ADVERTISEMENT

കേരളത്തിലെ ഒന്നാം നമ്പർ ഷെഫിനെ കണ്ടെത്താനുള്ള ‘ഈസ്‌റ്റേൺ വനിത ഷെഫ് ഓഫ് കേരള2026’മത്സരത്തിന്റെ സോൺ രണ്ടിലെ സെമിഫൈനലിൽ മൈമൂന മജീദ് (മലപ്പുറം), സൂരജ് പി.(മലപ്പുറം), ഷംല ഉമ്മർ (തൃശ്ശൂർ) എന്നിവർ വിജയികളായി. മൂവരും ഒക്ടോബർ 4 ന് കൊച്ചി ലുലു മാളിൽ നടക്കുന്ന മെഗാ ഫൈനൽ മത്സരത്തിലേക്കു യോഗ്യത നേടി.

പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ.എ.തുളസിയായിരുന്നു വിശിഷ്ടാതിഥി. വിജയികൾക്കുള്ള സമ്മാനദാനം മന്ത്രി നിർവഹിച്ചു.

ADVERTISEMENT

ഇന്ന് ഉച്ച കഴിഞ്ഞ് പാലക്കാട് ലുലു മാളിൽ വച്ചായിരുന്നു മത്സരം. എണ്ണായിരത്തിൽപ്പരം എൻട്രികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 15 പേരാണ് സെമിഫൈനലിൽ മത്സരിച്ചത്.

chef-of-kerala-zone-2-winners-1-gif

ഒലൻ റെസ്റ്റൊറൻ്റ് ഗ്രൂപ്പിൻ്റെ കളിനറി ഡയറക്‌ടർ ഷെഫ് കെ.പി.  ഷിബിൻ,  ഹോസ്‌പിറ്റാലിറ്റി രംഗത്തെ പ്രമുഖരായ ആർ.സി.പി ഗ്രൂപ്പിൻ്റെ കോർപ്പറേറ്റ് ഷെഫ്  കെ.വി. ജയരാജ്, ഈസ്റ്റേൺ എക്‌സിക്യൂട്ടീവ് ഷെഫ് വിഷ്ണു വി നായർ എന്നിവരായിരുന്നു വിധികർത്താക്കൾ. 

ADVERTISEMENT

ഈസ്റ്റേൺ  മാർക്കറ്റിങ്  വിഭാഗത്തിലെ ജനറൽ മാനേജർമാരായ വരുൺ ശശിധരൻ, നന്ദു മോഹൻ എന്നിവർ, പാലക്കാട്‌ ലുലു മാൾ റീജിണൽ  ഡയറക്ടർ  ആർ. രാജീവ്‌, വനിത സിഇഒ  വി. സജീവ് ജോർജ് എന്നിവരും പങ്കെടുത്തു.

2 മണിക്കൂർ നീണ്ട മത്സരത്തെ  രാജ് കലേഷ്,  ശ്രുതി എടശ്ശേരിപറമ്പിൽ പ്രശസ്ത ഫുഡ്‌ ക്രിട്ടിക്കും വ്ലോഗ്റുമായ എബിൻ ജോസ് എന്നിവർ നയിച്ചു. പരിപാടി ജനകീയപങ്കാളിത്തത്താൽ ശ്രദ്ധേയമായി.

ADVERTISEMENT
Eastern Vanitha Chef of Kerala 2026: Semifinal Winners Crowned:

Chef competition winners from Kerala's 'Eastern Vanitha Chef of Kerala 2026' Zone 2 semifinal have advanced to the mega final. Maimoona Majeed (Malappuram), Suraj P. (Malappuram), and Shamla Umer (Thrissur) secured their spots in the grand finale to be held at Kochi Lulu Mall on October 4th. The competition, which saw 15 contestants selected from over a thousand entries, was held at Palakkad Lulu Mall. Esteemed chefs Shibin K.P., Chef Vishnu, and Chef Jayaraj served as judges. The event, hosted by Raj Kalash and Sruthi Edacheryparambil, garnered significant public participation.

ADVERTISEMENT