ADVERTISEMENT

തനി നാടനിൽ തുടങ്ങി ഇറക്കുമതി ചെയ്ത നിർമാണവസ്തുക്കൾ വരെ ഒന്നിച്ചു കാണാൻ അവസരമൊരുക്കി വനിത വീട് പ്രദർശനം നാളെ തുടങ്ങും. കോഴിക്കോട് കാലിക്കറ്റ് ട്രേഡ്

സെന്ററിൽ രാവിലെ 11 മുതൽ രാത്രി എട്ട് വരെ പ്രദർശനം കാണാം. വനിത വീട് മാസികയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ജെപ്സ് സോളർ എനർജി പാർട്നറാണ്.

ADVERTISEMENT

ട്രോപ്പിക്കൽ മുതൽ കന്റെംപ്രറി വരെ ഏത് ശൈലിയിലും വീടൊരുക്കാൻ വേണ്ട ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയുമായി നൂറോളം സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്. മുടക്കുന്ന പണത്തിന് പരമാവധി മൂല്യം ലഭിക്കും വിധം മികച്ച വീട് നിർമിക്കാൻ വേണ്ട നിർമാണ വസ്‌തുക്കൾ ഇഷ്‌ടാനുസരണം തിരഞ്ഞെടുക്കാം.

ഏറ്റവും പുതിയ മോഡുലർ കിച്ചൻ മോഡലുകൾ പ്രദർശനത്തിൽ നേരിട്ട് കാണാം. ഇവ ഒരുക്കാനുള്ള നിർമാണ വസ്തുക്കളുടെ വിപുലമായ ശേഖരവും പ്രദർശനത്തിൽ ഉണ്ട്.

ADVERTISEMENT

ഭംഗിയും ഗുണനിലവാരവും ഒത്തുചേരുന്ന സാനിറ്ററിവെയർ ഉൽപന്നങ്ങളുടെ നീണ്ടനിര പ്രദർശനത്തിലുണ്ടാകും. ആകർഷകമായ ഡിസൈനിലുള്ള വാഷ്ബേസിൻ, സിങ്ക് തുടങ്ങിയവ കൂടാതെ ജക്കൂസി, റെയിൻ ഷവർ എന്നിവയുടെ പുതിയ മോഡലുകളും പ്രദർശനത്തിൽ കണ്ടറിയാം.

ലോകത്ത് എവിടെയിരുന്നും വീട്ടുപകരണങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന ഹോം ഓട്ടമേഷൻ സംവിധാനത്തിന്റെ സാധ്യതകൾ നേരിട്ടു മനസ്സിലാക്കാനും പ്രദർശനം അവസരമൊരുക്കും.

veedu-exibition-news-gif
ADVERTISEMENT

തടിക്ക് പകരം ഉപയോഗിക്കാവുന്ന ഡബ്ല്യുപിസി ബോർഡ്, മൾട്ടിവുഡ് തുടങ്ങിയ ന്യൂജൻ നിർമ്മാണ വസ്തുക്കൾ പ്രദർശനത്തിൽ പരിചയപ്പെടാം. സ്റ്റീൽ, അലൂമിനിയം, യുപിവിസി വാതിൽ ജനൽ എന്നിവയുടെ പുതിയ മോഡലുകളും പ്രദർശനത്തിലുണ്ട്.

78,000 രൂപ ഗവൺമെൻറ് സബ്സിഡിയോടെ സോളർ പ്ലാൻറ് സ്ഥാപിക്കാനാവശ്യമായ മുഴുവൻ സേവനങ്ങളും പ്രദർശനത്തിൽ ലഭിക്കും.

ഫർണിച്ചർ, ഫ്ലോറിങ് മെറ്റീരിയൽ, റെഡിമെയ്ഡ് വാതിൽ, റൂഫിങ് തുടങ്ങിയവയുടെയെല്ലാം മുൻനിര കമ്പനികളുടെ സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാകും. സ്പോട്ട് ബുക്കിങ്ങിന് ആകർഷകമായ വിലക്കിഴിവുകളും ഓഫറുകളും ഉണ്ടാകും.

പൂർണമായി ശീതീകരിച്ച വേദിയിലാണ് പ്രദർശനം. കാർപാർക്കിങ് സൗകര്യവും ഉണ്ടാകും.

പ്രവേശനം സൗജന്യമാണ്. വിശദ വിവരങ്ങൾക്ക് 94476 21441 എന്ന വാട്സാപ് നമ്പരിൽ ബന്ധപ്പെടാം.

Vanitha Veedu Exhibition Begins Tomorrow in Kozhikode:

Exhibition is the primary focus of this upcoming event organized by the Vanitha Veedu magazine at the Calicut Trade Centre in Kozhikode starting tomorrow. Visitors can explore around one hundred stalls featuring everything from traditional to contemporary home construction styles and materials. Modular kitchen setups, advanced sanitaryware products, and jacuzzis are prominently displayed for attendees to experience firsthand. Home automation technology allowing remote appliance control from anywhere in the world will also be demonstrated at the venue. Government-subsidized solar plant installation services offering up to 78,000 rupees in savings are available through expert partners. Entry to the fully air-conditioned exhibition venue is completely free of charge with adequate car parking facilities provided. Interested individuals can contact the provided WhatsApp number for more detailed information regarding the event.

ADVERTISEMENT