ADVERTISEMENT

കേരളത്തിന്റെ  തനത് രുചികളെയും   പാചക പ്രതിഭകളെയും കണ്ടെത്താൻ ഈസ്റ്റേണും വനിതയും ചേർന്നു കൊച്ചി ലുലു മാളിൽ നടത്തിയ ഷെഫ് ഓഫ് കേരള  ഫൈനൽ മത്സരത്തിൽ  തൃശ്ശൂരിൽ നിന്നുള്ള ഷംല ഉമ്മർ  ടൈറ്റിൽ വിന്നറായി. 

രണ്ടും മൂന്നും സ്ഥാനം മലപ്പുറത്ത് നിന്നുള്ള മൈമൂന മജീദ്, കോഴിക്കോട് നിന്നുള്ള ജസീമ മുബഷീർ വി. കെ. എന്നിവർ നേടി. വിജയിക്ക്    എറണാകുളം എം പി ഹൈബി ഈഡനും, ചീഫ് എഡിറ്റർ, വനിത പാചകം - മനോരമ ആരോഗ്യം,  ബീന  മാത്യുവും ചേർന്ന് സമ്മാനം നൽകി.  ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനം 50,000 രൂപയും മൂന്നാം സമ്മാനം 25,000 രൂപയുമാണ്. 

ADVERTISEMENT

സമ്മാന ദാന ചടങ്ങിൽ ഓർക് ല ഇന്ത്യ ഈസ്റ്റേൺ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗിരീഷ് നായർ,  ചീഫ്  മാർക്കറ്റിങ് ഓഫീസർ പ്രവീൺ രാമസ്വാമി, ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ റോയ്, അസോസിയേറ്റ് വൈസ്  പ്രസിഡന്റ്‌ ഇന്നൊവേഷൻസ് ശിവപ്രിയ ബാലഗോപാൽ,  ലുലു കൊച്ചി റീജ്യണൽ ഡയറക്ടർ സാദിഖ് കാസിം, ജനറൽ മാനേജർ വിഷ്ണു രഘുനാഥ്‌, 

വനിത പാചകം - മനോരമ ആരോഗ്യം  ചീഫ് എഡിറ്റർ ബീന മാത്യു, വനിത സിഇഒ  വി. സജീവ് ജോർജ്, വനിത ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഹരോൾഡ് പോൾ, വിധി കർത്താക്കളായ ഷെഫ് സുരേഷ് പിള്ള, ഷെഫ് റഷീദ്, ഷെഫ് റെജി മാത്യു, പാചക വിദഗ്ധ ലക്ഷ്മി നായർ ഈസ്റ്റേൺ എക്‌സിക്യൂട്ടീവ് ഷെഫ് വിഷ്ണു വി നായർ, കളമശ്ശേരി മുനിസിപ്പൽ ചെയർമാൻ ജമാൽ മണക്കാടൻ   എന്നിവർ പങ്കെടുത്തു.

ADVERTISEMENT

രാജ് കലേഷ്, വനിത ഡിജിറ്റൽ വിഭാഗം കണ്ടന്റ് എഡിറ്റർ സ്നേഹ റെജി , പ്രശസ്ത ഫുഡ്‌ ക്രിട്ടിക്കും വ്ലോഗറുമായ എബിൻ ജോസ് എന്നിവർ മത്സരം നയിച്ചു.  

കേരളത്തിലെ 14 ജില്ലകളെ നാല് സോണുകളാക്കി തിരിച്ച് നടത്തിയ മത്സരത്തിന് 8000 ത്തിലധികം പാചകകുറിപ്പുകൾ ലഭിച്ചു. അതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 60 പേരാണ് നാലു സോണുകളായി തിരിച്ചു നടത്തിയ സെമി ഫൈനലിൽ മത്സരിച്ചത്. അവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 15 പേർ കൊച്ചി ലുലു മാളിൽ നടന്ന ഫൈനലിൽ മാറ്റുരച്ചു.

ADVERTISEMENT

നാടിന്റെ തനത് രുചികളെ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി വനിതയും ഓർക് ല ഇന്ത്യ ഈസ്റ്റേണും ലുലു മാളും ചേർന്നു നടത്തിയ മത്സരത്തിൽ രണ്ടു മണിക്കൂർ  നേരം കൊണ്ട് മത്സരാർഥികൾ രണ്ടു വിഭവങ്ങൾ ഒരുക്കേണ്ടതുണ്ടായിരുന്നു. 

സ്ഥിരഭക്ഷണത്തിനൊപ്പം കഴിക്കാവുന്ന ഏതെങ്കിലും  വെജ് അല്ലെങ്കിൽ നോൺ വെജ് കറി, ഏതെങ്കിലും നാടൻ മധുര പലഹാരം എന്നിങ്ങനെ രണ്ട് ഇനത്തിലായിരുന്നു  മത്സരം.  18 മുതൽ 65 വയസ്സ് വരെ പ്രായമുള്ള വനിതകൾക്കും  പുരുഷന്മാർക്കും പങ്കെടുക്കാനുള്ള അവസരം നൽകിയിരുന്നു.

ആവശ്യമായ സാധനങ്ങൾ പർച്ചെയ്സ് ചെയ്ത്  അവ പാചകത്തിന് അനുയോജ്യമായ വിധത്തിൽ വൃത്തിയാക്കിയും  അരിഞ്ഞും തയ്യാറാക്കി രണ്ട് മണിക്കൂറിനുള്ളിൽ പാചകം ചെയ്യുകയും ഭംഗിയായി മേശയിൽ വിളമ്പുകയും ചെയ്യണം എന്നതായിരുന്നു നിർദേശം.തയാറാക്കിയ വിഭവത്തിന്റെ തനിമ, രുചി എന്നിവയാണ് വിധികർത്താക്കൾ ഏറ്റവും പ്രധാനമായി പരിഗണിച്ചത്. അതിനോടൊപ്പം വിഭവത്തിന്റെ അവതരണം, ഭക്ഷണ ടേബിളിന്റെയും പരിസരത്തിന്റെയും വൃത്തി, ചിട്ട, എന്നിവയും പരിഗണിക്കപ്പെട്ടു.

മത്സരാർത്ഥികൾ പാചകം ചെയ്യുമ്പോൾ കൂടെ എത്തിയവർക്കും  പാചക മത്സരം കാണാനെയെത്തിയ സന്ദർശകർക്കും വനിത ഷെഫ് ഓഫ് കേരള  വേദിയിൽ നടത്തിയ രസകരമായ മത്സങ്ങളിൽ പങ്കെടുക്കുവാനും വിജയിക്കുവാനും അവസരം നൽകിയിരുന്നു. ഈസ്റ്റേൺ നൽകുന്ന ഗിഫ്റ്റ് ഹാംപറായിരുന്നു വിനോദമത്സരങ്ങളിലെ മത്സരാർഥികൾക്കു ലഭിച്ച സമ്മാനം.  ഏറെപേർ ആവേശത്തോടെ മത്സങ്ങളിൽ പങ്കെടുത്തത് പാചകമത്സര വേദിക്ക് ആഘോഷത്തിന്റെ നിറം പകർന്നു.

chef-of-kerala-winner-3-gif
Shamla Ummer Crowned Eastern Vanitha Chef of Kerala 2026:

Eastern Vanitha Chef of Kerala 2026 competition concluded with Thrissur native Shamla Ummer emerging as the winner. The grand finale, held at Kochi Lulu Mall, showcased a vibrant array of culinary creations from twelve semi-finalists and three wildcard entries. Maimuna Majeed from Malappuram secured the second position, and Jaseema Mubeeshir from Kozhikode claimed the third spot. Esteemed judges included Chef Regi Mathew, Chef Pillai, Chef Rasheed, Lakshmi Nair, and Chef Vishnu. The event was graced by MP Hybi Eden as the chief guest. Prizes were awarded by Hybi Eden, Vanitha Cooking Chief Editor Beena Mathew, and former Kalamassery Municipality Chairman Jamal Manakkadan.

ADVERTISEMENT