ADVERTISEMENT

ഞാൻ ഒരിക്കൽ അമിതരക്തസ്രാവം മൂലം ചെന്നപ്പോഴും ഈയിടെ മാസമുറ നീട്ടി വയ്ക്കാനുള്ള മരുന്നിനായി ചെന്നപ്പോഴും Norethisterone എന്ന കണ്ടന്റ് ഉള്ള ഗുളികയാണ് തന്നത്. ഈ മരുന്നിന്റെ പ്രവർത്തനം എങ്ങനെയാണ്?: റോസ്‌ലിൻ സേവ്യർ, മാനന്തവാടി

സ്ത്രീ ഹോർമോണായ പ്രൊജസ്ട്രോണിന്റെ കൃത്രിമ രൂപമാണ് Norethisterone. അണ്ഡോൽപാദനത്തിനുശേഷം ഗർഭാശയത്തിന്റെ ഉൾഭിത്തിയായ എൻഡോമെട്രിയം കട്ടിയുള്ളതും പോഷകസമൃദ്ധവുമാക്കി മാറ്റുന്നത് പ്രൊജ്സ്ട്രോണാണ്. ഈ ഹോർമോണിന്റെ ഏറ്റക്കുറച്ചിലുകൾ മാസമുറയുടെ കൃത്യതയേയും രക്തസ്രാവത്തെയും ബാധിക്കും.

ADVERTISEMENT

Norethisterone  അമിത ഗർഭാശയ രക്തസ്രാവത്തിനു നൽകാറുണ്ട്. ഗർഭാശയഭിത്തിയുടെ അമിതവളർച്ച തടഞ്ഞ് ഹോർമോണൽ പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന ഗർഭാശയരക്തസ്രാവത്തെ നിയന്ത്രിക്കാനാണിത്. 

ആർത്തവചക്രത്തിന്റെ അവസാനം സ്ത്രീ ഗർഭം ധരിക്കാതെ വരുമ്പോൾ പ്രൊജസ്ട്രോൺ അളവ് കുറയുന്നതോടെ ഗർഭാശയ ഉൾഭിത്തി അടർന്നുപോകുന്നതു മൂലമാണ് മാസമുറ തുടങ്ങുന്നത്. അതുകൊണ്ടുതന്നെ മാസമുറ നീട്ടിവയ്ക്കാനുള്ള മാർഗം പ്രൊജസ്ട്രോൺ ഹോർമോണിന്റെ അളവ് ഒരു പരിധിയിയിലധികം താഴ്ന്നു പോകാതെ നിലനിർത്തുക എന്നതാണ്. അതിനു വേണ്ടിയാണ് ഗുളികകൾ നൽകുന്നത്.

ADVERTISEMENT

ഗർഭനിരോധനം, അസാധാരണമായ രക്തസ്രാവം, മാസങ്ങളായി മാസമുറ വരാതിരിക്കുമ്പോൾ ചികിത്സയായും, ഗർഭാശയ തകരാറുകൾ വിലയിരുത്താനും, എൻഡോമെട്രിയോസിസ് മൂലമുള്ള വേദനയ്ക്കും രക്തസ്രാവത്തിനും, ഗർഭാശയ ഉൾഭിത്തിയുടെ അമിത വളർച്ച, പിസിഒഡി  തുടങ്ങിയ സാഹചര്യങ്ങളിലും Norethisterone ഡോക്ടർമാർ നിർദേശിക്കാറുണ്ട്.

ഓക്കാനം, ഛർദി, തലവേദന, മുഖക്കുരു എന്നീ പാർശ്വഫലങ്ങള്‍ ചിലർക്കുണ്ടാകാം. രക്തം കട്ടി പിടിക്കുന്ന അവസ്ഥ, കരൾ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ വളരെ വിരളമായി കാണാറുണ്ട്.

ADVERTISEMENT
Understanding Norethisterone: Uses and Side Effects:

Norethisterone, a synthetic form of progesterone, is a medication prescribed for various gynecological conditions. It plays a crucial role in regulating the menstrual cycle by maintaining the uterine lining, preventing excessive growth, and managing heavy or irregular bleeding. Doctors also prescribe it to delay periods, treat conditions like endometriosis and PCOS, and aid in diagnosing uterine issues. While generally safe, potential side effects include nausea, headaches, and acne, with rare occurrences of blood clotting or liver problems. Understanding Norethisterone's function is key to managing women's reproductive health effectively.

ADVERTISEMENT