ADVERTISEMENT

കൊച്ചി നെടുമ്പാശ്ശേരിയിൽ മദ്യലഹരിയിൽ പത്തൊൻപതുകാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച് മൂന്നുപേരുടെ ദാരുണാന്ത്യം സംഭവിച്ച അപകടമുണ്ടാക്കിയ പ്രതി സുഹൈൽ സജീവിനെതിരെ കേസ് എടുക്കണമെന്ന് അപകടത്തിൽ മരിച്ച കൽപറ്റ മടക്കിമല സന്തോഷ് ഭവനിൽ കെ.വി. ദേവികയുടെ കുടുംബം. 

അപകടം ഉണ്ടാക്കിയ കാർ ഓടിച്ച സുഹൈൽ സജീവിനെ കുട്ടികളെ പാർപ്പിക്കുന്ന ജയിലിൽ ആണ് റിമാൻഡ് ചെയ്തതെന്ന് അറിഞ്ഞു. 19 വയസ്സുള്ളയാളെ ഏങ്ങനെ ഒരു കുട്ടിയായി കാണാനാകും. ഇത്ര വലിയ കുറ്റം ചെയ്തയാളെ കുട്ടികളുടെ ജയിലിലാണോ ഇടേണ്ടത്. പ്രതിയായ മകനെ രക്ഷിക്കാൻ സുഹൈലിന്റെ പിതാവിന്റെ ഇടപെടൽ തുടങ്ങിയെന്നാണ് കരുതുന്നതെന്നും ദേവികയുടെ പിതാവ് സന്തോഷ് പറഞ്ഞു.

ADVERTISEMENT

സുഹൈൽ മദ്യത്തിനു പുറമേ ലഹരിയും ഉപയോഗിച്ചിരുന്നോ എന്നു സംശയമുണ്ട്. അമിത വേഗത്തിൽ കാറോടിച്ച സുഹൈൽ മൂന്നു കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ഇല്ലാതാക്കിയത്. സാമ്പത്തികമായി ഏറെ പിന്നാക്കമായ കുടുംബമാണ് ഞങ്ങളുടേത്. സ്ഥലം വിറ്റും വായ്പയെടുത്തും മറ്റുമാണ് ദേവികയെ പഠിപ്പിച്ചത്. മൂന്നുനാലു മാസത്തിനകം ഗൾഫിലേക്ക് പോകാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ദേവിക.

സുഹൈൽ സജീവ് മൂന്നു ബാറിൽ കയറി മദ്യപിച്ചെന്നും മാധ്യമങ്ങളിലൂടെ അറിഞ്ഞു. അതിവേഗത്തിലാണ് സുഹൈൽ കാറോടിച്ചതെന്ന് നാട്ടുകാരും പറഞ്ഞു. എന്നാൽ സുഹൈലിന്റെ പേരിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസ് എടുത്തത്. സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം. എല്ലാം വാപ്പച്ചി നോക്കിക്കൊളളും എന്നു സുഹൈൽ പറയുമ്പോൾ പണത്തിന്റെ ഹുങ്കും ധിക്കാരവുമാണ് പ്രകടമായത്.

ADVERTISEMENT

ഇനി ആർക്കും നമ്മുടെ കുടുംബത്തിന്റെ അവസ്ഥ ഉണ്ടാകരുത്. പൊലീസ് ഇതുവരെയും നല്ല രീതിയിലാണ് പെരുമാറിയത്. വീടിന്റെ വിളക്കാണ് ഞങ്ങൾക്ക് നഷ്ടമായത്. കോടീശ്വരിയായ അമ്മ മകന് പിറന്നാൾ സമ്മാനമായി മകനു നൽകിയതാണ് ആഡംബര കാർ എന്നറിഞ്ഞു. നമ്മുടെ മകൾ പഠിത്തത്തിലും കലാപരിപാടികളിലും മിടുക്കിയായിരുന്നു. ബിബിഎയും ഏവിയേഷൻ കോഴ്‌സും നല്ല നിലയിൽ പാസായി നല്ല ജോലിക്കു ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. നീതിക്കൊപ്പം സർക്കാർ നിൽക്കുമെന്ന ഉത്തമ വിശ്വാസം ഉണ്ടെന്നും സന്തോഷ് പറഞ്ഞു.

സുഹൈലിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസ് എടുക്കണമെന്ന് ദേവികയുടെ അമ്മയുടെ സഹോദരൻ സന്ദീപും പ്രതികരിച്ചു. സുഹൈൽ വരുത്തിവച്ച അപകടമാണിത്. കേസിന്റെ ഏതറ്റം വരെയും പോകും. സുഹൈലിന് പരമാവധി ശിക്ഷ ലഭിക്കണം. ദേവികയുടെ അനുജൻ ദേവാനന്ദിന് ചെറിയ പ്രായമാണ്. കുടുംബത്തിന്റെ പ്രതീക്ഷ മുഴുവൻ ദേവികയിൽ ആയിരുന്നുവെന്നും സന്ദീപ് പറഞ്ഞു. 

ADVERTISEMENT

ഞായറാഴ്ച രാത്രി പത്തരയോടെ തെക്കുംതറയിലെ തറവാട്ട് വീടായ പുതിയപുരയിലാണ് ദേവികയുടെ സംസ്കാരം നടത്തിയത്. അപകടവിവരമറിഞ്ഞ് നിരവധി പേർ ദേവികയുടെ വീട്ടിൽ എത്തിയിരുന്നു. മൂന്ന് വർഷം മുൻപാണ് കൽപറ്റ മടക്കിമലയിലേക്ക് താമസം മാറിയതെങ്കിലും അമ്മ സരിതയുടെ തെക്കുംതറയിലെ തറവാട്ട് വീട്ടിലാണ് സംസ്‌കാരച്ചടങ്ങുകൾ നടന്നത്.

Victim Devika's Family Speaks Out Following Tragic Nedumbassery Accident:

Accident involving a luxury car driven by a 19-year-old in Nedumbassery has devastated multiple families, leading the grieving relatives of victim Devika to demand stricter murder charges instead of culpable homicide not amounting to murder. The grieving father, Santhosh, expressed deep anguish over the accused being remanded in a juvenile facility despite being nineteen years old and allegedly intoxicated. Reports suggest that the young driver visited multiple bars before speeding through the area and crashing into the victims. Devika was a bright, promising young woman who had completed her education and was preparing for a bright future to support her financially struggling family. Her family is now seeking absolute justice, urging the government and police to ensure maximum punishment for the accused. Relatives have also raised suspicions about potential influence being used to protect the wealthy young driver from severe legal consequences. The tragic incident has left the community in shock, with funeral rites already conducted amidst widespread sorrow and demands for accountability.

ADVERTISEMENT