ADVERTISEMENT

പതിറ്റാണ്ടുകളായി ഇന്ത്യയിലെ പുരുഷ ഫാഷൻ രംഗത്ത് തങ്ങളുടെതായ ഇടം ഉറപ്പിച്ചു മുന്നേറുന്ന ‘ചരഖ് ദിൻ ’ കൊച്ചിയിൽ തങ്ങളുടെ പുതിയ സ്റ്റോർ ആരംഭിച്ചു. അശ്വനി ലച്ച്മൻദാസ് ഗ്രൂപ്പുമായി ചേർന്നാണ് എം.ജി.റോഡിൽ തുടങ്ങിയ ഷോപ്പിന്റെ പ്രവർത്തനം.

പുരുഷൻമാർക്കുള്ള പാർട്ടി, ആഘോഷ വസ്ത്രങ്ങളുടെ വൈവിധ്യമായ ശേഖരമാണ് പുതിയ സ്റ്റോറിൽ ഒരുക്കിയിരിക്കുന്നത്. ‘ചരഖ് ദിൻ’ന്റെ സിഗ്നേച്ചർ ശൈലിക്കൊപ്പം പുതിയ മോഡൽ, നിറങ്ങൾ, പാറ്റേണുകൾ, ഡിസൈനുകൾ എന്നിവയുടെ വിപുലമായ കലക്ഷനും ഷോപ്പിൽ ഉണ്ട്.

ADVERTISEMENT

‘‘ഓരോ പുതിയ സ്‌റ്റോറും ബിസിനസ് വിപുലീകരിക്കുന്നതിനുള്ള ഒരു ചുവട്‌വയ്പ്പ് മാത്രമല്ല. ഞങ്ങളുടെ പാരമ്പര്യവും ഫാഷനോടുള്ള ആവേശവും ഗുണനിലവാരത്തോടുള്ള പ്രതിബദ്ധതയും പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനുള്ള അവസരവുമാണ്. കൊച്ചി ഞങ്ങൾക്ക് ഒരു പുതിയ തുടക്കമാണ്. നഗരത്തിന്റെയും ഇവിടുത്തെ ആഘോഷങ്ങളുടെയും ഭാഗമാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’’.– ‘ചരഖ് ദിന്‍’ സാരഥി രാജു ദസ്വാനി പറഞ്ഞു.

charagdin-shirts-2-gif

അഭിരുചികൾ തിരിച്ചറിഞ്ഞ് മാറുന്ന ട്രെൻഡുകള്‍ ഉൾക്കൊണ്ട് തയാറാക്കപ്പെടുന്ന ചരഖ് ദിൻ ഷർട്ടുകൾ ആൾക്കൂട്ടത്തിൽ അഭിമാനത്തോടെ വേറിട്ടു നിൽക്കുന്നവയാണ്. അളവുകളുടെ കൃത്യതയും ഡിസൈനിന്റെ എലഗൻസും ചേർന്ന് അതുല്യമായ ക്രാഫ്റ്റാണ് ഓരോ ചരഖ് ദിൻ ഷർട്ടും. കാലാതീതമായ ക്ലാസിക് ഡിസൈനുകളിൽ ഓരോ ചെറിയ എലമെന്റിനും പ്രത്യേക ശ്രദ്ധയാണ് നൽകിയിട്ടുള്ളത്. ഏഴു പതിറ്റാണ്ടിലേറെയായി പല തലമുറകളിലെ പുരുഷ ഫാഷൻ ഐക്കണുകൾക്ക് പ്രിയപ്പെട്ട ലക്ഷ്വറി ഷർട്ടിങ് ബ്രാൻഡാണ് ചരഖ് ദിൻ.

ADVERTISEMENT

ഓരോ ഷർട്ടിലും അതിപ്രഗൽഭരായ തയ്യൽ വിദഗ്ധരുടെ നൈപുണ്യം കാണാം. ലോകത്തിലെ ഏറ്റവും മികച്ച തുണിത്തരങ്ങളും ഈടുറ്റ തയ്യലും ചേർന്നതാണ് ഇവയോരോന്നും. വസ്ത്രം എന്നതിലുപരി പൈതൃകം, പ്രൗഢി, പുതുമയുള്ള പ്രത്യേകത എന്നിവയാണ് ചരഖ് ദിൻ ഷർട്ടുകളുടെ മുഖമുദ്ര. ഓരോ ഷർട്ടും ധരിക്കുന്നയാളുടെ സിഗ്നേച്ചർ സ്റ്റൈലായി ശ്രദ്ധ നേടാൻ പാകത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

ഇനി ഈ ഫാഷൻ വിസ്മയം കൊച്ചിയുടെ മണ്ണിലും...

ADVERTISEMENT
Charagh Din Opens New Luxury Men's Fashion Store in Kochi:

Charagh Din, a brand with decades of presence in Indian men's fashion, has opened its new store in Kochi. This expansion, in collaboration with the Ashwini Lachmandas Group, located on MG Road, offers a diverse collection of party and festive wear for men. The new outlet features Charkha Din's signature style along with a wide range of new models, colors, patterns, and designs. Raju Daswani, the force behind Charkha Din, views each new store as an opportunity to introduce their heritage, passion for fashion, and commitment to quality to a new generation, aiming to become a part of Kochi's vibrant culture. Known for its accurate measurements, elegant designs, and meticulous craftsmanship, Charkha Din shirts are crafted from the finest fabrics with expert tailoring, representing heritage, grandeur, and novelty. This fashion legacy, a favorite among men's fashion icons for over seven decades, is now accessible in Kochi.

ADVERTISEMENT