ഉള്ളിൽ പ്രതിഭയുടെ കനലുണ്ടെങ്കിൽ, അതിനെ തേച്ചുമിനുക്കിയെടുക്കാനുള്ള അക്ഷീണപ്രയത്നമുണ്ടെങ്കിൽ ആഗ്രഹിച്ച ഇടത്തേക്ക് എന്നായാലും എത്തിച്ചേരുമെന്നതിന്റെ ഉദാഹരണമാണ് വിഷ്ണു റാമിന്റെ ‘വരജീവിതം’. കേരളത്തിലെ യുവചിത്രകാരൻമാരിൽ ശ്രദ്ധേയനാണ് വിഷ്ണു, സോഷ്യൽ മീഡിയയെ തന്റെ ‘ആർട്ട് ഗ്യാലറി’യാക്കി കലാസ്വാദകരുടെ ശ്രദ്ധയിലേക്കെത്തിയ വിഷ്ണു ജീവിക്കാനായി പലവിധ തോഴിലുകളിൽ ഏർപ്പെട്ടതിനു ശേഷമാണ് ഒടുവിൽ വരയുടെ ലോകത്ത് വാസമുറപ്പിച്ചത്. ഇപ്പോൾ ബുക് കവർ ഡിസൈനിങ്ങിലും തന്റെതായ ഇടം അടയാളപ്പെടുത്തിക്കഴിഞ്ഞു ഈ ആലപ്പുഴക്കാരൻ. സോഷ്യൽ മീഡിയയിൽ വിഷ്ണുവിന്റെ കലാപ്രവർത്തനങ്ങൾ പിന്തുടരുന്നവർ ഏറെ. തന്റെ കലാസങ്കൽപ്പങ്ങളെക്കുറിച്ചും ജീവിതയാത്രയെക്കുറിച്ചും വിഷ്ണു റാം ‘വനിത ഓൺലൈനിൽ’ സംസാരിക്കുന്നു :
വരയിലേക്കുള്ള വരവ് എങ്ങനെയാണ്് ?
എല്ലാവരും വരയ്ക്കുന്ന ഒരു പ്രായം ഉണ്ടല്ലോ . അക്ഷരം പഠിക്കുന്നതിനൊപ്പം വീട്, മല, തെങ്ങ്, പിന്നിലൊരു മല, ന..ന... എന്നു പറക്കുന്ന പക്ഷികള്‍ ഒക്കെയാണ് സ്ഥിരം വിഷയം. കൂടെ ആ വീട്ടിലെ മനുഷ്യരെയും വരച്ചതാണ് എന്റെ ഓര്‍മ്മയില്‍ എനിക്കു വരക്കാനുള്ള കഴിവുണ്ടെന്ന് വെളിപ്പെട്ട സമയം. അടുത്തിരുന്നവര്‍ ഒക്കെ വരച്ചു നോക്കിയിട്ടും മനുഷ്യര്‍ അവര്‍ക്ക് വഴങ്ങിയില്ല. കണ്ണും മൂക്കും ഒന്നും ശരിയാകാതെ എന്റെ ചിത്രം നോക്കി അവര്‍ അതിശയപ്പെട്ടു. ‘നീയിതെങ്ങനെ വരച്ചു ?’ എന്ന ചോദ്യത്തില്‍ സന്തോഷം തോന്നി. പിന്നീട് മുതിരുമ്പോള്‍ പഠനത്തിലും ഓട്ടമത്സരങ്ങളിലും ഒക്കെ പിന്നിലായി പോകുമ്പോള്‍ എനിക്ക് നല്ല അഭിപ്രായം കിട്ടുന്ന ഒരേയൊരു കാര്യം വര മാത്രമാണ് എന്നുറപ്പിച്ചു.
ടീനേജ് പ്രായത്തിന് ശേഷമൊക്കെ ഞാന്‍ നിരന്തരം ആളുകളാല്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരുന്നു . വായിച്ചും വരച്ചും ഇരിക്കുന്നു. ആളുകളുമായി സഹകരിക്കുന്നില്ല, ഇങ്ങനെ പോയാല്‍ മുന്നോട്ടുള്ള ജീവിതം എന്താകും എന്ന മട്ടിലുള്ള ഉപദേശങ്ങള്‍ ഒക്കെ എന്നെ കൂടുതല്‍ പിരിമുറുക്കത്തിലാക്കി.
എനിക്ക് രണ്ട് സഹോദരിമാരാണ് ഉള്ളത്. അവര്‍ക്ക് ശേഷമുള്ള ആണ്‍കുട്ടി എന്ന തരത്തില്‍, ‘നീയാണ് കുടുംബത്തിന്റെ പ്രതീക്ഷ’ മട്ടിലുള്ള വിലയിരുത്തലുകളില്‍ വരച്ചും വായിച്ചും ഇരിക്കുന്നതൊക്കെ തീരെ സാധാരണ ചുറ്റുപാടില്‍ ഉള്ള ജീവിതത്തില്‍ കൂടുതല്‍ നെഗറ്റീവ് മാര്‍ക്ക്
ആണ് ഉണ്ടാക്കിയിരുന്നത്. വര എന്റെ ഉപജീവന മാര്‍ഗ്ഗമാകുമെന്നു ഞാനും അവരും കരുതിയില്ല. ഒട്ടും കോണ്‍ഫിഡന്‍സ് ഇല്ലാത്ത ജീവിതമായിരുന്നു. അതിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് ചിന്തിക്കുമ്പോള്‍ മുന്നില്‍ വര മാത്രമാണ്. ഞാനതില്‍ മുറുകെ പിടിച്ചു.
വര പഠിച്ചിട്ടുണ്ടോ ?
വരയ്ക്കാന്‍ പഠിച്ചിട്ടില്ല. ആഗ്രഹമുണ്ടായിരുന്നു. പക്ഷേ വീട്ടിലെ സാമ്പത്തിക സ്ഥിതി അതിന് അനുവദിച്ചില്ല. വാരാന്ത്യപ്പതിപ്പുകളില്‍ ഒക്കെ വരുന്ന ആര്‍ട്ടിസ്റ്റുകളെ കുറിച്ചുള്ള ലേഖനങ്ങള്‍ എന്നെ ഭയപ്പെടുത്തി. കാരണം അതിലെല്ലാം അവര്‍ പഠിച്ച കോളേജുകളുടെ പേരും വിവരങ്ങളും മറ്റുമുണ്ട്. പഠിക്കുന്നവരാണ് ആര്‍ട്ടിസ്റ്റ് ആയി മാറുക എന്ന തെറ്റിദ്ധാരണ അതുണ്ടാക്കി.
പ്രതീക്ഷകള്‍ ഇല്ലെങ്കിലും ഞാന്‍ നിരന്തരം വരച്ചു കൊണ്ടിരുന്നു. മേല്‍ പറഞ്ഞ പോലെ, വേറെ ഒന്നും ചെയ്യാനില്ല. ഒരുപാട് ബുദ്ധിമുട്ടുകള്‍ക്കൊടുവില്‍ സോഷ്യല്‍ മീഡിയ ആണ് എന്നെ ‘വരയ്ക്കുന്ന ഒരാള്‍’ എന്ന ആഗ്രഹത്തിലേക്ക് എത്തിക്കുന്നത് .
ഒരു സ്ഥാപനത്തില്‍ കാഷ്യര്‍ ആയി ജോലി ചെയ്യുമ്പോള്‍ ഓണത്തിന് ബോണസ് കിട്ടിയ പൈസയ്ക്ക്
ഫോണ്‍ വാങ്ങി. ഏത് വേണം എന്ന സെയില്‍സ് മാന്റെ ചോദ്യത്തിന് ‘ചെറുത് മതി, ഫെയ്സ്ബുക്ക് കിട്ടണം’ എന്ന് ഞാന്‍ ചിരിച്ചു. അങ്ങനെ പോകുമ്പോള്‍ അവിചാരിതമായി ഒരു ചൈനീസ് ആര്‍ട്ടിസ്റ്റിന്റെ പ്രൊഫൈല്‍ കണ്ടു. അപ്പോഴാണ് വരയ്ക്കുന്നത് പോസ്റ്റ് ചെയ്താലോ എന്ന് തോന്നുന്നത്. അത് ജീവിതം മാറ്റി മറിച്ചു. നല്ല പ്രതികരണങ്ങള്‍. വരക്കാനുള്ള അവസരങ്ങള്‍ ഒക്കെ പിന്നാലെ എത്തി. ഫെയ്സ്ബുക്കിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു
പലവിധ ജോലികൾ ചെയ്തിട്ടാണ് വരയിലേക്ക് വന്നത്, ആ യാത്ര എങ്ങനെ ആയിരുന്നു ?
വളരെ കഠിനമായിരുന്നു ആ യാത്ര. ഞാന്‍ വളരെ ലാളിക്കപ്പെട്ടു വളര്‍ന്ന ഒരാളാണ്. അങ്ങനെ ഉള്ളവര്‍ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന വലിയ ഒരു പ്രശ്നം പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുമായി പെട്ടെന്ന് പൊരുത്തപ്പെടാന്‍ അവര്‍ക്ക് കഴിയില്ല എന്നതാണ്. ലോകം അവരെ ഒരു ഓമനയായി ട്രീറ്റ് ചെയ്യും എന്ന മിഥ്യാബോധത്തില്‍ നിന്നും സ്വിച്ച് ഇട്ട പോലെ മാറാന്‍ കഴിയില്ല. കയര്‍ ഫാക്ടറിയില്‍ ഒരു ജോലിക്കായി ചെല്ലുമ്പോള്‍ എന്റെ രീതികള്‍ അവര്‍ക്ക് ബോധിക്കില്ല. ‘ഒരു മരിങ്ങില്ല’ എന്ന മട്ടില്‍ മുഖം ചുളിക്കും. ഹോട്ടലില്‍ വെയിറ്റര്‍ ജോലിക്കായി കുപ്പായമിടുമ്പോള്‍ ‘ജന്മസിദ്ധമായ കല അംഗീകരിക്കപ്പെടും... വിഷ്ണു വലിയ ആര്‍ട്ടിസ്റ്റ് ആകും’ എന്നു പലവട്ടം ആവര്‍ത്തിച്ചിട്ടുള്ള ഷീല ടീച്ചറിന്റെ വാക്കുകള്‍ അശരീരി പോലെ ഉള്ളില്‍ നിറയും. സങ്കടം വരും. എനിക്ക്
അങ്ങനെയൊന്നും ആകാന്‍ പറ്റിയില്ലല്ലോ എന്ന ചിന്ത തളര്‍ത്തും. ലോകം കാണാത്ത പതിനെട്ടുകാരന് അങ്ങനെ പലയിടങ്ങളില്‍ നിന്നും പല ജോലികളില്‍ നിന്നും വീട്ടിലേക്ക് മടങ്ങും. പൂച്ചക്കുഞ്ഞിനെ കൊണ്ടുപോയി കളഞ്ഞപോലെ
ആയല്ലോ എന്ന് ആ വരവുകളെ പരിഹസിച്ചവരോട്, ‘അവനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെയാണ് വളര്‍ത്തിയത്’ എന്ന് കുറ്റസമ്മതം പോലെ പറയുന്ന അച്ഛനെ ഓര്‍ത്ത് ഒരുപാട് സ്ട്രെസ് അനുഭവിച്ചിട്ടുണ്ട്. കാരണം ആര്‍ക്കും കുറ്റം
പറയാന്‍ തോന്നുന്ന ആ അവസ്ഥയിലെ മനസ്സിലാക്കലുകള്‍, അതുപോലെ തിരിച്ച് എനിക്ക് എവിടെയും നിലനില്ക്കാന്
പറ്റുന്നില്ലല്ലോ എന്ന കുറ്റബോധം. തീവ്രമായ ആഗ്രഹങ്ങള്‍ക്ക് ലോകം കൂട്ടുനില്‍ക്കും എന്ന് പറഞ്ഞ പൗലോ കൊയ്ലോയോട്
ആ കാലങ്ങളില്‍ വെറുപ്പ് തോന്നിയെങ്കിലും അദ്ദേഹം പറഞ്ഞ പോലെയുള്ള മാറ്റങ്ങള്‍ അധികം വൈകാതെ എന്നെ തേടിയെത്തി.
പറഞ്ഞ പോലെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ഓര്‍ക്കാപ്പുറത്ത് വരക്കാനുള്ള അവസരങ്ങള്‍ വന്നു. മലയാളത്തിലെ ഒട്ടുമിക്ക ആനുകാലികങ്ങളിലും വരച്ചു, കുറെ പുസ്തകങ്ങള്‍ക്ക് കവര്‍ ചെയ്തു...പിന്നീട് മൈക്ക് കിട്ടിയ ഒരു വേദിയില്‍
പൗലോ കൊയ്ലോ പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് ഞാന്‍ അനുഭവസാക്ഷ്യം പറഞ്ഞു
വര ഒരു ഉപജീവനമാർഗം ആക്കാനുള്ള സാഹചര്യം ഇവിടെ ഉണ്ടോ?
ബുദ്ധിമുട്ടാണ് എന്ന് പറയാം. വരക്കുന്ന ഒരാള്‍ ആകുക എന്നതായിരുന്നു എന്റെ ഒരേയൊരു ആഗ്രഹം. അതിനോടുള്ള ഇഷ്ടം കൊണ്ട് മറ്റ് ജോലി ചെയ്യുന്നവരുടെ വരുമാനവുമായി തട്ടിച്ചു നോക്കി താരതമ്യം ചെയ്യാന്‍ ശ്രമിക്കാറില്ല. കാരണം മുകളില്‍ പറഞ്ഞ പോലെ എന്റെ ഒരേയൊരു പിടിവള്ളി വരയാണ്. എന്നെ വരയ്ക്കാന്‍ വിളിക്കുന്നവരില്‍ കൂടുതല്‍ പേരും നമ്മള് പറയുന്ന പ്രതിഫലം തരികയും വര്‍ക്കില്‍ ഹാപ്പിയായ ആളുകളും ആണ്. മുന്‍പൊക്കെ വളരെ മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആളുകളില്‍ വരയെ കുറിച്ച് പലതരം കാഴ്ചപ്പാടുകള്‍ ആണുള്ളത്. ചിലര്‍ ഇത് വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു കാര്യമായി കരുതാറുണ്ട്. എന്നാല്‍ സത്യം അതല്ല. വളരെ സമയവും ക്ഷമയും ശ്രദ്ധയും ഒക്കെ വേണ്ട ഒരു കാര്യമാണ്. പുതിയ തലമുറയിലെ എഴുത്തുകാരായ കുട്ടികളുടെ പ്രതികരണങ്ങള്‍ സന്തോഷിപ്പിക്കാറുണ്ട്. അവര്‍ ഒരു പുസ്തക കവറിനു കൊടുക്കുന്ന വാല്യു പല അര്‍ത്ഥങ്ങളിലും വലുതാണ്. ഇങ്ങനെ പറയാന്‍ കാര്യം കൂടുതല്‍ പേരില്‍ നിന്നും എനിക്ക് നല്ല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മോശം അനുഭവങ്ങളും ഉണ്ട്. എനിക്ക് അവരോട് പറയാനുള്ളത് നമ്മള് ഒരാളുടെ സമയത്തിനും അധ്വാനത്തിനും വില കൊടുക്കണം എന്നാണ് .
കേരളത്തിൽ ഇപ്പോൾ ഒരു ചിത്രകാരന് ലഭിക്കുന്ന പരിഗണന ?
തുലോം കുറവാണ് എന്ന് തോന്നിയിട്ടുണ്ട്. തൊണ്ണൂറുകള്‍ മുതല്‍ വായിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ സോഷ്യല്‍ മീഡിയയും ലിറ്ററേച്ചര്‍ ഫെസ്റ്റിവലുകളും ഒക്കെ കൂടി എഴുത്തുകാര്‍ക്ക് വലിയ വിസിബിലിറ്റി ഉണ്ടായി എന്ന് തോന്നിയിട്ടുണ്ട്. കാരണം മുന്‍പൊക്കെ വ്യക്തി എന്ന നിലയില്‍ പലരെയും നമുക്ക് അറിയുമായിരുന്നില്ല. ജനപ്രിയ മേഖലകളില്‍ പോലും ചിത്രകാരന്മാര് അറിയപ്പെടാതെ പോകുന്നു എന്ന് തോന്നിയിട്ടുണ്ട്. ചുരുക്കം ചില പ്രസിദ്ധീകരണങ്ങള്‍ ഓണം വിശേഷാല്‍ പതിപ്പുകളില്‍ ഒക്കെ എഴുത്തുകാര്‍ക്കൊപ്പം വരയ്ക്കുന്നവരുടെ ഫോട്ടോ കൊടുക്കാറുണ്ട്. ചെറിയ മാറ്റങ്ങള്‍ ഉണ്ടായി തുടങ്ങിയിട്ടുണ്ട്.
ബുക്ക് കവർ ഡിസൈൻ ഇവിടെ ഒരു മൈനർ ആർട്ട് ആയാണോ പരിഗണിക്കുന്നത് ?
പുസ്തക കവറുകളില്‍ ചെറിയ ഒരു ലൈന്‍ ആര്‍ട്ടായാണ് ചിത്രങ്ങള്‍ വന്നുതുടങ്ങിയത് എന്ന് തോന്നുന്നു. ബഷീറിന്റെയൊക്കെ പഴയ പുസ്തകങ്ങള്‍ അടക്കം അങ്ങനെ ഓര്‍മ്മിപ്പിക്കുന്നു. പിന്നെ വലിയ മാറ്റങ്ങള്‍ ഉണ്ടായി. ഇപ്പോഴാണെങ്കില്‍ കവര്‍ പ്രകാശനം എന്നൊരു ചടങ്ങ് പോലുമുണ്ട്. കവറില്‍ കാര്യമുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പഴയൊരു പുസ്തകം പുതിയ കവറുമായി റീ പ്രിൻറ് ചെയ്യുമ്പോള്‍ അത് വായിച്ചിട്ടും ഈ കവറിനു വേണ്ടി വീണ്ടും വാങ്ങി എന്നൊക്കെ ഫോട്ടോ സഹിതം മെസേജ് അയയ്ക്കുന്നവരുണ്ട്. അത് പോലെ കവര്‍ ഇഷ്ടമായത് കൊണ്ടാണ് വാങ്ങിയത് എന്നൊക്കെ പബ്ലിക് പോസ്റ്റില്‍ പറയുന്നവരെയും കണ്ടിട്ടുണ്ട്. ഇത്തരം അനുഭവങ്ങള്‍ തരുന്ന സന്തോഷം ചെറുതല്ല. അവര്‍ ആഗ്രഹിക്കുന്ന
ഡിസൈനറെ കൊണ്ട് കവര്‍ ചെയ്യിക്കുവാന്‍ വേണ്ടി കാത്തിരിക്കുന്ന എഴുത്തുകാരെ കുറിച്ച് കേട്ടിട്ടുണ്ട്. സ്വയം തൃപ്തി തോന്നും വരെ പലരെക്കൊണ്ട് കവര്‍ ഡിസൈന്‍ ചെയ്യിക്കുന്ന എഴുത്തുകാരുണ്ട് . അങ്ങനെ ഇരിക്കെ കവര്‍ ഒരു മൈനര്‍ ആര്‍ട്ട് ആയി പരിഗണിക്കുന്നുണ്ടെന്നു തോന്നുന്നില്ല.
വിഷ്ണുവിന്റെ വരകളിൽ ഒരു പുരുഷ ശരീരം ആവർത്തിക്കപ്പെടുന്ന ഇമേജ് ആണ് ?
വരയ്ക്കാന്‍ തുടങ്ങിയ കാലം മുതല്‍ മനുഷ്യശരീരം എന്റെ പ്രധാന വിഷയമാണ്. അത് എന്ത് കൊണ്ടാകും എന്ന് ആലോചിക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് വരയിലെക്കുള്ള വരവിനെ കുറിച്ച് പറഞ്ഞ ഭാഗത്തില്‍ പറഞ്ഞ സംഭവമാണ്. എല്ലാവരും വീടും മരവും വരക്കുമ്പോള്‍ മനുഷ്യരെ വരച്ചതാണ് എന്റെ ഉള്ളിലെ ആര്‍ട്ടിസ്റ്റിനെ സ്വയം തിരിച്ചറിയുന്ന നിമിഷം. അത് കൊണ്ടാവാം അതില്‍ തുടര്‍ന്നത് എന്ന് തോന്നുന്നു. അതിന്റെ പേരില്‍ ഞാന്‍ നിരന്തരം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരുന്നു . സാധാരണക്കാരുടെ കാഴ്ചാശീലങ്ങളില്‍ സീനറികള്‍, ദൈവരൂപങ്ങള്‍
ഒക്കെയായിരുന്നു അന്നത്തെ ചിത്രങ്ങള്‍. നീയെന്താണ് സീനറി വരക്കാത്തത് ? നീയെന്താണ് കാറും ജീപ്പും വരക്കാത്തത് ? എന്നൊക്കെ ചോദിക്കും. പക്ഷേ
അതൊക്കെ വരക്കുമ്പോള്‍ എന്തോ കൃത്രിമത്വം നിറഞ്ഞതെന്തോ ചെയ്യും പോലെ ഒരു തോന്നലാണ്. മനുഷ്യരെ വരയ്ക്കുമ്പോള്‍ കിട്ടുന്ന തൃപ്തി കിട്ടുന്നില്ല.
പിന്നീട് ആര്‍ട്ടിസ്റ്റുകളെ കുറിച്ചൊക്കെ കൂടുതല്‍ അറിയുമ്പോള്‍, അവരുടെ സെല്‍ഫ് പോര്ട്രെയിട്ടുകള് കണ്ട് ഞാനും സ്വയം എന്നെ വരയ്ക്കാന്‍ തുടങ്ങി. നമ്മുടെ തോന്നലുകളെ നമ്മിലൂടെ തന്നെ ആവിഷ്കരിക്കുന്നത് രസമുള്ള കാര്യമാണ്. അതില്‍ വലിയ സ്വാതന്ത്രം ഉണ്ട്. എന്റെ ചിത്രങ്ങളിലെ പുരുഷ ശരീരം
ഞാന്‍ തന്നെയാണ്. ഫ്രിഡ കാലോയെ കുറിച്ചുള്ള ഒരു ലേഖനത്തില്‍, ‘I paint self portraits because I am so often alone, because I am the person I know best’. ഇങ്ങനെ കണ്ടു. എന്റെ കാര്യത്തിലും ഏറെക്കുറെ ഇത് പോലോക്കെയാണ് കാര്യങ്ങള്‍ .
വരയിൽ ആരാണ് റോൾ മോഡൽ ?
റോള്‍ മോഡല്‍ എന്ന് പറയാന്‍ ആരുമില്ല. ഹൈസ്കൂള്‍ കാലം മുതല്‍ വായനശാലയില്‍ പോയി എല്ലാ വീക്കിലികളും വായിക്കുമായിരുന്നു. അന്ന് മുതല്‍ ചിത്രങ്ങള്‍ ശ്രദ്ധിക്കും. അന്നൊക്കെ രേഖചിത്രങ്ങളിലൂടെ കഥാപാത്രങ്ങളെ വരയ്ക്കുന്ന രീതിയാണ് പൊതുവേ ഉണ്ടായിരുന്നത്. പിന്നീട് അതൊക്കെ മാറി മറിഞ്ഞു. പ്രിന്റിങ്ങിലും വരയ്കുന്ന ശൈലിയിലും മാറ്റങ്ങള്‍ വന്നു. കൂടുതല്‍ നിറങ്ങള്‍ വന്നു. ഞാനിതൊക്കെ ശ്രദ്ധിച്ച് എനിക്കും എന്നെങ്കിലും ‘വരക്കുന്ന ഒരാള്‍’ ആകണം എന്ന് സ്വപ്നം കണ്ടിരുന്നു. പിന്നെ സ്വയം കണക്ക് നോട്ട് ബുക്ക് കീറി മാഗസിനുകള്‍ ഉണ്ടാക്കി. അതില്‍ കഥകള്‍ അച്ചടി പോലെ പകര്‍ത്തി എഴുതി അതില്‍ വരച്ച് ആശ്വാസം കണ്ടെത്തുമായിരുന്നു. നടക്കുമോ ഇല്ലയോ എന്നറിയില്ലെങ്കിലും നിരന്തരമായി അതിന് വേണ്ടി പ്രാക്ടീസ് ചെയ്തിരുന്നു.
ഡിജിറ്റൽ വരയുടെ കാലത്ത് ചായവും കടലാസും ഉപയോഗിക്കുന്നതിന്റെ ഹരം ?
ഡിജിറ്റല്‍ ഉപയോഗിക്കാന്‍ കുറെ എളുപ്പം ആണെങ്കിലും പേപ്പറില്‍ വാട്ടര്‍ കളര്‍ ഉപയോഗിച്ച് വരയ്ക്കുമ്പോള്‍ നമ്മള് ഉദ്ദേശിക്കാത്ത രീതിയിലൊക്കെ പടര്‍ന്ന് അത് സ്വയം ചെയ്യുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അത് തരുന്ന സംതൃപ്തി വേറെയാണ്
ആലപ്പുഴ ജില്ലയിലെ മുഹമ്മ സ്വദേശിയാണ് വിഷ്ണു. അച്ഛന് അമ്മ രണ്ട് സഹോദരിമാര്‍ അടങ്ങുന്ന കുടുംബം.