പരാഗത അസമീസ് ഗ്രാമങ്ങളിലും വയലുകളിലെ വിളക്ക് തെളിക്കൽ അവിടെ താമസിച്ചു നേരിട്ട് അറിയാൻ സാധിക്കും. എള്ളും വറുത്ത അരിയും ഒക്കെ ചേർത്തു തയാറാക്കുന്ന പരമ്പരാഗതമായ വിഭവങ്ങൾ രുചിക്കാനുള്ള ഒരു അവസരം കൂടിയാണിത്. ധാന്യ കലവറകൾ ഒഴിയുന്ന കാലത്ത് ആഘോഷിക്കുന്നതുകൊണ്ട്  ഇത് ദാരിദ്ര്യബീഹു എന്നും അറിയപ്പെടാറുണ്ട്.

HOW TO REACH

∙ വിമാന മാർഗം : അസമിലെ ഗുവാഹത്തിയിലുള്ള ലോകപ്രിയ ഗോപിനാഥ് ബോർദോലയി  എയർപോർട്ടിലിറങ്ങാം.  

∙ ട്രെയിൻ മാർഗം : ഗുവാഹത്തി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാം.  കേരളത്തിൽ നിന്നും രപ്തി സാഗർ പോലെയുള്ള ട്രെയിനുകൾ ഉണ്ട്.

Festivals-4

5. ദുർഗാപൂജ 

ഒക്ടോബർ 16 മുതൽ  20 വരെയാണ് കൊൽക്കത്തയിൽ ദുർഗാ പൂജ നടക്കുക. ​ബംഗാളികളുടെ ഏറ്റവും വലിയ ഉത്സവമായ ദുർഗാപൂജയിൽ കൊൽക്കത്ത നഗരം മുഴുവൻ വലിയ പന്തലുകളും അതിമനോഹരമായ ദീപാലങ്കാരങ്ങളും കൊണ്ട് നിറയും. 

യുനെസ്കോ പൈതൃകപദവി ലഭിച്ച ഈ ഉത്സവം കാണാൻ ലോകത്തിന്റെ പല ഭാഗത്തുനിന്നും ആളുകൾ എത്താറുണ്ട്. ദുർഗാദേവിയുടെ പ്രതിമകളുടെ നിർമാണവും  പ്രതിമകൾ  പ്രദർശിപ്പിച്ചിരിക്കുന്ന പന്തലുകളും വർണ അലങ്കാരങ്ങളും നഗരത്തെ കൂടുതൽ സുന്ദരമാക്കുന്നു. 

HOW TO REACH

∙ വിമാന മാർഗം : കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് കേരളത്തിൽ നിന്നു നേരിട്ടും അല്ലാതെയും വിമാന സർവീസുകൾ ലഭ്യമാണ്.

∙ ട്രെയിൻ മാർഗം : കൊൽക്കത്തയിലെ ഹൗറ ഷാലിമാർ സ്റ്റേഷനിലേക്ക് കേരളത്തിൽനിന്ന് ട്രെയിൻ ലഭ്യമാണ്.

6. വംഗള ഫെസ്റ്റിവൽ- മേഘാലയ

നവംബർ 11 മുതലാണ് മേഘാലയയിലെ വംഗളഫെസ്റ്റിവ ൽ നടക്കുന്നത്. ഗാരോ ഗോത്രവർഗക്കാരുടെ കൊയ്ത്തുത്സവമാണിത്. ‘100 ഡ്രംസ് ഫെസ്റ്റിവൽ’ എന്നും ഇത് അറിയപ്പെടുന്നു. ആയിരക്കണക്കിന് ആളുകൾ പരമ്പരാഗത വ സ്ത്രങ്ങളണിഞ്ഞ് വലിയചെണ്ടകളുടെ താളത്തിനൊത്തു നൃത്തം ചെയ്യുന്നതു കാണാം. വെസ്റ്റ് ഗാരോ ജില്ലയിെല  തുര ഗ്രാമമാണ് പ്രധാന ആഘോഷ വേദി. 

കൃഷിയിടങ്ങളിൽ സമൃദ്ധമായി വിളവു നൽകി അനുഗ്രഹിച്ച സൂര്യ ദേവനോടുള്ള നന്ദി സൂചകമായാണ് ഈ ആഘോഷം.   തൂവലുകൾ പിടിപ്പിച്ച ശിരോവസ്ത്രങ്ങളും വർണാഭമായ മേൽവസ്ത്രങ്ങളും നിറഞ്ഞ ആഘോഷം ക്യാമറകൾക്കും ഉത്സവമാണ്.  ഈ വർഷം മറ്റൊരു പ്രത്യേകത കൂടിയുണ്ട്. വംഗള ഫെസ്റ്റിവലിന്റെ അമ്പതാം വാർഷികം പ്രമാണിച്ച് ഇത്തവണ 1000  ഡ്രമ്മുകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. 

HOW TO REACH

∙ വിമാന മാർഗം : ഗുവാഹത്തിയിലെ ലോകപ്രിയ ഗോപിനാഥ് ബർഗോളി ഇന്റർനാഷനൽ എയർപോർട്ടിൽ നിന്ന് തുരയിലേക്ക് ഏതാണ്ട് 200 കിലോമീറ്റർ 

∙ ട്രെയിൻ മാർഗം : കേരളത്തിൽ നിന്ന് മേഘാലയയിലേക്ക് നേരിട്ട് സർവീസുകൾ ഇല്ല.  ഗുവാഹത്തി  സ്റ്റേഷനിൽ നിന്നു കാർ മാർഗ്ഗം  പോവാം,

7. ഇന്റർനാഷണൽ ഫോക്ക് ഫെസ്റ്റിവൽ

ജോധ്പൂരിലെ രാജസ്ഥാൻ  ഇന്റർനാഷനൽ‌ ഫോക്ക് ഫെസ്റ്റിവൽ  ഒക്ടോബർ‌ 22 ന് ആരംഭിക്കും. മെഹ്‌റൻഗഡ് കോട്ടയിൽ നടക്കുന്ന ഈ ഫെസ്റ്റിവൽ സംഗീതപ്രേമികൾക്കു വലിയൊരു വിരുന്നാണ്.

മെഹ്‌റൻഗഡ് മ്യൂസിയം ട്രസ്റ്റും ജയ്പൂർ വിരാസത് ഫൗണ്ടേഷനും ചേർന്നാണ് ഇതു സംഘടിപ്പിക്കുന്നത്. വടക്കേ ഇന്ത്യയിലെ ഏറ്റവും തിളക്കമുള്ള പൗർണമി രാത്രിയായ ശരത്പൂർണിമയിലാണ് ഇത് ആഘോഷിക്കുന്നത്. പരമ്പരാഗത രാജസ്ഥാനി ഗ്രാമീണ സംഗീതത്തെയും കലാകാരന്മാരെയും രാജ്യാന്തര വേദിയിൽ പ്രോത്സാഹിപ്പിക്കുന്നതിനായി 2007 ലാണ് ഇത് ആരംഭിച്ചത്. 

HOW TO REACH

∙ വിമാന മാർഗം: ജോധ്പൂരിലേക്കും ജയ്പൂരിലേക്കും കണക്‌ഷൻ വിമാന സർവീസുകൾ ലഭ്യമാണ്.

∙ ട്രെയിൻ മാർഗം: ജോധ്പൂർ ജംക്‌ഷൻ ആണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ.

Festivals-seven
Top 7 Festivals to Experience in India This October and November:

Festivals in India during October and November offer travelers extraordinary cultural experiences across diverse regions. Varanasi comes alive with millions of earthen lamps during Dev Deepawali, creating a mesmerizing spectacle along the Ganges. Gujarat hosts the famous Rann Utsav against the breathtaking backdrop of the white salt desert. Tamil Nadu witnesses the vibrant and deeply devotional Kulasei Dasara celebration near the coast. Assam celebrates Kati Bihu with traditional earthen lamps illuminating tranquil rural paddy fields. Kolkata transforms into a luminous wonderland during the UNESCO-recognized Durga Puja festivities. Meghalaya showcases the rich indigenous heritage of the Garo tribe during the vibrant Wangala Festival. Finally, Rajasthan hosts the International Folk Festival inside the majestic Mehrangarh Fort for music lovers.

ADVERTISEMENT