ADVERTISEMENT

പുൽക്കൂടുകളും നക്ഷത്രങ്ങളും ആഘോഷങ്ങളും നിറയുന്ന ക്രിസ്മസ്- പുതുവത്സരദിനങ്ങൾ ഓർമ്മകളിൽ നിന്ന് ഒരിക്കൽ കൂടി യാഥാർത്ഥ്യമാകുന്നു. ആഘോഷ വേളകളിൽ തിളങ്ങാൻ  സറീന ബൂട്ടിക്കിന്റെ  പുതിയ ക്രിസ്മസ് പുതുവത്സര കളക്ഷൻ  ഒരുങ്ങി കഴിഞ്ഞു.

czarina-vanitha-2

നാൽപ്പത് വർഷത്തോളം മുമ്പ് തിരുവനന്തപുരം നിവാസികൾക്ക് ഫാഷൻ വസ്ത്രങ്ങളുടെ വ്യത്യസ്ത ത പരിചയപ്പെടുത്തിയ ഫാഷൻ ഡിസൈനറും  സറീന ബുട്ടീക്കിൻ്റെ സ്ഥാപകയുമായ ഷീല ജെയിംസ് ഇത്തവണയും ആത്മവിശ്വാസവും ട്രെൻഡും ഓരോ ഇഴയിലും പ്രതിഫലിക്കുന്ന വിഭിന്നമായ കളക്ഷനുകളാണ് വില്പനയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്.

czarina-vanitha-5
ADVERTISEMENT

വിവാഹാഘോഷങ്ങളിൽ വേറിട്ട് നിൽക്കുന്ന ബ്രൈഡൽ സാരികൾ, പാർട്ടികളിലും ഒത്തുചേരലുകളിലും ശ്രദ്ധ നേടുന്ന പാർട്ടി വെയർ സാരികൾ, വിവിധമായ ചടങ്ങുകളിൽ വ്യക്തിത്വം ശോഭിക്കുന്ന ഡിസൈനർ സാരികളും കൂടാതെ, യുവതലമുറ തിരയുന്ന വർണ്ണാഭമായ ചുരിദാറുകൾ, കുർത്തികൾ എന്നിവ ഉൾപ്പെടെ വിവിധ പ്രായക്കാരുടെ അഭിരുചിയ്ക്കിണങ്ങുന്ന വസ്ത്ര ശേഖരം ഒരുക്കുന്നതിൽ ഫാഷൻ ഡിസൈനറും സറീനയുടെ സ്ഥാപകയുമായ ഷീല ജയിംസ് പ്രത്യേകം ശ്രദ്ധിക്കുന്നു.

ഒരു ഫാഷൻ ബുട്ടീക്ക് സന്ദർശനത്തിലുപരിയായി ഓരോരുത്തരുടെയും അഭിരുചിക്കിണങ്ങുന്ന ഗുണമേൻമയുള്ള ട്രെൻഡി വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിനോടൊപ്പം പുത്തൻ ഫാഷൻ സങ്കല്പങ്ങളോടിണചേർന്ന്  ആത്മവിശ്വാസത്തോടെ ചുവട് വയ്ക്കുവാൻ ഓരോ ഉപഭോക്താവിനും സറീനയിലെ ഫാഷൻ ഷോപ്പിംഗ് അവസരമൊരുക്കുന്നു.

ADVERTISEMENT

നിർമ്മാണത്തിൽ മികവും ഫാഷനിൽ പുതുമയും പ്രസരിക്കുന്ന ടസർ, ജോർജറ്റ്സ്, ക്രേപ്സ്, ഷിഫോൺസ് , സൂപ്പർനെറ്റ്സ് തുടങ്ങിയ  മെറ്റീരിയലുകളിൽ അതിമനോഹരമായി ഡിസൈൻ ചെയ്ത  സാരികളും നെയ്ത്തിന്റെ നൈപുണ്യം പാരമ്പര്യമായി സിദ്ധിച്ച ഭാരതത്തിലെ ഗ്രാമങ്ങളിൽ നിന്നുള്ള നെയ്ത്തുകാർ വിഭാവനം ചെയ്ത, ആധുനികതയുടെ ട്രെൻഡുകൾ  ചേർത്ത് നിർമ്മിച്ച കോട്ടൺ, ബനാറസ്, ചന്ദേരി , മഹേശ്വരി, കാഞ്ചീവരം, മൊഡാൽ സിൽക്ക് സാരികളും പുതുവത്സര നാളുകൾക്ക് പുത്തൻ ചാരുത പകർന്ന് നല്കും എന്നതിൽ സംശയമില്ല.

czarina-vanitha-4

ഇതു കൂടാതെ ഒർഗൻസ സാരികളുടെ ആകർഷണീയതയും ലാളിത്യവും പ്രതിഫലിക്കുന്ന  നിറശ്രേണിയും സറീനയിൽ ക്രിസ്മസ് പുതുവത്സര നാളുകളെ ശ്രദ്ധേയമാക്കുന്നു.

ADVERTISEMENT

യുവതലമുറ  ഇഷ്ടപ്പെടുന്ന  പുതിയ ജെൻ -സീ കളക്ഷനും ഇത്തവണ സറീനയിൽ പ്രത്യേകമായി പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതിൽ  ട്രെൻഡിംഗായിട്ടുള്ള ഒരു മിനിറ്റിൽ സാരി ധരിക്കാൻ കഴിയുന്ന 'ജെൻ - സീ ഡ്രേപ്സ്" സാരി കളക്ഷനും റെഡിമെയ്ഡ് ബ്ലൗസുകളുടെ വർണ്ണാഭമായ ശേഖരവും സറീനയിൽ പ്രത്യേകമായി ഒരുക്കിയിരിക്കുന്നു.

czarina-vanitha-3

മേള കഴിയുന്നതുവരെ സറീന ഞാറാഴ്ചകളിലും പ്രവർത്തിക്കുന്നതായിരിക്കും.തിരുവനന്തപുരം സ്റ്റാച്യൂ ജനറൽ ഹോസ്പിറ്റൽ റോഡിലെ കാത്തലിക്ക് സെന്ററിലാണ് സറീനയുടെ എല്ലാ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്

0471-25 737 98/ 98470 63612 എന്നീ നമ്പറുകളിൽ വിളിക്കുകയോ

Facebook: www.facebook.com/CzarinaDesignerSarees/

Instagram: Czarina _designerboutique/

Youtube : http://www. youtube.com/@czarina boutique 39/

എന്നീ സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കുകയോ ചെയ്യുക.

ഓൺലൈൻ ഓർഡർ ചെയ്യാൻ www.czarina.in സന്ദർശിക്കുക.

English Summary:

Christmas and New Year collections are here. Czarina Boutique presents its new Christmas and New Year collection, featuring a wide range of sarees, churidars, and kurtis to suit every taste and occasion.

ADVERTISEMENT