ADVERTISEMENT

പണി പാലും വെള്ളത്തിൽ കിട്ടും എന്ന് പറയുന്നതുപോലയാണ് ആഗ്രയില്‍ നിന്നുള്ള ഒരു വാര്‍ത്ത. ഭർത്താവ് പാലിൽ വെള്ളം ചേർത്തതിനെ ചൊല്ലിയുള്ള തർക്കത്തില്‍ ഭാര്യ വീട് വിട്ട് പിണങ്ങിപ്പോയി. പിന്നാലെ വിവാഹമോചനത്തിന് ഒരുങ്ങി. രാജസ്ഥാനിലെ രാജ്കേരയിൽ നിന്നുള്ള ഈ യുവാവ് രണ്ട് വർഷം മുമ്പാണ് ആഗ്രയിലെ രാജ്പൂർ ചുങ്കിയിൽ നിന്നുള്ള യുവതിയെ വിവാഹം കഴിച്ചത്. 

പാൽ വിറ്റു ജീവിക്കുന്ന യുവാവ് സ്ഥിരമായി പാലിൽ വെള്ളം ചേർക്കുമായിരുന്നു. പാലിന്‍റെ അളവ് കൂട്ടി ലാഭം നേടാനായിരുന്നു ഇത്. ഭാര്യക്ക് ഇതിനെക്കുറിച്ചു അറിയില്ലായിരുന്നു. പാലിൽ വെള്ളം ചേർക്കുന്നത് ഒരു തവണ കണ്ടുപിടിച്ച ഭാര്യ ഇതിനെതിരെ പ്രതികരിച്ചു. പാലിൽ മായം കലർത്തി ഉണ്ടാക്കുന്ന വരുമാനം വേണ്ടെന്ന് ഭാര്യ പറഞ്ഞതോടെ ഇരുവരും വഴക്കായി. പിന്നാലെയാണ് ഭാര്യ വീട് വിട്ട് ഇറങ്ങിപോയത്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT