ADVERTISEMENT

കേരളത്തിൽ ആദ്യത്തെ കേക്ക് നിർമിച്ച കാലം മുതൽ ഗിന്നസ് പുരസ്കാരം നേടിയതു വരെയുള്ള റെക്കോർഡ് കഥ

കോഴിക്കോട്ടെ ‘കൊച്ചിൻ ബേക്കറി’ എന്നു കേൾക്കുമ്പോൾ ആദ്യം തോന്നുന്ന കൗതുകം പേരിലാണെങ്കിൽ, അതിനു പിന്നിലെ കഥ അന്വേഷിച്ചാൽ ചെന്നെത്തുന്നതു പകരം വ യ്ക്കാനില്ലാത്തൊരു ചരിത്രത്തിലാണ്. തലശ്ശേരിയിലെ മമ്പള്ളിയിൽ നിന്നു തുടങ്ങുന്ന രുചിയുടെ പാതയിൽ‌ ബേക്കറിയുടെ പെരുമ മാത്രമല്ല, ചരിത്രത്തിൽ ഇടംപിടിച്ച പ്രശസ്തരുടെ ജീവിതകഥയുമുണ്ട്.

ADVERTISEMENT

‘‘മൂന്നു ‘സി’കളുടെ പട്ടണമാണു തലശ്ശേരി. ക്രിക്കറ്റ്, സർക്കസ്, കേക്ക്. മൂന്നു സികളും അവിടത്തുകാരുടെ സിരകളിൽ അലിഞ്ഞിട്ടുള്ള ഇഷ്ടങ്ങളാണ്...’’ ജന്മദേശത്തിന്റെ ഇഷ്ടങ്ങളിലൂടെ രുചിവൈവിധ്യങ്ങളിലേക്കു നടത്തിയ യാത്രയെക്കുറിച്ച് പറഞ്ഞു തുടങ്ങുകയാണ് എം.പി.രമേഷ്. തലശ്ശേരിക്കാരായ നാലു സഹോദരന്മാർ ചേർന്നാണ് ആദ്യം ബേക്കറി തുടങ്ങിയത്.  കരുണാകരൻ, അച്യുതൻ, കുമാരൻ, ബാലൻ. ഇതിൽ അച്യുതന്റെ മകനാണു ഞാൻ. അച്ഛന്റെ ചെറുപ്പകാലത്തു ഞങ്ങളുടെ നാട്ടിലൊരു തൊഴിൽ കിട്ടലൊന്നും അത്ര എളുപ്പമായിരുന്നില്ല. അദ്ദേഹവും സഹോദരന്മാരും ബേക്കറിപ്പണി പഠിക്കാൻ തലശ്ശേരിയിലെ മമ്പള്ളിയിക്കു പോയി. ബർ‌മയിൽ പോയി ബിസ്കറ്റും ബ്രഡും തയാറാക്കുന്ന രീതികൾ പഠിച്ചു തിരിച്ചെത്തിയ മമ്പള്ളി ബാപ്പുവിന്റെയൊപ്പമായിരുന്നു ജോലി. 1880ൽ മമ്പള്ളി ബാപ്പുവാണ് ത ലശ്ശേരിയിൽ ആദ്യത്തെ ബേക്കറി തുടങ്ങിയത്. അച്ഛൻ അവിടെ ജോലി ചെയ്തു ബേക്കറിപ്പണി പഠിച്ചു.

മമ്പള്ളി ബാപ്പു നിർമിച്ച ‘അപ്പക്കൂട്’ ആണ് കേരളത്തിലെ ആദ്യത്തെ ബേക്കറി അടുപ്പ്.  തലശേരിക്കു സമീപം അഞ്ചരക്കണ്ടിയിലെ തോട്ടത്തിന്റെ ഉടമയായിരുന്ന മർഡോക് ബ്രൗൺ സായിപ്പ് ഒരിക്കൽ കുതിരപ്പുറത്തു കയറി അംഗരക്ഷകരോടൊപ്പം മമ്പള്ളി ബാപ്പുവിന്റെ റോയൽ ബിസ്കറ്റ് ഫാക്ടറിയിൽ എത്തി. ബാപ്പുവിന്റെ കൈപ്പുണ്യത്തിനു കിട്ടിയ ആദ്യത്തെ അംഗീകാരമായിരുന്നു അത്. ഇന്ത്യയിൽ ആദ്യമായി പ്ലം കേക്ക് ഉണ്ടാക്കിയ പാചക വിദ്വാനാണു മമ്പള്ളി ബാപ്പു. അദ്ദേഹത്തിന്റെ കൂടെ നിന്ന് കേക്ക് നിർമാണത്തിന്റെ കൈപ്പുണ്യം പകർന്നു കിട്ടിയ ജോലിക്കാരനാണ് എന്റെ അച്ഛൻ പൊന്നമ്പത്ത് അച്യുതൻ.

ADVERTISEMENT

അച്ഛന്റെ സഹോദരി ദേവകിയുടെ ഭർത്താവ് കണാരിയാണ് കൊച്ചിയിൽ പോയൊരു ബേക്കറി തുടങ്ങാൻ നിർബന്ധിച്ചത്. അതുപ്രകാരം മമ്പള്ളി ഗോപാലനൊപ്പം എന്റെ അച്ഛനും സഹോദരന്മാരും കൊച്ചിയിലെത്തി. ഇപ്പോഴത്തെ ബോട്ട്ജെട്ടിയുടെ സമീപത്തു കാനൺ ഷെഡ് റോഡിൽ മൂന്നു കടമുറികൾ വാടകയ്ക്കെടുത്തു ബേക്കറി തുടങ്ങി. അന്നു ബേക്കറിക്കു പേരിട്ടിട്ടുണ്ടായിരുന്നില്ല. ‘തലശ്ശേരിക്കാരുടെ ബേക്കറി’  വളരെ പെട്ടെന്നു പ്രശസ്തി നേടി. അതിനു ശേഷമാണ് ബേക്കറിക്ക് അനുകൂല സാഹചര്യമൊരുക്കിയ നാടിന്റെ പേരെഴുതി കടയുടെ മുന്നിൽ ബോർഡ് വച്ചത്. കൊച്ചിക്കാരുടെ രുചിലോകം കീഴടക്കിക്കൊണ്ട് 1940ൽ അങ്ങനെ ‘കൊച്ചിൻ ബേക്കറി’ എന്ന പേരു നിലവിൽ വന്നു.

കൊച്ചിയിലെത്തിയ മൗണ്ട് ബാറ്റൺ പ്രഭു ഒരിക്കൽ കൊച്ചിൻ ബേക്കറിയിൽ തയാറാക്കിയ കേക്ക് രുചിക്കാനിടയായി. ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വൈസ്രോയ് ആ യിരുന്ന മൗണ്ട് ബാറ്റൺ പ്രഭു അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തോടനുബന്ധിച്ചു നടത്തിയ വിരുന്നിന് കൊച്ചിൻ ബേക്കറിയിൽ നിന്നുള്ള കേക്കാണു വിളമ്പിയത്.

ADVERTISEMENT

ബഷീറിനൊരു കസേര ബേക്കറിയിൽ

കൊച്ചിൻ ബേക്കറിയുടെ ചരിത്രത്തിനു വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിത ചരിത്രവുമായും ബന്ധമുണ്ട്. എഴുതിത്തുടങ്ങിയ നാളുകളിൽ വൈക്കം മുഹമ്മദ് ബഷീർ സ്വന്തം പുസ്തകങ്ങൾ കയ്യിൽ കൊണ്ടു നടന്നു വിൽക്കുകയായിരുന്നു. പുസ്തകവുമായി വീട്ടിലെത്തിയ ബഷീറിനോട് എന്റെ അമ്മ ‘എന്തിനാണു വന്നതെന്നു’ ചോദിച്ചു. അദ്ദേഹം ഒരു പുസ്തകം ഉയർത്തിക്കാട്ടി,

‘‘ഇതു സ്നേഹമാണ്. അതു പോലുള്ളതൊന്നും നിങ്ങൾക്കില്ലെങ്കിൽ വായിച്ചു നോക്കാം’’ – ഇതായിരുന്നു ബഷീറിന്റെ മറുപടി. ഒരു പുസ്തകം വാങ്ങാതെ ബഷീറിനെ മടക്കി അയയ്ക്കാൻ അമ്മയ്ക്കു കഴിഞ്ഞില്ല.

ബസ്സിനു പുറകെ പുസ്തകവുമായി ഓടി നടന്നിരുന്ന ബഷീറിന് എന്റെ വലിയച്ഛൻ എം. പി. കരുണാകരൻ കൊച്ചിൻ ബേക്കറിയുടെ മുന്നിലൊരു കസേര ഇട്ടു കൊടുത്തു. പുസ്തകങ്ങൾ നിരത്താനൊരു അലമാരയും നൽകി. ബേക്കറിയിൽ വരുന്നവർ അങ്ങനെ ബഷീറിന്റെ പുസ്തകങ്ങൾ വായിച്ചു തുടങ്ങി. ബേക്കറിയിൽ വരുന്ന ആളുകളോടു കഥ പറഞ്ഞിരിക്കുന്ന സാഹിത്യകാരനെ കാണാൻ പിന്നീട് എത്തിയവരിൽ എം.പി.പോൾ മുതൽ ജി. ശങ്കരക്കുറുപ്പ്, എസ്.കെ പൊറ്റേക്കാട്ട് എന്നിവർ വരെ ഉണ്ടായിരുന്നു. ‘ബഷീർ, c/o കൊച്ചിൻ ബേക്കറി’ എന്ന മേൽവിലാസത്തിലാണ് അദ്ദേഹത്തിനുള്ള കത്തുകൾ വന്നിരുന്നത്.

കേരളത്തിലെ ആദ്യത്തെ കേക്ക്

എം.പി. രമേഷിന് കൊച്ചിയിൽ നിന്നു തിരികെ കോഴിക്കോട്ടേക്കുള്ള മടക്കയാത്രയ്ക്ക് വഴിയൊരുക്കിയത് വുഡ് ലാൻഡ്സ്, ദ്വാരക ഹോട്ടലുകളുടെ ഉടമ  മാധവറാവുവിന്റെ മ കൻ മധുവാണ്. ‘‘മധുരത്തിന്റെ നാടാണ് കോഴിക്കോട്. അവിടെയൊരു കട തുടങ്ങിക്കൂടേ?’’ മധു ചോദിച്ചു. എന്റെ കയ്യിലുള്ള മൊത്തം സംഖ്യ നോക്കിയപ്പോൾ ആകെ 1,60,000 രൂപയേയുള്ളൂ. കോഴിക്കോട് പോയൊരു ബേക്കറി തുടങ്ങണമെങ്കിൽ അഞ്ചു ലക്ഷം രൂപയെങ്കിലും വേണം. ഞാൻ ഇതു പറഞ്ഞപ്പോൾ മധു നാലു ലക്ഷം രൂപ എനിക്കു നേരേ നീട്ടി.

കോഴിക്കോട് നഗരത്തിലെ പുതിയറയിൽ ഇന്നത്തെ എസ്.കെ പാർക്കിനടുത്ത് അപ്പക്കൂട് സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തി. 1986ലെ തിരുവോണ നാളിൽ മാനാഞ്ചിറയ്ക്കടുത്ത് സിഎസ്ഐ കെട്ടിടത്തിൽ കൊച്ചിൻ ബേക്കറി തുറന്നു. അതൊരു ജൈത്രയാത്രയുടെ തുടക്കമായി. കേരളത്തിൽ ആദ്യമായി ഗീ കേക്ക് (നെയ് കേക്ക്) ഉണ്ടാക്കിയതു കൊച്ചിൻ ബേക്കറിയാണ്. കലത്തപ്പം, കുമ്പിളപ്പം, ഉണ്ണിയപ്പം, കൊഴുക്കട്ട, മധുരവും എരിവുമുള്ള ഇലയട, ചക്ക, മാങ്ങ, പപ്പായ എന്നിവ ഉപയോഗിച്ചുള്ള പലഹാരങ്ങൾ ബേക്കറിയിൽ എത്തിയപ്പോൾ കോഴിക്കോടുകാരുടെ തക്കാരങ്ങളിൽ (സൽക്കാരം) പുതിയ രുചിമധുരം നിറഞ്ഞു. ബിസ്കറ്റ്, ജാഗിരി, പഴം കപ്പ് കേക്ക് തുടങ്ങിയ വിഭവങ്ങൾ കല്യാണച്ചടങ്ങിന്റെ ഭാഗമായുള്ള ടീ പാർട്ടികളിൽ കടലാസു പ്ലേറ്റുകളിലാക്കി എത്തിച്ചതും കൊച്ചിൻ ബേക്കറിയാണ്. പഫ്സിൽ ചിക്കനും കോഴിമുട്ടയും കയറിക്കൂടിയതും സമൂസയ്ക്കുള്ളിൽ ആദ്യമായി ചിക്കൻ അവതരിപ്പിച്ചതും കൊച്ചിൻ ബേക്കറിയായിരുന്നു. 40 വർഷത്തിനിടെ കോഴിക്കോട് നഗരത്തിൽ ആറു ബേക്കറികൾ തുറന്നു. കാസർകോട്, എറണാകുളം, മംഗളൂരു എന്നിവിടങ്ങളിലും കൊച്ചിൻ ബേക്കറി തുറന്നു പ്രവർത്തിക്കുന്നു.

cochin-bakery-story
പ്രിയപ്പെട്ടവർക്കൊപ്പം രമേഷ് – ലാവിന ദമ്പതികളുടെ വിവാഹ വാർഷികാഘോഷം

പെരുമയ്ക്കു കിട്ടിയ ഗിന്നസ് റെക്കോർഡ്

രുചിവൈഭവങ്ങളിൽ അദ്ഭുതം സൃഷ്ടിച്ച് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ കൈപ്പുണ്യമാണ് കൊച്ചിൻ ബേക്കറിയുടെ ഉടമ എം. പി. രമേഷിന്റേത്. 5300 മീറ്റർ (17,388 അ ടി) നീളമുള്ള കേക്ക് നിർമിച്ചതിനാണ് ഗിന്നസ് റെക്കോർഡ് ലഭിച്ചത്. മൈതാനത്തോളം വലുപ്പമുള്ള കേക്കുകൾ നിർമിച്ച് ഒൻപതു തവണ ലിംക ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കിയത് ബേക്കറി പാചകത്തിലെ മികവിനു ലഭിച്ച ഉപമകളില്ലാത്ത അംഗീകാരമാണ്.

കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിന്റെ മാതൃകയിൽ 38 കിലോയുടെ പ്ലം കേക്ക് നിർമിച്ചതും സമാധാന സന്ദേശത്തോടെ 25 അടി നീളമുള്ള കേക്ക് തയാറാക്കിയതും കൊച്ചിൻ ബേക്കറിയുടെ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി 104 അടിയുള്ള കേക്ക് നിർമിച്ചതും രുചിലോകത്തു മാത്രമല്ല റെക്കോർഡുകളുടെ മുന്നിലും കൗതുകം സൃഷ്ടിച്ചു. കേക്ക് നിർമാണത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ മറ്റൊരു ബേക്കറി ഉടമ കേരളത്തിൽ വേറെയില്ല.

അദ്ഭുതം ജനിപ്പിക്കുന്നതുമായ ബേക്കറി വിഭവങ്ങൾ സൃഷ്ടിച്ചതിലൂടെ മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ, നെഹ്റു പീസ് ഫൗണ്ടേഷൻ, ബെസ്റ്റ് ഓഫ് ഇന്ത്യ പുരസ്കാരം, ശ്രീലങ്കൻ സ്റ്റാർ ഓഫ് ഏഷ്യ അവാർഡ്, കേരള ബുക്ക് ഓഫ് റെക്കോർ‍ഡ്സ് പുരസ്കാരം, ദുബൈ ബുക്ക് ഓഫ് ദി ഇയർ പുരസ്കാരം, എലൈറ്റ് മാസ്റ്റർ വിഷൻ അവാർഡ്, ദ് സ്റ്റാർ ഏഷ്യ പുരസ്കാരം, ഭാരതീയ വ്യാപാരി സംഘത്തിന്റെ ചാണക്യ പുരസ്കാർ, ആദ്യമായി ഗീ കേക്ക് നിർമിച്ചതിന് ഇന്തോ അറബ് ലീഡേഴ്സ് സമ്മിറ്റ് അവാർഡ്, കോഴിമുട്ട ഉപയോഗിക്കാതെ 732.15 അടി നീള ത്തിൽ കേക്ക് നിർമിച്ചതിന് യൂണിവേഴ്സൽ റെക്കോർ ഡ്സ് ഫോറം വേൾഡ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർ‍ഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ്, എന്നിവയും രമേഷിനെ തേടിയെത്തി.

cochin-bakery-story4
ഗിന്നസ് റെക്കോർഡ് നേടിയ കേക്കിന്റെ പ്രദർശന വേളയിൽ കണ്ണൂരിലെ വേദിയിൽ അതിഥികളോടൊപ്പം എം.പി. രമേഷ്

ഭാഗ്യലക്ഷ്മിയുടെ ഓർമയ്ക്ക്

ബട്ടർ കേക്കിന്റെ സ്വാദ് നാവിൽ അലിയുന്ന പോലെ ജീവിതത്തിലെ സന്തോഷങ്ങൾ മധുരത്തോടെ ഓർക്കുന്നയാളാണു രമേഷ്. ‘‘കുട്ടിക്കാലത്തു വിദ്യാഭ്യാസത്തിന്റെ കാര്യത്തിലൊക്കെ പിന്നിലായിരുന്നു. എന്നാലും ഫുട്ബോൾ കളിയിൽ ഒന്നാമനായിരുന്നു. സന്തോഷ് ട്രോഫിക്കു വേണ്ടി കളിച്ചിരുന്ന ആദ്യകാല ഫുട്ബോൾ താരങ്ങൾ ഒട്ടുമിക്കവരുടേയും കൂടെ കളിച്ചിട്ടുണ്ട്.

ബിസിനസിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചതോടെ മൈതാനത്തേക്കു പോകാൻ സമയം കിട്ടാതായി. ഇതിനിടെയായിരുന്നു വിവാഹം. ഭാര്യ ലാവിന മംഗലാപുരത്തുകാരിയാണ്. കൊച്ചിൻ ബേക്കറിയുടെ ട്രേഡ് ബ്രാൻഡായ നട്ടി ബൊനാൻസ, ഗീ കേക്ക്, ഗോൾഡൻ കേക്ക് എന്നീ പേരുകൾ സൈക്കോളജിസ്റ്റുകൂടിയായ ലാവിനയുടെ സംഭാവനയാണ്. ഞങ്ങളുടെ ഭാഗ്യമായിരുന്നു മകൾ ഭാഗ്യലക്ഷ്മി. പന്ത്രണ്ടാം വയസ്സിൽ വല്ലാത്തൊരു ശൂന്യത ബാക്കിയാക്കി അവൾ എന്നെന്നേയ്ക്കുമായി വിടപറഞ്ഞു.

എന്റെ മുന്നിലേക്കു കുട്ടികൾ ചിരിച്ചുകൊണ്ട് ഓടി വരുമ്പോൾ അവരിൽ ഞാനെന്റെ ഭാഗ്യലക്ഷ്മിയെ കാണുന്നു. മകളുടെ ഓർമയ്ക്കായി ഓരോ വർഷവും ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചയയ്ക്കാനുള്ള സഹായം ചെയ്യാറുണ്ട്. കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രവുമായി സഹകരിച്ചാണു വിവാഹം നടത്തിക്കൊടുക്കാറുള്ളത്. ഇക്കാലത്തിനിടെ ജീവിതസാഹചര്യത്തിൽ സങ്കടപ്പെടുന്ന ഒൻപതു പെൺകുട്ടികളുടെ വിവാഹം നടത്താൻ സാധിച്ചു.

വിവാഹം കഴിഞ്ഞു പോയ പെൺകുട്ടികൾ ഞങ്ങളെ കാണാൻ ഭർത്താവിനൊപ്പം വരാറുണ്ട്. അവരെ കാണുമ്പോൾ വലിയ സന്തോഷം തോന്നും. ഭാഗ്യലക്ഷ്മി ഇല്ലാതായതിനു ശേഷമുണ്ടായ ശൂന്യതയിൽ ഞങ്ങളുടെ വെളിച്ചമിതാണ്. ഞങ്ങളുടെ ഹൃദയത്തിൽ അവൾ ഇപ്പോഴും ജീവനോടെയുണ്ട്. അവളുടെ ഓർമകളിലാണു ഞാനും ലവീനയും ജീവിക്കുന്നത്...

The Rich History of Cochin Bakery and Kerala's First Cake:

Cochin Bakery has cemented its legendary status in Kerala's culinary history through decades of innovation, royal patronage, and record-breaking achievements. The rich heritage traces back to Thalassery, where Mampally Bappu pioneered the art of baking and created India's very first plum cake. Founders including Ponnampath Achuthan later expanded to Kochi, where their delectable creations even caught the attention of Lord Mountbatten and the literary icon Vaikom Muhammad Basheer. Venturing further into Kozhikode under the leadership of M.P. Ramesh, the bakery revolutionized local tastes by introducing ghee cakes, chicken samosas, and innovative pastries. This remarkable journey reached international acclaim when Ramesh secured a prestigious Guinness World Record for baking an astonishing 5,300-meter-long cake. Beyond commercial success, the owners maintain a profound commitment to philanthropy by funding weddings for underprivileged young women in loving memory of their late daughter Bhagyalakshmi.

ADVERTISEMENT