ADVERTISEMENT

കാണാതായ പതിമൂന്നുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിലാണ് സംഭവം. കൊട്ടാരത്തൊടി അൻവർ സാദത്ത്- റസിയ ദമ്പതികളുടെ മകൻ അൽ അമീൻ (13) ആണു മരിച്ചത്. കുമരനെല്ലൂർ ജിഎച്ച്എസ്എസ് ഏഴാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: സന ഫാത്തിമ, അംന ഷഹ്സിൻ. 

വെള്ളാളൂരിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തിലാണ് അൽ അമീനെ മരിച്ച നിലയിൽ കണ്ടെത്തിത്. ഇന്നലെ വൈകിട്ടു മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. വീട്ടുകാരും പ്രദേശവാസികളും തിരച്ചിൽ നടത്തുന്നതിനിടെയാണു മൃതദേഹം കുളത്തിൽ കണ്ടെത്തിയത്.

ADVERTISEMENT

തിരച്ചിലിനിടെ കുളത്തിന്റെ കൽപ്പടവിൽ വസ്ത്രങ്ങളും ചെരിപ്പും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ മൃതദേഹവും കണ്ടെത്തി. കുട്ടി കുളിക്കാനായി കുളത്തിറങ്ങിയപ്പോൾ അബദ്ധത്തിൽ വീണുപോയതാകാം എന്നാണു പ്രാഥമിക നിഗമനം.

രാത്രി 11 മണിയോടെയാണു മൃതദേഹം പുറത്തെടുത്തത്. തൃത്താല പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT