ബാഗ് പായ്ക്ക് ചെയ്തോളൂ... യാത്രകളൊന്നും ഇനി പെൻഡിങ് ആകില്ല: ട്രാവൽ എക്സ്പോയുമായി വനിതയും ഡെസ്റ്റിനേഷൻ ക്യാപ്ചേഴ്സും Explore Your Dream Destinations: Travel Expo Awaits in Kochi
Mail This Article
ബക്കറ്റ് ലിസ്റ്റിലേക്ക് നീക്കിവച്ച ഒരു സ്വപ്നയാത്ര നിങ്ങൾക്കുണ്ടാകില്ലേ...ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കണം എന്ന് ആഗ്രഹിച്ച ഒരിടം? പണ്ടേക്കു പണ്ടേ വിസ്മയിപ്പിച്ച സ്വപ്നലോകം കാണാൻ മനസിൽ ബാഗ് പായ്ക്കു ചെയ്തവരാണ് നിങ്ങളെങ്കിൽ ഇനി വൈകിക്കേണ്ട. മനസിന്റെ കോണിലേക്ക് ഒളിപ്പിച്ച സ്വപ്ന സഞ്ചാരത്തിന് നിറംപകരാൻ വനിത– ഡെസ്റ്റിനേഷൻ ക്യാപ്ചേർസ് (Destination Captures)ട്രാവൽ എക്സ്പോ എത്തുന്നു. നിങ്ങൾ മനസിലുറപ്പിച്ച ഡ്രീം ഡെസ്റ്റിനേഷനിലേക്ക് നയിക്കുന്ന ട്രാവൽ പ്ലാനുകളെ കുറിച്ചും പാക്കേജുകളെ കുറിച്ചും അതിന്റെ ബജറ്റിനെ കുറിച്ചും അവബോധം നൽകുന്ന എക്സ്പോയ്ക്ക് കൊച്ചിയിലാണ് വേദിയൊരുങ്ങുന്നത്.
ഫെബ്രുവരി 21 ശനിയാഴ്ച മലയാള മനോരമ സെമിനാർ ഹാളിലാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.ഉച്ചയ്ക്ക് 2 മണി മുതൽ 7 മണിവരെയാണ് സെമിനാർ.
സഞ്ചാരികളുടെ പറുദീസയായ ഡ്രീം ഡെസ്റ്റിനേഷനുകള്‍ അവയെ പരിചയപ്പെടുത്തുന്ന പവലിയനുകൾ പാക്കേജുകൾ എന്നിവയെല്ലാം എക്സ്പോയിൽ സമന്വയിപ്പിക്കും. യാത്രകളെ സ്നേഹിക്കുന്ന ഏതൊരാൾക്കും അവരുടെ ബജറ്റിനും താൽപര്യത്തിനും അനുസരിച്ചുള്ള ഡെസ്റ്റിനേഷനുകൾ തിരഞ്ഞെടുക്കാൻ എക്സ്പോ വഴികാട്ടും. ഏതൊരു മലയാളിക്കും അവരുടെ ബഡ്ജറ്റിനും പ്ലാനിനും അനുസരിച്ച് ഇന്ത്യയ്ക്ക് അകത്തോ വിദേശത്തേക്കോ യാത്രാ ചെയ്യാം എന്നുള്ളതാണ് എക്സ്പോ ഉറപ്പാക്കുന്നത്.
ഏതൊരു സഞ്ചാരിയെയും മോഹിപ്പിക്കുന്ന വമ്പൻ സർപ്രൈസും സമ്മാനങ്ങളും എക്സ്പോയിൽ കരുതിവച്ചിട്ടുണ്ട്.കൈനിറയെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളും മാത്രമല്ല,എക്സ്പോയിൽ രജിസ്റ്റർ ചെയ്ത് ലക്കി ഡ്രോയിൽ പങ്കെടുത്ത് വിജയിക്കുന്ന ഒരു ഭാഗ്യശാലിക്ക് സൗജന്യ വിദേശ യാത്രയ്ക്ക് അവസരമൊരുങ്ങും. വിവിധി പവലിയനുകളും ടൂർ പ്ലാനുകളും പരിചയപ്പെട്ട് സ്പോട്ട് ബുക്ക് ചെയ്യുന്നവർക്ക് 5ശതമാനം മുതൽ 10 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും.ബുക്ക് ചെയ്യുന്നവർക്ക് ഡെസ്റ്റിനേഷൻ ക്യാപ്ചേഴ്സിന്റെ പ്രിവിലേജ് കാർഡ് ലഭിക്കും.വിദേശ വിനിമയം എളുപ്പമാക്കുന്ന 5 വർഷം വാറന്റിയുള്ള ഫോറസ്ക് കാർഡ് ഓഫറുകളോടെ ലഭ്യമാക്കും.മിഡിൽ ഈസ്റ്റ്,യൂറോപ്പ് രാജ്യങ്ങളെ കോർത്തണിക്കിയുള്ള പത്തോളം പവലിയനുകൾ എക്സ്പോയുടെ ആകർഷണമാണ്. ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ആകർഷകമായ പാക്കേജുകൾ അനുസരിച്ച് ഇഎംഐ സൗകര്യവും ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 92880 21093 എന്ന നമ്പറിൽ വിളിക്കുക. സെമിനാറിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ നൂറു പേർക്ക് ആറു മാസത്തെ വനിത സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും.