മോഹിപ്പിക്കും രുചിക്കൂട്ടില്‍ ബീഫ് കൊണ്ടൊരു സൂപ്പര്‍ വിഭവം. വ്യത്യസ്ത രുചിയില്‍ തയാറാക്കാം ‘ബീഫ് വറുത്തു കോരിയത്’.
ബീഫ് വറുത്തു കോരിയത്
1. ബീഫ് – അര കിലോ
2. വെളുത്തുള്ളി – അഞ്ച് അല്ലി
ഇഞ്ചി - ഒരു ചെറിയ കഷണം
കുരുമുളക് – ഒരു െചറിയ സ്പൂൺ
ഇറച്ചി മസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ
മഞ്ഞൾപൊടി – അര ചെറിയ സ്പൂൺ
3. എണ്ണ – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
ഉരുളക്കിഴങ്ങ് – ഒന്ന്, വലുത്
സവാള – ഒന്ന്, വലുത്
ഇഞ്ചി – ഒരു കഷണം, കനം കുറച്ച് അരിഞ്ഞത്
പാകം െചയ്യുന്ന വിധം
∙ ബീഫ് ഒന്നരയിഞ്ച് നീളത്തിൽ കനം കുറച്ച് അരിയുക.
∙ രണ്ടാമത്തെ കൂട്ട് മിക്സിയിൽ നന്നായി അരയ്ക്കണം.
∙ ഒരു പാനിൽ എണ്ണ ചൂടാക്കി അരച്ചതു ചേർത്തു വഴറ്റുക.
∙ ഇതിലേക്കു ബീഫും ഉപ്പും ചേർത്തിളക്കിയശേഷം കുക്കറിൽ വേവിക്കുക. തുടർന്നു ചാറ് വറ്റിക്കണം.
∙ ഉരുളക്കിഴങ്ങ് െതാലി കളഞ്ഞു വിരലിന്റെ നീളത്തിൽ അരിയുക. സവാള കനം കുറച്ചു നീളത്തിൽ അരിയണം.
∙ ഒരു പാനിൽ എണ്ണ ചൂടാക്കി സവാള വറുത്തു കോരുക. ഉരുളക്കിഴങ്ങും ബ്രൗൺ നിറത്തിൽ വറുത്തുകോരാം.
∙ ശേഷിച്ച എണ്ണയിൽ ഇറച്ചിക്കൂട്ട് കുറേശ്ശേ ചേർത്തു വറുത്തു കോരുക.
∙ അടുപ്പിൽ നിന്നു വാങ്ങി സവാളയും കിഴങ്ങും കൊണ്ട് അലങ്കരിക്കാം.
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: ജേക്കബ് മാണി, മലയാള മനോരമ, കോട്ടയം