ADVERTISEMENT

വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു കിടിലൻ റെസ്റ്റോറന്റ് സ്റ്റൈൽ മുഗളായ് ഫിഷ് ടിക്ക റെസിപ്പി. കശുവണ്ടിപ്പരിപ്പും ക്രീമും പ്രത്യേക മസാലകളും ചേർത്ത് മാരിനേറ്റ് ചെയ്തെടുക്കുന്ന ഫിഷ് ടിക്ക കഷണങ്ങൾ വായിൽ ഇട്ടാൽ അലിഞ്ഞുപോകും. 

ആവശ്യമായ ചേരുവകൾ 
1. മീൻ മുള്ളില്ലാതെ – 200 ഗ്രാം 
2. ഉപ്പ് – പാകത്തിന്
ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – അര ചെറിയ സ്പൂൺ
എണ്ണ – അര ചെറിയ സ്പൂൺ
ഏലയ്ക്കാപ്പൊടി – കാൽ ചെറിയ സ്പൂൺ 
കട്ടത്തൈര് – ഒരു ചെറിയ സ്പൂൺ
ഭുനാ ബേസൻ (കടലമാവ് വറുത്തത്) – അര ചെറിയ സ്പൂൺ
കശുവണ്ടിപ്പരിപ്പ് അരച്ചത് – അര ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി  – കാൽ ചെറിയ സ്പൂൺ 
നാരങ്ങാനീര് – അര ചെറിയ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – കാൽ‌ ചെറിയ സ്പൂൺ
പച്ചമുളക് – രണ്ട്, അരിഞ്ഞത്
3. എണ്ണ – പാകത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ചിക്കൻ വൃത്തിയാക്കി കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു പുരട്ടി 20 മിനിറ്റ് അനക്കാതെ വയ്ക്കണം.
∙ സ്ക്യൂവറിൽ കോർത്ത് 10 മിനിറ്റ് ഗ്രിൽ ചെയ്തെടുക്കാം.
∙ മൈക്രോഗ്രീൻസ് ചേർത്ത ബട്ടറിനും പുതിനച്ചട്നിക്കും സാലഡിനുമൊപ്പം വിളമ്പാം.

ADVERTISEMENT
Easy Restaurant-Style Mughlai Fish Tikka Recipe at Home:

Restaurant style Mughlai Fish Tikka can be easily prepared at home with this authentic recipe. This melt-in-your-mouth fish tikka is marinated with cashews, cream, and special spices for an exquisite taste.

ADVERTISEMENT
ADVERTISEMENT