ആഗ്രഹങ്ങള് ബാക്കിയാക്കി ‘കിളി’യുടെ വേർപാട്; അച്ഛനും അമ്മയും ജര്മനിയില് എത്തും മുന്പേ നോവ യാത്രയായി!
Malayali Girl Nova Sabu Dies in Germany Apartment Fire
മകളെ കാണാനായി ജർമനിയിലേക്ക് കുടുംബം എത്തുന്നതിനു തൊട്ടുമുൻപ് തീരാനോവായി ‘കിളി’യുടെ വേർപാട്. വീട്ടുകാരുടെ പ്രിയപ്പെട്ട ‘കിളി’ ആയിരുന്നു ജർമനിയിലെ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തില് മരണപ്പെട്ട നോവ സാബു. പിതാവ് കട്ടപ്പന ഇരട്ടയാർ ശാന്തിഗ്രാം കൊച്ചെടാട്ടേൽ കെ.പി. സാബുവും അമ്മ ജ്യോതിയും അടുത്ത മാസം ജർമനിയിൽ മകളുടെ അടുത്തേക്കു പോകാനിരിക്കുകയായിരുന്നു. ജർമനിയിലെ ബോഹും നഗരത്തിലെ അപ്പാർട്മെന്റിലുണ്ടായ തീപിടിത്തത്തിലാണ് നോവയും 2 സുഹൃത്തുക്കളും മരിച്ചത്.
ഇരട്ടയാർ സെന്റ് തോമസ് സ്കൂളിൽനിന്നു പ്ലസ്ടു പൂർത്തിയാക്കിയ നോവ പുളിയൻമല ക്രൈസ്റ്റ് കോളജിൽ ബികോം ടാക്സേഷൻ പൂർത്തിയാക്കിയിരുന്നു. തുടർന്ന് എറണാകുളത്തുനിന്ന് ജിം ട്രെയിനർ കോഴ്സ് പൂർത്തിയാക്കി. അതിനുശേഷം ഇരട്ടയാറിലെ ജിമ്മിൽ ട്രെയ്നറായി ജോലി ചെയ്തുവരുന്നതിനിടെയാണു ജർമനിയിലേക്കു പോയത്.
ADVERTISEMENT
ജർമനിയില് ജിം ട്രെയ്നറായി ജോലി ചെയ്തിരുന്നു. മറ്റൊരിടത്തു ജോലി കണ്ടെത്താനായി ശ്രമിച്ചുവരുകയായിരുന്നു. അവിടുള്ള ഹോട്ടലിൽ താമസിച്ചിരുന്ന നോവ, സുഹൃത്തായ കൊല്ലം സ്വദേശിനി താമസിക്കുന്ന അപ്പാർട്മെന്റിൽ എത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
ADVERTISEMENT
Malayali Girl Nova Sabu Dies in Germany Apartment Fire:
Germany fire accident claimed the life of a young Malayali woman named Nova Sabu, plunging her family into deep grief. Nova, affectionately called Kili by her family, was working as a gym trainer in Bochum, Germany. Her parents were eagerly preparing to visit her in Germany next month before this tragic incident occurred. The fatal apartment fire also claimed the lives of two of her friends who were present at the scene. Nova had previously completed her education in Kerala and worked locally before moving abroad for better career opportunities. According to reports, she was visiting her friend's apartment from her temporary hotel accommodation when the sudden blaze broke out. Authorities and community members are mourning the untimely death of the promising young woman from Kattappana.