‘വേദനയില്ലാതെ പ്രസവം, സര്ജറിക്ക് ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ ജോലിക്ക് പോകാം’; പ്രസവത്തെ ആനന്ദകരമാക്കും സൗകര്യങ്ങളുമായി മദർലൈൻ ഹോസ്പിറ്റല് Motherline Hospital: Your Partner in Safe and Joyful Motherhood
Mail This Article
ഗർഭം, പ്രസവം, പ്രസവാനന്തര പരിചരണം, ശിശുപരിചരണം, ഗൈനക്കോളജി സംബന്ധമായ ചികിത്സകൾ എന്നിവയെല്ലാം തന്നെ സ്വകാര്യത നഷ്ടപ്പെടാതെ വിരൽത്തുമ്പിലെത്തിക്കുന്നു മദർലൈൻ ഹോസ്പിറ്റൽ.
ഓരോ കേസും എമർജൻസിയാണ്. ഗർഭിണിയുടെയും ഗർഭസ്ഥ ശിശുവിന്റെയും നവജാത ശിശുവിന്റെയും കാര്യമാകുമ്പോൾ... ഇവർക്കു വേണ്ടത് രോഗാതുരരായവർക്കിടയിലൂടെയുള്ള ചികിത്സയും പരിചരണവുമല്ല. അമ്മയാകാനൊരുങ്ങുന്നവർക്കും കുഞ്ഞുങ്ങൾക്കും ഏറ്റവും സുരക്ഷിതവും മുഴുവൻ സമയ ശ്രദ്ധയും ചികിത്സയും പരിചരണവും നൽകേണ്ടതെങ്ങനയെന്നതിന് കൊച്ചിയിലെ പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലായ മെഡിക്കൽ ട്രസ്റ്റിന്റെ സ്പെഷ്യാലിറ്റി വിഭാഗമായ മദർലൈൻ ഹോസ്പിറ്റൽ മാതൃകയാണ്.
എറണാകുളം എം.ജി റോഡിൽ പള്ളിമുക്കിൽ സ്ഥിതി ചെയ്യുന്ന ഹോസ്പിറ്റൽ അത്യാധുനിക സൗകര്യങ്ങളുടെ സഹായത്തോടെ ഗുരുതരമായ സങ്കീർണതകളെ പോലും ഏറ്റവും കൃത്യതയോടെ നേരിടുകയും ഗർഭകാലവും പ്രസവും നവജാത ശിശുപരിചരണവും ഏറ്റവും മനോഹരവും ആരോഗ്യകരവുമായ അനുഭവമാക്കി മാറ്റുകയും ചെയ്യുന്നു.
അതിവിദഗ്‌ധ ചികിത്സാ സംഘം
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മാതൃ–ശിശു സ്പെഷ്യലൈസ്ഡ് ചികിത്സാ കേന്ദ്രമായ മദർലൈൻ ഹോസ്പിറ്റലിന്റെ നട്ടെല്ല്, അനുഭവ പരിചയവും പ്രതിഭയും ഒത്തു ചേർന്ന ഡോക്ടർമാരുടെ സംഘമാണ്. കൺസൾട്ടന്റ് ഒബ്സ്റ്റട്രീഷ്യൻ ആൻഡ് ഗൈനക്കോളജിസ്റ്റ് ഡോ.അന്നമ്മ ബാബു, ഒബ്സ്റ്റട്രീഷ്യൻ–ഗൈനക്കോളജിസ്റ്റ് ആൻഡ് ഗൈനക്കോളജി ലാപ്രോസ്ക്കോപ്പിക് സർജന്മാരായ ഡോ.സൂര്യ ജയറാം, ഡോ. അശോക് കുമാർ പിള്ളൈ, ഡോ.സനം ബഷീർ , ഹൈ റിസ്ക്ക് ഒബ്സ്റ്റട്രീഷ്യൻ ആൻഡ് ഫീറ്റൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. സ്റ്റാറി തോമസ് എന്നിവരാണ് വിവിധ വിഭാഗങ്ങളെ നയിക്കുന്നത്. ഗർഭകാല പരിചരണത്തിനായുള്ള വിഭാഗം, ഗർഭകാല സങ്കീർണതകൾക്കായുള്ള പ്രത്യേക വിഭാഗം, നവജാത ശിശുക്കളെ പരിചരിക്കുന്നതിനായിട്ടുള്ള അത്യാധുനിക ലെവൽ 3 നിയോനേറ്റൽ ഐസിയു (NICU) പീഡിയാട്രിക്സ് ഐസിയു(PICU) എന്നിവ മദർലൈനിൽ സജ്ജമാണ്. സമഗ്രമായ ചികിത്സയ്ക്കൊപ്പം വ്യക്തിഗത പരിഗണനയും ശ്രദ്ധയും ഓരോ ചികിത്സാർത്ഥിക്കും ഉറപ്പാക്കുന്നു മദർലൈൻ ഹോസ്പിറ്റൽ.
‘‘മാറുന്ന കാലത്തിനൊപ്പം മാറുക എന്നതാണ് ഓരോ ഹോസ്പിറ്റലിനെയും സ്പെഷലാക്കുന്നത്. ചികിത്സയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് ഭൂരിഭാഗം ആളുകളും. ആധുനിക ലോകം ആവശ്യപ്പെടുന്ന ചികിത്സാ സൗകര്യങ്ങളും സാങ്കേതിക മികവും വ്യക്തി സൗകര്യങ്ങളും ഒരു ഹോസ്പിറ്റലിൽ ഉണ്ടാകണം. എന്നും കാലത്തിനൊത്തു വളർന്ന ചരിത്രമാണ് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിനുള്ളത്. ഗർഭിണികളെയും അമ്മമാരെയും കുഞ്ഞുങ്ങളെയും ചികിത്സിക്കുന്നതിനും പരിചരിക്കുന്നതിനുമായി പ്രത്യേകമായ വിഭാഗം തുടങ്ങാൻ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിനെ പ്രേരിപ്പിച്ച ഘടകവും അതു തന്നെ. ’’ ഡോ. അന്നമ്മ ബാബു പറയുന്നു.
പ്രസവത്തെ ആനന്ദകരമാക്കും സൗകര്യങ്ങൾ
‘‘ഗർഭവും പ്രസവും ശിശുപരിചരണവും വളരെ മാനസികവും ശാരീരികവുമായ പിന്തുണ ആവശ്യപ്പെടുന്ന ഘട്ടമാണ്. അതിനെ സങ്കീർണതകളും മാനസിക ബുദ്ധിമുട്ടുകളുമില്ലാതെ നേരിടുന്നതിനാവശ്യമായ സൗകര്യം ഓരോ കുടുംബവും വ്യക്തിയും ആഗ്രഹിക്കുന്നുണ്ട്. പ്രസവത്തിനെക്കുറിച്ചുള്ള ഭയം, ടെൻഷൻ എന്നിവ അമ്മയുടെയും കുഞ്ഞിന്റെയും മാനസിക–ശാരീരിക ആരോഗ്യത്തെ ബാധിക്കാം. ‘പോസ്റ്റ് പാർട്ടം ബ്ലൂസ്’ എന്നു പറയപ്പെടുന്ന പ്രസവാനന്തര വിഷാദം പോലുള്ള സങ്കീർണതകളെ ചെറുക്കാൻ പ്രസവ സമയത്തെ പ്രിയപ്പെട്ടവരുടെ സാന്നിധ്യവും ഹോസ്പിറ്റലിലെ അന്തരീക്ഷവും സഹായിക്കും.
ലേബർ റൂമിൽ നിന്നും ഓപ്പറേഷൻ തീയറ്ററിലേക്കും പോസ്റ്റ് ഓപ്പറേറ്റീവ് വിഭാഗത്തിലേക്കും മറ്റുമുള്ള മാറ്റങ്ങൾ, അപരിചിതരായ നഴ്സുമാർക്കും ഡോക്ടർമാർക്കുമിടയിൽ ഒറ്റയ്ക്ക് കിടന്നുള്ള പ്രസവം, കഠിനമായ പ്രസവ വേദന എന്നിവ അമ്മയെ തളർത്താം. വേദനയില്ലാതെ പ്രസവിക്കാനുള്ള എപ്പിഡ്യൂറൽ സൗകര്യം, പ്രസവ ശേഷവും ഒരേ മുറിയിൽ തുടരാനുള്ള സൗകര്യം, അവിടെ തന്നെ നവജാത ശിശു പരിചരണം എന്നിവ ലഭ്യമാക്കുന്ന മദർലൈൻ ഹോസ്പിറ്റലിലെ സ്യൂട്ട് റൂമുകൾ ഗർഭകാലത്തെ പിരിമുറുക്കം കുറഞ്ഞ, സന്തോഷകരമായ അനുഭവമാക്കി മാറ്റുന്നു. ഏതു തരം സങ്കീർണതകളെയും കൈകാര്യം ചെയ്യാൻ കഴിയുന്ന വാക്ക് ഇൻ കാഷ്വാലിറ്റിയുടെ സേവനം ഇരുപത്തിനാല് മണിക്കൂറും ലഭ്യമാകുന്നു എന്നത് യാത്രക്കാരായ ഗർഭണികൾ, അസമയത്തുണ്ടാകുന്ന പ്രയാസങ്ങൾ– പ്രശ്നങ്ങൾ എന്നിവയെ ഉടനടി നേരിടാനും അമ്മയെയും കുഞ്ഞിനെയും സുരക്ഷിതരാക്കാനും വളരെയധികം ഫലപ്രദമാണ് ’’ എന്ന് ഡോ. സൂര്യ ജയറാം സാക്ഷ്യപ്പെടുത്തുന്നു.
ഫീറ്റൽ മെഡിസിൻ വിഭാഗത്തിന്റെ പിന്തുണ
‘‘ഇന്ന് മിക്കവരും പ്ലാൻ ചെയ്താണ് ഗർഭിണിയാകുന്നത്. ഗർഭകാല ചികിത്സയ്ക്കും പ്രസവത്തിനുമായി ഏറ്റവും സൗകര്യമുള്ള ആശുപത്രികൾ തിരഞ്ഞെടുക്കാൻ മിക്കവരും ശ്രദ്ധിക്കുന്നു. ഗർഭസ്ഥ ശിശുവിനുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഉടനടി കണ്ടെത്താൻ കഴിയുന്ന സ്കാനുകൾ, സ്കാനുകളിൽ കണ്ടെത്തുന്ന അസാധാരണതകൾ ഗർഭത്തിൽ വച്ചു തന്നെ പരിഹരിക്കാനുള്ള മിനിമലി ഇൻവാസീവ് സർജറി, ഗർഭിണിക്കുണ്ടാകുന്ന സങ്കീർണതകൾ പരിഹരിക്കുന്നതിനായി എല്ലാ സ്പെഷ്യലൈസ്ഡ് വിഭാഗങ്ങളുടെയും പിന്തുണ, എന്നിവ മദർലൈൻ ഹോസ്പിറ്റലിന് ഉറപ്പാക്കാൻ കഴിയുന്നുണ്ട്.’’ ഗ ർഭാവസ്ഥയിൽ കുഞ്ഞുങ്ങൾക്കുണ്ടാകുന്ന സങ്കീർണതകളെ കൈകാര്യം ചെയ്യുന്ന ഫീറ്റൽ മെഡിസിൻ വിഭാഗത്തിലെ പ്രധാന ചികിത്സകയായ ഡോ. സ്റ്റാറി തോമസ് പറയുന്നു.
അതിനൂതന സാങ്കേതിക വിദ്യ
‘‘സ്ത്രീകൾക്കു നേരിടേണ്ടി വരുന്ന ഗർഭപാത്ര സംബന്ധമായ സങ്കീർണതകൾ പരിഹരിക്കാനായുള്ള സർജറികൾ ഇന്ന് റോബോട്ടിക് സഹായത്തോടെ ചെയ്യാനാകുന്നു എന്നത് ചികിത്സാ രംഗത്തെ വലിയ കുതിച്ചു ചാട്ടമാണ്. ഫൈബ്രോയിഡുകൾ, ഗുരുതരമായ രക്തസ്രാവം, ഗർഭാശയ കാൻസറുകൾ എന്നിവയ്ക്കായുള്ള സർജറികൾ റോബോട്ടിക് മെഷീൻ ഉപയോഗിച്ച് ചെയ്യാൻ സാധിക്കും. മുറിവുണങ്ങാൻ ദീർഘനാളത്തെ വിശ്രമം, കടുത്ത വേദന, എന്നിവയിൽ നിന്ന് ഇതു രോഗിയെ മോചിപ്പിക്കുന്നു. ശസ്ത്രക്രിയക്ക് ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങാനും ജോലിക്ക് പോകാനും സാധിക്കുന്നു. ഓപ്പൺ സർജറികളെക്കാൾ താരതമ്യേന ചെലവേറുമെങ്കിലും ചികിത്സ വേഗത്തിൽ ഫലപ്രാപ്തിയിലെത്തുന്നു, മുറിവുകളും വേദനയും ഏറ്റവും ലളിതമാകുന്നു എന്നത് റോബോട്ടിക്സ് സർജറികളെ സ്വീകാര്യമാക്കുന്നു. റോബോട്ടിക്സ് സർജറിയുടെ സാന്നിധ്യം മദർലൈൻ ഹോസ്പിറ്റലിനെ ഉയർന്ന നിലയിലേക്ക് പ്രതിഷ്ഠിക്കുന്നുണ്ട്.’’ ഡോ. അശോക് കുമാർ പിള്ളൈ പറയുന്നു.
‘‘ലേബർ–കം–ഡലിവറി–കം–റിക്കവറി സ്യൂട്ട്സ് എന്ന അത്യാധുനിക സൗകര്യം കൂടാതെ, ഇക്കണോമി റെയ്ഞ്ചിലുള്ള വാർഡുകൾ, ഇക്കണോമി റേഞ്ചിലുള്ള മുറികൾ, എന്നിവയുള്ളതിനാൽ ബജറ്റ് ഫ്രണ്ട്‌ലി ഡെലിവറിയും മദർലൈൻ ഹോസ്പിറ്റലിൽ സാധ്യമാണ്. പെയിൻലെസ് ലേബറിനായി 24 മണിക്കൂറും അനസ്തെറ്റിസ്റ്റുകളുടെ സാന്നിധ്യം, 24 മണിക്കൂറും ഡോക്ടറുടെ സാന്നിധ്യത്തോടെ അത്യാധുനിക സർജിക്കൽ ഐസിയു സേവനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന മെറ്റേണിറ്റി കാഷ്വാലിറ്റി എന്നിവ കൂടി ചേരുമ്പോൾ പ്രസവം ഏറ്റവും സുരക്ഷിതവും ആരോഗ്യകരവുമാക്കി മാറ്റാൻ മദർലൈനിന് കഴിയുന്നു. ’’ ഡോ. സനം ബഷീർ പറയുന്നു. അമ്മയ്ക്കും കുഞ്ഞിനും അവരുടെ കുടുംബത്തിനും പ്രസവം സുരക്ഷിതവും ആനന്ദകരമായൊരു ഓർമയാക്കി മാറ്റാൻ ഇനി നിങ്ങളോടൊപ്പം മദർലൈൻ ഹോസ്പിറ്റൽ. ഐവിഎഫ് യൂണിറ്റും ഉടൻ മദർലൈനിൽ ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: +919048400226, 9961699333 എന്നീ നമ്പറുകളിൽ വിളിക്കുക
Email: mngropdoperations.mthnorth@medicaltrusthospital.in