ADVERTISEMENT

വനിത ജോസ് ആലുക്കാസ് ‘സെലിബ്രിറ്റി ഫേസ് ഹണ്ട് ’  മത്സരവിജയി നിസി റോസ് ജോർജ്. 

വനിത ജോസ് ആലുക്കാസ് സെലിബ്രിറ്റി ഫേസ് ഹണ്ട്’ വിജയി നിസി റോസ് ജോർജാണ്  ഈ ലക്കം വനിതയുടെ കവർപേജിൽ. 

ADVERTISEMENT

കൊച്ചിയിൽ ഹോസ്റ്റലുകൾ നടത്തുന്ന, ടെക്സ്റ്റൈൽ ബിസിനസ് സ്ഥാപകയായ മുൻ ഐടി ഉദ്യോഗസ്ഥ. പ്രമുഖ ബ്രാൻഡുകളുടെ മോഡൽ.  അങ്ങനെ ജീവിതത്തിൽ റോളുകൾ പലതാണു നിസിക്ക്. മനസ്സിൽ പുഞ്ചിരി വിടർത്തുന്ന വിശേഷങ്ങളുമായി പത്തനംതിട്ടക്കാരി നിസി റോസ് ജോർജ്.

കവർ പേജ് സെലിബ്രിറ്റിയാകുന്നത് എപ്പോഴെങ്കിലും സ്വപ്നം കണ്ടിരുന്നോ?

ADVERTISEMENT

കുട്ടിക്കാലം മുതലേയുള്ള സ്വപ്നമായിരുന്നു വനിതയുടെ കവർ പേജ്. 2022 ലാണു വനിത കവർഫെയ്സ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഫൈനൽ റൗണ്ട് വരെയെത്തി. അന്ന് ലുക്ടെസ്റ്റിനെത്തിയ മത്സരാർഥികളിൽ ഏറ്റവും തുള്ളിച്ചാടിയെത്തിയതു ഞാനായിരിക്കും. ഫൈനൽ റൗണ്ടിലെത്തിയവരെ ഉൾപ്പെടുത്തിയ ഫോട്ടോഷൂട്ടും അന്നു നടത്തിയിരുന്നു. ആ ഫീച്ചർ വനിതയിൽ വന്നു. പിന്നെയുള്ളതു വോട്ടെടുപ്പ് ആയിരുന്നു. 

കൂടുതൽ വോട്ടു നേടിയാലേ വിജയിയാകാൻ കഴിയൂ. ഓഫിസിലുള്ള എല്ലാവരോടും പറഞ്ഞു വോട്ട് ചെയ്യിച്ചു. അതുകൊണ്ടു തികഞ്ഞില്ലെങ്കിലോ എന്നു കരുതി, ലുലു മാളിലെത്തുന്നവരെയും കാൻവാസ് ചെയ്തെങ്കിലും ആ വർഷം കവർഫെയ്സ് ആകാൻ കഴിഞ്ഞില്ല. പക്ഷേ, ആ ആഗ്രഹമാണ്  ഇക്കൊല്ലത്തെ വനിത ജോസ് ആലുക്കാസ് സെലിബ്രിറ്റി  ഫേസ് ഹണ്ടിലൂടെ എനിക്കു സ്വന്തമായത്. 

ADVERTISEMENT

ആരാണ് എല്ലാത്തിനും സപ്പോർട്ട് തരുന്നത്?

23ാം വയസ്സിലായിരുന്നു എന്റെ വിവാഹം.  ഭർത്താവ് അഖിൽ എ. വിജയും അദ്ദേഹത്തിന്റെ അമ്മയും നല്ല സപ്പോർട്ടാണ്. പത്തനംതിട്ട ഇലവുംതിട്ടയാണു  സ്വദേശം. എന്റെ  മമ്മി റോസമ്മ പണ്ടൊരു സിനിമയിൽ അഭിനയിച്ചുണ്ട്. ശങ്കർ നായകനായ ‘മൗനരാഗ’ത്തിൽ നായികയുടെ കൂട്ടുകാരിയായി.  മമ്മിക്കു ചെറുപ്പംമുതലേ അഭിനയം വലിയ ഇഷ്ടമാണ്. എനിക്കും അങ്ങനെ തന്നെ.   

മോഡലിങ്ങിൽ ഏറ്റവും സന്തോഷം തന്ന നേട്ടം ഏതാണ്?

2019ലാണ് എന്റെ ചിത്രമുള്ള ആദ്യ ഹോർഡിങ് വന്നത്.  ഹോർഡിങ് ഷൂട്ടാണെന്ന് അറിയാതെയാണതു ചെയ്തത്. തിരുവനന്തപുരത്ത് നല്ലൊരു ലൊക്കേഷനിൽത്തന്നെ ഡിസ്‌പ്ലേ വന്നു. സുഹൃത്തുക്കളിലൊരാൾ വിളിച്ചു പറഞ്ഞയുടൻ കാണാൻ പോയി. ഏറ്റവും സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. പാഷനോടെ കാര്യങ്ങൾ ചെയ്യുമ്പോൾ എത്ര അധ്വാനിക്കാനും മനസ്സുണ്ടാകും. പനി പിടിച്ചുകിടന്നാലും മരുന്നു കഴിച്ചു ഞാൻ ഷൂട്ടിനു പോകും. 

നിസിയുടെ വിജയങ്ങളുടെയും എനർജിയുടെയും രഹസ്യമെന്താണ്?

സ്റ്റേജ് ഫിയർ പണ്ടേ ഇല്ലെങ്കിലും ടൈറ്റിലുകൾ കിട്ടിത്തുടങ്ങിയത് ടെക്നോപാർക്കിൽ നിന്നാണ്. രേഷ്മ സെബാസ്റ്റ്യനും പാർവതി സോമശേഖറുമൊക്കെ മോഡലിങ്ങിൽ തിളങ്ങിയ ടെക്കികളല്ലേ. അവരൊക്കെ എനിക്കു പ്രചോദനമായിട്ടുണ്ട്.  

മുൻപ്  എന്റെ കമ്പനിയിലെ മലയാളി മങ്ക മത്സരത്തിന് എട്ടുനിലയിൽ പൊട്ടി. എത്ര തോറ്റാലും ഞാൻ വീണ്ടും ശ്രമിക്കും. കമ്പനിയില്‍ തോറ്റെങ്കിലെന്താ, ടെക്നോപാർക്കിന്റെ വലിയ ഇവന്റിൽ മലയാളി മങ്ക ഇവന്റ് എന്റേതാകുമെന്ന് ഉറപ്പിച്ചു. പക്ഷേ, മത്സരം നടന്നതിന്റെ തലേ ദിവസം കൊച്ചിയിൽ മറ്റൊരു ഇവന്റിലും പങ്കെടുക്കണമായിരുന്നു. 

പാതിരാത്രി തിരികെയെത്തി, ഉറക്കം വന്നു തൂങ്ങിയ കണ്ണൊക്കെ വലിച്ചു തുറന്നു വേദിയിലേക്ക്. കോൺഫിഡൻസ് എന്ന വലിയ ആഭരണവും ചെറിയ പൊട്ടും മുല്ലപ്പൂവും മാത്രമണിഞ്ഞു പുഞ്ചിരിയോടെ മത്സരിച്ചു, ടൈറ്റിലും നേടി. സിനിമയിലും ചെറിയ റോളുകൾ ചെയ്യുന്നുണ്ട്. ‘അവറാച്ചൻ ആൻഡ് സൺസി’ൽ അഭിനയിച്ചിരുന്നു. 

Nissy Rose George Wins Vanitha Jos Alukkas Celebrity Face Hunt:

Model Nissy Rose George won the Vanitha Jos Alukkas Celebrity Face Hunt and is featured on the magazine's cover. She is a former IT professional, textile business founder, and hostel owner from Pathanamthitta. Winning the Vanitha cover page was her lifelong childhood dream that she pursued with dedication. Her husband Akhil and family provide strong support for her modeling and entrepreneurial endeavors. Nissy's mother previously acted in a Malayalam film, which inspired her early interest in the arts. She has appeared in various brand advertisements, hoardings, and has also acted in small movie roles. Her relentless energy, perseverance, and confidence have been the core secrets behind her multiple career successes.

ADVERTISEMENT