ജയിലർ ടു എന്ന സിനിമയ്ക്കൊപ്പം ജീവിതത്തിലേക്കു മറ്റൊരു സന്തോഷം കൂടി കടന്നുവന്ന കഥ പറയുന്നു ഷംന കാസിം...
ജയിലർ ടുവിലെ ‘ആ... കംബല ബോലേ’ എന്ന സോങ് റിലീസായപ്പോൾ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും അഭിനന്ദന പ്രവാഹമായിരുന്നു ഷംന കാസിമിന്. ഇതിനിടയിൽ ചിലർ ‘ആ സ്റ്റെപ്സ് എല്ലാം ഷംന തന്നെ ചെയ്തതാണോ? എെഎ പോലെ തോന്നുന്നല്ലോ’ എന്നും ചോദിച്ചു. അതായിരുന്നു തനിക്കു കിട്ടിയ വലിയ കോംപ്ലിമെന്റ് എന്നു ഷംന.
ജയിലർ ടു ഇറങ്ങുമ്പോൾ ഷംനയുടെ മടിയിൽ രണ്ടുണ്ട് സമ്മാനങ്ങൾ. ഒന്ന് അതീവ ഗ്രേസ്ഫുൾ ആയ ഡാൻസ് പെർഫോമൻസ് എന്നു നിരൂപകർ പ്രകീർത്തിച്ച, സൂപ്പർ സ്റ്റാർ രജനിക്കൊപ്പമുള്ള സ്ക്രീൻ പ്രസൻസ്. ആ ചുവടുകൾ വയ്ക്കുമ്പോൾ ഗർഭത്തിൽ മൊട്ടിട്ടു എന്നു ഷംന പോലും തിരിച്ചറിയാതിരുന്ന ദുവാ ജമീല എന്ന മ കളാണു രണ്ടാമത്തേത്.
ജയിലർ ടുവിലെ ഷംനയുടെ സ്റ്റെപ്സ് ആണല്ലോ സോഷ്യൽ മീഡിയയിൽ നിറയെ ?
‘അല്ല ബോലേലോ, ജില്ല ബോലേലോ...’ സോങ് ആണ് സിനിമയുടെ ഫസ്റ്റ് ട്രാക്ക് ആയി വരാൻ പോകുന്നത് എന്നു കേട്ടപ്പോൾ മുത ൽ എനിക്ക് ഭയങ്കര ടെൻഷൻ ആയിരുന്നു. നമുക്കറിയാമല്ലോ, അനിരുദ്ധിന്റെ എല്ലാ പാട്ടുകളും ഹ്യൂജ് ഹിറ്റ് ആണ്. ഇതും ടോപ്പിൽ വരുമെന്ന് ഉറപ്പാണ്. അതിനെല്ലാം മുകളിലാണു രജനിസാറിന്റെ സിനിമയുടെ ഫസ്റ്റ് ട്രാക്ക് എന്ന ഹൈപ്പ്.
സൺ പിക്ചേഴ്സിൽ നിന്ന് ആദ്യം ഈ സോങ്ങിൽ ഡാൻസ് ചെയ്യാൻ വിളിച്ചപ്പോൾ അക്കാര്യം എന്റെ ഇക്ക ഷാനിദിനോടോ മമ്മിയോടോ പോലും പറഞ്ഞില്ല. എന്നെപ്പോലെ പലരെ ഒാപ്ഷൻ വച്ചിട്ടാകുമല്ലോ അവർ വിളിക്കുന്നത്. അപ്പൊ അതൊരുപാടു മനസ്സിലെടുത്ത് പിന്നെ നടന്നില്ലെങ്കിൽ സങ്കടത്തിലേക്കു പോയാലോ എന്നു പേടിച്ചു. വിളിച്ചു രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഷൂട്ട് ഉറപ്പിച്ചു. സെറ്റി ൽ എത്തിയപ്പോഴാണ് അറിഞ്ഞത് തുടക്കം മുതൽ ഈ സോങ് ഷംനയാണ് പെർഫോം ചെയ്യുന്നത് എന്നു ഡയറക്ടർ നെൽസൺ സർ പറയുന്നുണ്ടായിരുന്നെന്ന്.
ഷൂട്ട് കഴിഞ്ഞപ്പോൾ രജനിയുടെ അഭിനന്ദനവും കിട്ടി?
വർഷങ്ങൾക്കു മുൻപു തന്നെ രജനിസാറിന്റെ സ്പെഷൽ അഭിനന്ദനം കിട്ടിയിട്ടുണ്ട് എനിക്ക്. നമ്മുടെ അമ്മ ഷോ പോലെ തമിഴ്നാട്ടിലുള്ള നടികർ സംഘം ഷോ ആദ്യമായി നടക്കുമ്പോൾ ഇൻട്രൊഡക്‌ഷൻ പെർഫോമൻസ് എന്റെയായിരുന്നു. അന്ന് അദ്ദേഹം മുൻനിരയിൽ ഇരുന്നു കയ്യടിക്കുന്നതു കണ്ടപ്പോൾ തന്നെ മനസ്സു നിറഞ്ഞതാണ്. പിറ്റേ ദിവസം ഞങ്ങളെല്ലാവരും ഗ്രൗണ്ടിൽ നിൽക്കുമ്പോൾ അദ്ദേഹം നടന്നു വരുന്നു. എന്നെ കണ്ട് ‘ഇന്നലെ നൃത്തം ചെയ്ത കുട്ടിയല്ലേ, നന്നായിരുന്നു’ എന്നു പറഞ്ഞു. ഫ്രണ്ട്സ് എല്ലാവരും കൂടി ‘ഓ മൈ ഗോഡ്, യു ഗോട്ട് സച്ച് എ ബിഗ് റെകഗ്‌നിഷൻ...’ എന്നൊക്കെ പറഞ്ഞു കെട്ടിപ്പിടിച്ചു. അ ന്ന് അദ്ദേഹത്തോടൊപ്പം എടുത്ത ഫോട്ടോ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഇത്തവണയും ഒരുമിച്ചുള്ള സീക്വൻസ് കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കോംപ്ലിമെന്റ്സ് കിട്ടി, ‘ഷംന, യൂ ഹാവ് ബ്യൂട്ടിഫുൾ െഎസ്’ എന്ന്.
മനോഹരമായ ചുവടുകൾ വയ്ക്കുമ്പോൾ അറിഞ്ഞിരുന്നോ ഉള്ളിൽ ഒരു കുഞ്ഞുവാവ ഉണ്ടെന്ന്?
ആ ഷൂട്ട് കഴിഞ്ഞു മൂന്നാമത്തെയോ നാലാമത്തെയോ ദിവസമാണു ഞാൻ രണ്ടാമത് പ്രഗ്‌നന്റ് ആണെന്ന സത്യം തിരിച്ചറിയുന്നത്. മൂത്ത ആളെ പ്രഗ്‌നന്റായ സമയത്തു കുറച്ച് ഉറക്കം കൂടുതലായിരുന്നു. അതേ ഫീലിങ് വീണ്ടും ഉണ്ടായപ്പോഴാണു സംശയം തോന്നിയത്. ദൈവാനുഗ്രഹത്താൽ മറ്റു ബുദ്ധിമുട്ടുകൾ അധികം ഉണ്ടായില്ല. റെസ്റ്റ് എടുക്കേണ്ട ഗർഭകാലത്താണു ഞാൻ എറ്റവും ആക്ടീവ് ആയിരുന്നത്. പ്രസവത്തിനു നാലു ദിവസം മുൻപു പോലും എന്റെ ഡാൻസ് സ്റ്റുഡിയോയിൽ റീൽസ് എടുത്തിരുന്നു.
കുഞ്ഞു ദുവായ്ക്ക് ഇപ്പോൾ ഏഴു മാസം പ്രായമായി. ‘ജയിലർ ബേബി’ക്ക് എന്തുണ്ടു വിശേഷം എന്നാണു പലരും ചോദിക്കുന്നത്. സിനിമയുടെ റിലീസിനു ശേഷം കൊറിയോഗ്രഫേഴ്സ് ചോദിക്കുന്നുണ്ടായിരുന്നു, സ്റ്റെപ്സ് ഒക്കെ ഒാർമയുണ്ടോ എന്ന്. സത്യത്തിൽ ഒന്നും ഒാർമയുണ്ടായിരുന്നില്ല. പ്രസവകാലത്തും അതിനുശേഷവും കുറച്ചുനാൾ കുഞ്ഞിനെ ചുറ്റി തന്നെയായിരുന്നല്ലോ ജീവിതം.
ഇതിനിടയിൽ ജീവിതപങ്കാളി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വൈറൽ ആയല്ലോ?
നിങ്ങൾ തമ്മിൽ തെറ്റിപ്പിരിഞ്ഞിരുന്നോ, അതുകൊണ്ടാണോ ഷാനിദ് ഇത്ര ഇമോഷനലായി കുറിപ്പ് എഴുതിയത് എന്നാണു പലരും ചോദിച്ചത്. ദുബായ്‌യിൽ ജെബിഎസ് ഗ്രൂപ് ഒാഫ് കമ്പനീസിന്റെ സിഇഒ ആണ് ഇക്ക. ജയിലർ ടു വിന്റെ സമയത്ത് ഏതാണ്ട് 45 ദിവസം ഞങ്ങൾക്കു പിരിഞ്ഞു നിൽക്കേണ്ടി വന്നത് കുറച്ചു സങ്കടമായി. മലപ്പുറത്തുനിന്നു വരുന്ന ആളാണ് അദ്ദേഹം. അറേബ്യൻ ശൈലിയിലുള്ള നീളൻ ഉടുപ്പ് കന്തൂറ ആണ് ധരിക്കാറ്. ചിലപ്പോൾ നൃത്തത്തിനു ശേഷം ഞങ്ങൾ ഒരുമിച്ചു ചിത്രങ്ങൾ എടുക്കുമ്പോൾ അദ്ദേഹം കന്തൂറയിലും ഞാൻ ഭരതനാട്യം വേഷത്തിലുമായിരിക്കാം. ഇതിന് പലപ്പോഴും നെഗറ്റീവ് കമന്റ്സ് വരാറുണ്ട്. അദ്ദേഹം അതു ഗൗനിക്കുന്ന ആളല്ല.
ചെറുപ്പം മുതലേ എന്റെ ടാലന്റ്സ് തിരിച്ചറിഞ്ഞ് കരിയർ ഉണ്ടാക്കാൻ എല്ലാ സപ്പോർട്ടും തന്നത് എന്റെ മമ്മിയാണ്. ജീവിതത്തിൽ മുന്നോട്ടു പോകുമ്പോൾ നൃത്തം കൈവിടരുതെന്ന് മമ്മി എപ്പോഴും പറയുമായിരുന്നു. മ മ്മിയെപ്പോലെതന്നെ ഇപ്പോൾ എന്റെ സപ്പോർട്ട് ആയി ഇക്ക ഉണ്ട്. ദുബായ്‌യിൽ സ്വന്തമായി ഡാൻസ് ക്ലാസ് ആരംഭിച്ചെങ്കിലും ലോകത്തെവിടെയും സ്റ്റേജ് പെർഫോമൻസിനായി പോകാൻ ഞാൻ മടിച്ചിട്ടില്ല. അതുകൊണ്ടാണല്ലോ സിനിമയിൽ ഇത്ര നല്ല ഒരു നൃത്തം തേടി വന്നതും.
ജയിലറിലെ ഷംനയുടെ ഡാൻസ് വളരെ ഗ്രേസ്ഫുൾ ആണെന്നു ക്രിട്ടിക്സ് പറയുന്നു. മുൻപ് ഹിറ്റായ ‘രാജ മുൻട്രി രാഗ മഞ്ജരിയിലും’ സാരിയുടുത്താണ് നൃത്തം ചെയ്യുന്നത്...
സിനിമയിൽ സ്പെഷൽ സോങ്സ് പെർഫോം ചെയ്യാൻ മടിയുള്ള ആളായിരുന്നു ഞാൻ. അണിയേണ്ടി വരുന്ന വ സ്ത്രം പ്രത്യേക രീതിയിലുള്ളതായിരിക്കുമല്ലോ. അതൊക്കെ ഇണങ്ങുന്നവർ ഉണ്ട്. പക്ഷേ, ഞാൻ അത്തരം വേഷ ങ്ങളിൽ കംഫർട്ടബിൾ അല്ല. നല്ല സിനിമകളിലെ അവസരം ഇക്കാര്യത്താൽ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. തെലുങ്കിലൊക്കെ ഒരുപാടു സിനിമകൾ ചെയ്തെങ്കിലും എന്റെ ശരീരത്തിനു ചേരാത്ത, വൾഗർ എന്നു തോന്നിക്കുന്ന ഒരു വസ്ത്രവും അണിഞ്ഞു നൃത്തം ചെയ്തിട്ടില്ല.
ജയിലർ 2 ചെയ്യുന്ന സമയത്ത് നെൽസൺ സാർ പറഞ്ഞത് ‘ഡോണ്ട് ലീവ് യുവർ ഗ്രേസ്’ എന്നാണ്. ഡാൻസ് പ ഠിപ്പിക്കുമ്പോൾ ഞാൻ കുട്ടികളോടും പറയും, നമുക്ക് ഭയങ്കര എനർജി ഒക്കെ ഇട്ട് ഹെവി ആയി ഡാൻസ് ചെയ്യാനാകും. പക്ഷേ, പെർഫോം വിത് ഗ്രേസ്, അതാണ് എനിക്ക് ഏ റ്റവും ഇഷ്ടമുള്ള വേ ഒഫ് ഡാൻസ്. ബോളിവുഡിൽ മാധുരി ദീക്ഷിതിനെ കണ്ടിട്ടില്ലേ, ഇരുന്നുകൊണ്ടാകും ചില നൃത്തരംഗങ്ങൾ. പക്ഷേ, അസാധാരണ ഭംഗിയാകും ഉടലിന്റെയും വിരലുകളുടെയും ഒാരോ ചലനങ്ങൾക്കും.
നൃത്തം ചെയ്തു തുടങ്ങിയ കാലത്തും റിയാലിറ്റി ഷോയിൽ എത്തിയപ്പോഴും സിനിമയിൽ അഭിനയിച്ചു തുടങ്ങിയപ്പോഴുമെല്ലാം ഒരുപാട് എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ടല്ലോ?
എതിർപ്പു മാത്രമല്ല, മാറ്റിനിറുത്തലുകൾ വരെ ഉണ്ടായി. അതുകൊണ്ടു തന്നെ എന്റെ പേരന്റ്സിനെ എല്ലാവരും റെസ്പെക്ട് ചെയ്യണം, ഷംനയുടെ ഉപ്പയും ഉമ്മയും എന്ന് അവർ അഭിമാനത്തോടെ പറയുന്ന കാലം വരണം എന്ന് എനിക്കു നല്ല വാശി ഉണ്ടായിരുന്നു. എന്റെ ഫാമിലി എന്നത് എന്നിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ലല്ലോ. ഞങ്ങൾ അഞ്ചു മക്കളാണ്. ഞാൻ അഞ്ചാമത്തെ ആളാണ്. എന്റെ സിസ്റ്റേഴ്സിന്റെ കുട്ടികളൊക്കെ എന്നെ ചിന്നാട്ടി എന്നാണ് വിളിക്കുക. നാളെ ആ പെൺകുട്ടികൾക്ക് ഒരു കല്യാണം വരുമ്പോൾ ചിന്നാട്ടി കാരണം അവർക്കൊരു ബാഡ് നെയിം ഉണ്ടാകരുത്. ചില സിനിമകളോടു നോ പറയുമ്പോൾ പലരും ഉപദേശിക്കും, വേലിക്കെട്ടുകളൊക്കെ പൊളിച്ചാലേ നമുക്കു വലിയ പൊസിഷനിൽ എത്താൻ കഴിയൂ എന്ന്. പക്ഷേ, ഞാനതിന് ഒരിക്കലും തയാറല്ലായിരുന്നു.
ദുബായ്‌യിൽ സെറ്റിൽ ആയപ്പോൾ ജീവിതം മാറിയോ?
പ്രോഗ്രാമുകൾക്കൊക്കെ പോകുമ്പോൾ പലരും ഷംന നമ്മടെ കണ്ണൂർക്കാരിയാണ് എന്നു പറയുമ്പോൾ കിട്ടുന്ന ഒരു സന്തോഷമുണ്ടല്ലോ, അതിലും വലുതല്ല ഒന്നും. മനസ്സിൽ മടുപ്പു കൂടുകെട്ടുമ്പോൾ ഇക്കയോടു പറയും, ഞാ ൻ കണ്ണൂരുപോയി കുറച്ചുദിവസം നിൽക്കട്ടെ എന്ന്. കുട്ടിക്കാലത്ത് ഞാൻ നൃത്തം ചെയ്യാത്ത ഒരു ഉത്സവപ്പറമ്പോ പള്ളിമുറ്റമോ കണ്ണൂരിലില്ല. ഇഷ്ടപ്പെട്ട ഫലൂദയും കഴിച്ചു ചുറ്റിക്കറങ്ങാത്ത ഒരു വഴിയുമില്ല. സന്തോഷവും കണ്ണീരും ഒക്കെ തന്ന ആ വഴികളിലൂടെ ഒന്നു ചുറ്റി വന്നാൽ വേറെ ആളാകും ഞാൻ.
വിവാഹശേഷം ദുബായ്‌യിൽ ഉണ്ടെങ്കിലും രണ്ടുവർഷം മുൻപാണ് അവിടെ ഷംന കാസിം ഡാൻസ് സ്റ്റുഡിയോ തുടങ്ങുന്നത്. സ്റ്റുഡന്റ്സുമായുള്ള കൊച്ചുകൊച്ചു തർക്കങ്ങളും മറ്റുമായി ആസ്വദിച്ചാണ് ഡാൻസ് പഠിപ്പിക്കൽ. ഗർഭകാലത്ത് ഏഴാം മാസം അവർ ബേബി ഷവർ ഒരുക്കിയിരുന്നു. അവർക്കൊപ്പം അന്ന് ഒപ്പന കളിച്ചു.
ദുബായ്‌യിൽ തനിക്കാകെ മലയാളി ഭക്ഷണത്തിനു പ്രസിദ്ധമായ പാനൂർ റസ്റ്ററന്റും ലുലുവും മാത്രമേ അറിയൂ എന്നു പറയും ഇക്ക. സത്യമാണ്. ചോറും മീൻകറിയും ആണ് ഇക്കയ്ക്ക് ഇഷ്ടം. മൂത്തമകൻ ഹംദാനെ ഗർഭംധരിച്ചിരിക്കുമ്പോൾ മലേഷ്യൻ സ്പെഷൽ പലഹാരമായ പപ്പാ റൊട്ടി കഴിക്കാൻ കൊതി തോന്നി. അപ്പോ പുള്ളി ചോദിക്കുകയാണ് അതെന്താ സാധനം എന്ന്. സിറ്റി സെന്ററിൽ പോയി അതു വാങ്ങിച്ചു കൊടുത്തപ്പോൾ ഇതെന്താ വെറും ബണ്ണിനുള്ളിൽ ക്രീം വച്ചതല്ലേ എന്ന്.
വിവാഹം കഴിക്കണം. സ്നേഹമുള്ള ഭർത്താവ് വേണം. കുട്ടികൾ വേണം എന്നൊക്കെ ബക്കറ്റ് ലിസ്റ്റ് ഉണ്ടാക്കിയിട്ടുള്ള ആളാണ് ഞാൻ. ഇപ്പോൾ ഹംദാൻ സ്കൂളിൽ പോയിത്തുടങ്ങി. ബാഗ് എടുത്തുവയ്ക്കുക, ലഞ്ച് റെഡിയാക്കുക, അവനെ ഒരുക്കുക... എല്ലാം എനിക്ക് തനിയെ ചെയ്യാനാണ് ഇഷ്ടം. രണ്ട് ഉമ്മമാരും കൂടെ വന്നു നിൽക്കുമ്പോൾ പറയാറുണ്ട്, സഹായിക്കാനാണ് ഞങ്ങൾ വന്നത്. കുറച്ചു കാര്യങ്ങളൊക്കെ ഞങ്ങൾക്കു വിട്ടു തരൂ എന്ന്.
ബക്കറ്റ് ലിസ്റ്റിൽ ഇനി എന്തൊക്കെയാണ് ബാക്കിയുള്ളത്?
സഹോദരിയുടെ മകളുടെ കല്യാണത്തിനാണ് ഈയിടെനാട്ടിൽ വന്നത്. അതുകൊണ്ട് അന്നു മുതൽ എന്റെ മക്കളുടെ കല്യാണമാണ് മനസ്സിൽ. എന്റെ ജീവിതത്തിലെ ഏറ്റവും ഹാപ്പിയസ്റ്റ് മൊമന്റ്സ് അതായിരിക്കുമല്ലോ. അന്നു ചെയ്യാനുള്ള ഡാൻസ് ഇപ്പോഴേ മനസ്സിൽ ചിട്ടപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും മികച്ച പത്തു ഡാൻസ് പെർഫോമേഴ്സിനെ തിരഞ്ഞെടുത്താൽ അതിലൊന്ന് ഷംനയായിരിക്കുമോ?
അങ്ങനെ ആരെങ്കിലും പറഞ്ഞാൽ അത് എന്റെ മഹാഭാഗ്യം. കഠിനാധ്വാനത്തിനു കിട്ടിയ പ്രതിഫലം.