ADVERTISEMENT

ഇടിമിന്നലേറ്റു ചരിഞ്ഞ ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തന്റെ ഓര്‍മയില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി നടി മീനാക്ഷി അനൂപ്. ആന എന്നാൽ എനിക്കെപ്പോഴും മനസ്സിലെത്തുക പല്ലാട്ട് ബ്രഹ്മദത്തനാണെന്നും ഈ വേർപാട് പല്ലാട്ട് കുടുംബം എങ്ങനെ സഹിക്കുമെന്ന് ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്നും മീനാക്ഷി പറയുന്നു. പല്ലാട്ട് ബ്രഹ്മദത്തനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു മീനാക്ഷിയുടെ കുറിപ്പ്.

മീനാക്ഷി പങ്കുവച്ച കുറിപ്പ് വായിക്കാം; 

ADVERTISEMENT

‘‘പല്ലാട്ട് ബ്രഹ്മദത്തനും... ഞാനും... പല്ലാട്ട് ബ്രഹ്മദത്തൻ എന്ന ആന ഇടിമിന്നലേറ്റ് ചെരിഞ്ഞു. സത്യത്തിൽ ഈ വാർത്ത ഒരു വെള്ളിടിയേറ്റ പോലെ എന്നെയും തളർത്തുന്നു. ആന എന്നാൽ എനിക്കെപ്പോഴും മനസ്സിലെത്തുക ഈ ആനയാണ്, അതും ഒരദ്ഭുതമായി ശാന്തനായ ഒരു അട്ടിൻകുട്ടിയെപ്പോലെ. ഒന്ന്... പല്ലാട്ട് കുടുംബവുമായി ഒരടുപ്പം മുന്നേയുണ്ടായിരുന്നു. അങ്ങനെയാണ് ഒരു ദിവസം പല്ലാട്ട് വീട്ടിലെത്തുന്നത്. 

നല്ല ഭംഗിയുള്ള തറവാട് സിനിമയിലും മറ്റും കാണുന്ന പോലെ ഒന്ന്. അവിടെയുള്ളവര്‍ ഏറെ നല്ലവരും. സ്നേഹത്തോടെയല്ലാതെ പെരുമാറുന്ന ഒരാളുമില്ല അവിടെ. ചെല്ലുമ്പോൾ മുറ്റത്തു ഒരറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ. കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല. ‘ഇതെന്താ കെട്ടാത്തത്’ എന്ന എന്റെ ചോദ്യത്തിന് മറുപടിയായി ‘ആള് ഇവിടുത്തെ ഒരംഗം തന്നെയാ’ എന്ന് പറഞ്ഞു. 

ADVERTISEMENT

എനിക്ക് ലേശം പേടിയുണ്ടായിരുന്നു അടുത്ത് ചെല്ലാൻ. അവിടുത്തെ മനോജ് അങ്കിൾ സ്നേഹത്തോടെ എന്റെ കൈ പിടിച്ച് അവന്റെ  അടുത്ത് എത്തിച്ചു. ‘നമ്മുടെ ആളാ കേട്ടോന്ന്’ സ്നേഹത്തോടെ പറഞ്ഞു. അവര്‍ തമ്മിൽ വർത്തമാനം പറയുന്നത് കാണാൻ തന്നെ എന്തൊരു ശേല്. ഈ പറയുന്നതൊക്കെ ആൾക്ക് മനസ്സിലാവുന്നുണ്ടോ... ‘ഉറപ്പായും മീനാക്ഷി ക്കുട്ടീന്ന്’ മനോജ് അങ്കിളും. 

കുറച്ച് നേരം കൊണ്ട് എന്റെ പേടിയൊക്കെ മാറി.. (ഞാനിപ്പോഴും വിചാരിക്കുന്നത് ബ്രഹ്മദത്തൻ ആ വീട്ടിലായത് എത്രയോ നന്നായി അല്ലെങ്കിൽ അവനെ ആരെങ്കിലും അടിക്കുകയാ മറ്റോ ചെയ്താലോ) ഞാനവനെ തൊട്ടു... കൊമ്പിൽ പിടിച്ചു... ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവന്‍ ആ വലിയ തൊടിയിലൊക്കെ നടന്നു. 

ADVERTISEMENT

ഇന്നത്തെ എന്റെ അറിവിൽ ആന ഇണങ്ങില്ല മറിച്ച് മെരുങ്ങുകയാണ് എന്നതിനെ ഇപ്പോഴും അതങ്ങനെയാണോ എന്നെന്നെ സംശയിപ്പിക്കുന്നു. ഇപ്പോൾ ഇതെഴുതുമ്പോൾ ആ ആന ഇനിയില്ല എന്ന സത്യം ഒരിക്കലും മറക്കാത്ത ഒരു സങ്കടമായി എന്നും ഉണ്ടാവും എന്നതും ഉറപ്പ്. സ്നേഹമുള്ള ഏറെ നല്ലവരായ ആ വീട്ടുകാർ ഇതെങ്ങനെ സഹിക്കും എന്നെനിക്ക് ചിന്തിക്കാനേ കഴിയുന്നില്ല. എന്തോ സങ്കടമേറുകയാണ് നിർത്തട്ടെ ഹൃദയപൂർവം ബ്രഹ്മദത്തന് എന്നേയ്ക്കും വിട...’’

Actress Meenakshi Anoop's Emotional Tribute to Lightning-Struck Elephant:

Meenakshi Anoop shares a heartfelt tribute to Pallattu Brahmhadathan, an elephant that passed away due to a lightning strike. The actress expresses her deep sorrow and shock, stating that Brahmhadathan was her enduring image of an elephant, perceived as a gentle, divine presence. She recounts a personal visit to the Pallattu family, where she witnessed the unique bond between the elephant and its caretakers, highlighting Brahmhadathan's calm demeanor and how he was treated as a family member. Meenakshi recalls overcoming her initial fear and interacting closely with the elephant, realizing its gentle nature. She reflects on the elephant's ability to 'tame' rather than just 'bond,' a concept that still resonates with her. The news of Brahmhadathan's demise has left her deeply saddened, and she struggles to comprehend how the loving Pallattu family will cope with this profound loss. Her tribute concludes with a final farewell to Brahmhadathan, acknowledging the lasting impact of this loss.

ADVERTISEMENT