ADVERTISEMENT

സൗന്ദര്യവും സൗകര്യവും സമന്വയിക്കുന്ന വീടൊരുക്കാൻ വേണ്ട ഉൽപന്നങ്ങളുടെ ശ്രേണിയുമായി വനിത വീട് പ്രദർശനം ഒക്ടോബർ രണ്ട് മുതൽ അഞ്ച് വരെ കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കും. വനിത വീട് മാസികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കണ്ണൂർ സെന്ററും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ജെപ്സ് സോളർ ആണ് എനർജി പാർട്നർ.

നിർമാണരംഗത്തെ മുൻനിര കമ്പനികളുടെ സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാകും. ഏറ്റവും പുതിയതും ഗുണമേന്മയുള്ളതുമായ നിർമാണവസ്തുക്കൾ പ്രദർശനത്തിൽ അടുത്തറിയാം. വീടുപണി വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്ന നിർമാണവസ്തുക്കൾ, പഴയ വീടിന്റെ പുതുക്കിപ്പണിയൽ‍ എളുപ്പമാക്കുന്ന നൂതന നിർമാണവിദ്യകൾ എന്നിങ്ങനെ പുതിയ സാഹചര്യത്തിൽ ഏവർക്കും ഉപകാരപ്പെടുന്ന ഉൽപന്നങ്ങളുടെ നീണ്ടനിര പ്രദർശനത്തിലുണ്ടാകും.

ADVERTISEMENT

സാനിറ്ററിവെയർ, ഫ്ലോറിങ് മെറ്റീരിയൽ, മോഡുലാർ കിച്ചൻ അക്സസറീസ്, ഫർണിച്ചർ, പെയിന്റ് ആൻഡ് പോളിഷ് തുടങ്ങി വീടുനിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ ഉൽപന്നങ്ങളും ഒറ്റ മേൽക്കൂരയ്ക്കു കീഴിൽ അണിനിരക്കുന്നു എന്നതാണ് പ്രദർശനത്തിന്റെ സവിശേഷത. ഇവ ആകർഷകമായ വിലക്കിഴിവിൽ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

വേഗത്തിലും ചെലവ് കുറച്ചും വീടുപണി പൂർത്തിയാക്കാൻ സഹായിക്കുന്ന ഡബ്ല്യൂപിസി ബോർഡ്, പിവിസി ബോർഡ്, ഡെക്കറേറ്റീവ് ലാമിനേറ്റ്സ്, വെനീർ എന്നിവയുടെ പുതുപുത്തൻ മോഡലുകളും പ്രദർശനത്തിൽ പരിചയപ്പെടാം. അലൂമിനിയം, യുപിവിസി, സ്റ്റീൽ എന്നിവകൊണ്ടുള്ള വാതിൽ ജനൽ എന്നിവയുടെ ഏറ്റവും പുതിയ മോഡലുകൾ പ്രദർശനത്തിൽ അണിനിരക്കും. സബ്സിഡിയോടെ സോളർ പ്ലാന്റ് സ്ഥാപിക്കാനുള്ള മുഴുവൻ സേവനങ്ങളും പ്രദർശനത്തിൽ ലഭിക്കും.

ADVERTISEMENT

ഐഐഎ കണ്ണൂർ സെന്ററിലെ ആർക്കിടെക്ടുമാരുമായി പൊതുജനങ്ങൾക്ക് നേരിട്ട് സംവദിക്കാൻ അവസരം ഒരുക്കുന്ന കൺസൽട്ടേഷൻ ഡെസ്ക് പ്രദർശനത്തിന്റെ സവിശേഷതയാണ്. വീടിന്റെ ഡിസൈൻ, നിർമാണവസ്തുക്കൾ തുടങ്ങിയവ സംബന്ധിച്ച സംശയങ്ങൾക്ക് ഇവിടെ ഉത്തരം ലഭിക്കും. ഗുണമേന്മയുള്ളവ തിരഞ്ഞെടുക്കാൻ വിദഗ്ധരായ ആർക്കിടെക്ടുമാരുടെ സഹായവും ലഭിക്കും.

വിശദ വിവരങ്ങൾക്കും സ്റ്റാൾ ബുക്ക് ചെയ്യാനും www.vanitha.in/veeduexhibition എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 94476 21441 എന്ന നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യാം.

ADVERTISEMENT
Vanitha Veed Exhibition: Your Gateway to Dream Homes:

Home exhibitions offer a comprehensive collection of products that blend beauty and convenience for building homes. The Vanitha Veed exhibition, organized by Vanitha Veed magazine and the Indian Institute of Architects Kannur Centre, will take place from October 2nd to 5th at the Kannur Police Ground. This event showcases the latest and highest quality construction materials, innovative techniques for quick home construction and renovation, and a wide array of products including sanitaryware, flooring, modular kitchen accessories, furniture, and paints. Attendees can also explore new models of doors and windows made from aluminum, uPVC, and steel, and avail services for installing solar plants with subsidies. A key feature is the consultation desk where the public can interact with IIA Kannur Centre architects for expert advice on home design and materials. Visitors can take advantage of attractive discounts on all products. For more details and stall bookings, visit www.vanitha.in/veeduexhibition or contact 94476 21441.

ADVERTISEMENT