ADVERTISEMENT

വീട്ടിലെ നിങ്ങളുടെ പ്രിയപ്പെട്ട ഇടം ഏതായിരിക്കും?  രുചികൾ ജനിക്കുന്ന അടുക്കളയോ...അതോ നിറങ്ങൾ സമ്മേളിക്കുന്ന ലിവിങ് റൂമോ... ഏതായാലും വീടിനെ സ്വർഗ തുല്യമായി കാണുന്നവർക്ക് ഓരോ ഇടങ്ങളും പ്രിയപ്പെട്ടതായിരിക്കും. വീടിനെ ഏറ്റവും സുന്ദരവും മനോഹരവുമായി കാത്തൂസൂക്ഷിക്കുന്നവരാണ് നിങ്ങളെങ്കിൽ ഇതാ അസുലഭ സമ്മാനങ്ങൾ നേടിയെത്താനുള്ള അവസരമൊരുങ്ങുകയാണ്.

വൃത്തിയായും മനോഹരമായും കാത്തുസൂക്ഷിക്കുന്ന നിങ്ങളുടെ വീടിന്റെ ചിത്രങ്ങൾ മാത്രം മതി. എങ്കിൽ യുറേക്കാ ഫോർബ്സ് കാത്തുവച്ചിരിക്കുന്ന ആകർഷകമായ സമ്മാങ്ങൾ നിങ്ങൾക്കുള്ളതാണ്. ‘എന്റെ വീട്, എന്റെ സ്വർഗം’ എന്ന ഹൃദ്യമായ ആശയം മുൻനിർത്തിയാണ് യുറേക്കാ ഫോർബ്സ് മത്സരവുമായെത്തുന്നത്.

ADVERTISEMENT

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ‘എന്റെ വീട്, എന്റെ സ്വർഗം’ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ വീടിന്റെ വൃത്തിയും ചിട്ടയുമുള്ള ഇന്റീരിയറിന്റെ ആകർഷകമായ ചിത്രങ്ങൾ അയച്ചു തരിക. വീടിന്റെ ഭംഗിയും വൃത്തിയും അടുക്കും ചിട്ടയുമെല്ലാം പ്രകടമാകുന്ന ഫോട്ടോകളാണ് അയക്കേണ്ടത്. ചിത്രങ്ങൾ 9895115692 എന്ന നമ്പറിൽ അയക്കാവുന്നതാണ്. വീടിന്റെ അകത്തളങ്ങളുടെ ഫോട്ടോയാണ് അയക്കേണ്ടതെന്ന് പ്രത്യേകം ഓർക്കണേ.

വീടിന്റെ ചിത്രങ്ങൾക്കൊപ്പം ഈ ഉത്സവസീസണിൽ വീട് വൃത്തിയായി സൂക്ഷിക്കാൻ നിങ്ങൾ എന്തെല്ലാം ചെയ്യുന്നുവെന്ന കുറിപ്പും പ്രത്യേകം ഉൾപെടുത്താവുന്നതാണ്. ഈ അനുബന്ധ കുറിപ്പ് വേണമെന്ന് നിർബന്ധവുമില്ല.

ADVERTISEMENT

മത്സരത്തിനായി ലഭിക്കുന്ന എൻട്രികളിൽ നിന്ന് 7 മത്സരാർഥികളെ വനിതയുടെ ജൂറി ഷോർ‌ട്ട് ലിസ്റ്റ് ചെയ്യും. ഈ 7ഫൈനലിസ്റ്റുകളായിരിക്കും വോട്ടിങ്ങിനായി എത്തുന്നത്. വോട്ടിങ്ങിനായി ഷോർട്ട് ലിസ്റ്റ് ചെയ്യപെടുന്ന മത്സരാർഥികൾ അയച്ചു തരുന്ന ചിത്രങ്ങൾ വനിതയുടെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം ഹാൻഡിലുകളിൽ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും. തിരഞ്ഞെടുക്കുന്ന 7 മത്സരാർഥികൾക്കും ഉറപ്പുള്ള സമ്മാനങ്ങളുണ്ടായിരിക്കും.

പരമാവധി വോട്ടുകളുടെയും വനിത ജൂറി തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽ പ്രഖ്യാപിക്കുന്ന 7 വിജയികൾക്ക് യുറേക്കാ ഫോർബ്സ് സമ്മാനിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങൾ. ഒന്നാമതെത്തുന്ന വിജയിക്ക് 46000 രൂപയ്ക്ക് മുകളിൽ വിലമതിക്കുന്ന യുറേക്കാ ഫോർബ്സ് ഓട്ടോബിൻ റോബോട്ടിക് വാക്വം ക്ലീനർ (Auto Bin Robotic Vacuum Cleaner) സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനത്തെത്തുന്ന രണ്ടു പേർക്ക് 33000 രൂപ വിലമതിക്കുന്ന യുറേക്കാ ഫോർബ്സ് ഹോം മാപ്പിങ് പ്രോ റോബോട്ടിക് വാക്വം ക്ലീനറുകളാണ് (Home Mapping Pro Robotic Vacuum Cleaner) സമ്മാനമായി ലഭിക്കുന്നത്. മൂന്നാം സ്ഥാനക്കാരാകുന്ന രണ്ടു പേർക്ക് പതിനൊന്നായിരം രൂപയുടെ യൂറേക്കാ ഫോർബ്സിന്റെ കെ സീരീസ് വാക്വം ക്ലീനർ (K Series Vacuum Cleaner) സമ്മാനമായി കിട്ടും. നാലാം സ്ഥാനക്കാരാകുന്ന രണ്ട് പേർക്ക് 10000 രൂപ വിലയുള്ള യൂറേക്കാ ഫോർബ്സിന്റെ വെറ്റ് ആൻഡ് ഡ്രൈ വാക്വം ക്ലീനറാണ് (Wet & Dry Vacuum Cleaner) സമ്മാനമായി ലഭിക്കുന്നത്. 

ADVERTISEMENT

വീടിന്റെ ചിത്രങ്ങൾ താഴെകൊടുത്തിരിക്കുന്ന വാട്സാപ്പ് നമ്പർ വഴി അയയ്ക്കാം.

വാട്സാപ്പ് നമ്പർ:  98 95 11 56 92

ചിത്രങ്ങൾ അയക്കാനുള്ള അവസാന തീയതി : 18 സെപ്റ്റംബർ 2025. ജഡ്ജിങ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.

ADVERTISEMENT