ADVERTISEMENT

കുട്ടികൾക്കുള്ള വിജ്ഞാന മാസികയായ ‘മനോരമ ടെൽ മീ വൈ’യുടെ ആദ്യ 3ഡി പതിപ്പ് ‘അമേസിങ് വേള്‍ഡ് ഓഫ് ആനിമല്‍സ്’, പ്രശസ്ത മജീഷ്യന്‍ സാമ്രാജ് മാജിക്കിലൂടെ പ്രകാശനം ചെയ്തു.  മനോരമ ടെൽ മീ വൈയുടെ സെപ്റ്റംബര്‍ ലക്കമാണ്  3ഡി പതിപ്പായി പുറത്തിറങ്ങുന്നത്. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജീവികളുടെ 3ഡി ചിത്രങ്ങൾ നൂറോളം പേജുകളിലായി അണിനിരക്കുന്നു. ഈ ലക്കത്തോടൊപ്പം ലഭിക്കുന്ന 3ഡി കണ്ണടയിലൂടെ ജീവികളുടെ അദ്ഭുത ലോകം ആസ്വദിക്കാം. കൂടാതെ ഓരോ ജീവിയെയും കുറിച്ചുള്ള വിവരങ്ങള്‍ വായിച്ചറിയുകയും ചെയ്യാം. 

ADVERTISEMENT

കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ഇന്ത്യയിലെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രിയപ്പെട്ട  പ്രസിദ്ധീകരണമാണ് ഇംഗ്ലിഷില്‍ പ്രസിദ്ധീകരിക്കുന്ന മനോരമ ടെൽ മീ വൈ  എന്ന വിജ്ഞാനമാസിക. പ്രകാശനച്ചടങ്ങില്‍ സീനിയര്‍ എഡിറ്റോറിയല്‍ കോർഡിനേറ്റര്‍ ഡി. സന്തോഷ് പങ്കെടുത്തു. 

ADVERTISEMENT
Manorama Tell Me Why Launches First 3D Edition 'Amazing World of Animals':

Amazing World of Animals, the first 3D edition of the children's knowledge magazine 'Manorama Tell Me Why', was unveiled by renowned magician Samraj through a magic show. This special September issue features 3D images of animals from around the world across nearly a hundred pages. Readers can experience the wondrous world of animals with the included 3D glasses and learn detailed information about each creature. 'Manorama Tell Me Why,' published in English, has been a favorite among students and parents in India for the past two decades. Senior Editorial Coordinator D. Santhosh attended the launch event.

ADVERTISEMENT
ADVERTISEMENT