ADVERTISEMENT

ചെറുയാത്രയ്ക്കൊരുങ്ങുമ്പോൾ വീട്ടിൽ തയാറാക്കി പായ്ക്ക് ചെയ്യാം രുചികരമായ ചിക്കൻ മയോ പാറ്റീസ്. ടേസ്റ്റി റെസിപ്പി ഇതാ.. 

ചിക്കൻ മയോ പാറ്റീസ്

ADVERTISEMENT

1. എണ്ണ – രണ്ടു വലിയ സ്പൂൺ
2. ചിക്കൻ മിൻസ് – 700 ഗ്രാം
ഉപ്പ് – പാകത്തിന്
3. വറ്റൽമുളകു ചതച്ചത് – ഒരു വലിയ സ്പൂൺ
കുരുമുളകുപൊടി  – ഒരു െചറിയ സ്പൂൺ
ചില്ലിസോസ് – ഒരു വലിയ സ്പൂൺ
സോയാസോസ്  – ഒരു വലിയ സ്പൂൺ
പച്ചമുളക് അരിഞ്ഞത് – ഒന്നര വലിയ സ്പൂൺ
4. സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്
സ്പ്രിങ് അണിയൻ അരിഞ്ഞത് – അരക്കപ്പ്
കാപ്സിക്കം പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
5. മയണീസ് – അരക്കപ്പ്
ക്രീം – ഒരു കപ്പ്
6. ബ്രെഡ് സ്ലൈസ് –  എട്ട്
7. മുട്ട – ഒന്ന്
8. റൊട്ടിപ്പൊടി – പാകത്തിന്
9. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ ഒരു പാനിൽ എണ്ണ ചൂടാക്കി ചിക്കൻ മിൻസും ഉപ്പും ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റി വേവിക്കണം.

∙ നിറം മാറുമ്പോൾ വറ്റൽമുളകും കുരുമുളകുപൊടിയും ചില്ലി സോസും സോയാസോസും പച്ചമുളകും  ചേർത്ത് ഒന്ന്–രണ്ടു മിനിറ്റ് വഴറ്റുക.

ADVERTISEMENT

∙ ഇതിലേക്കു സവാളയും സ്പ്രിങ് അണിയനും കാപ്സിക്കവും ചേർത്തു വഴറ്റി മൂന്ന്–നാലു മിനിറ്റ് വേവിക്കണം.

∙ മയണീസും ക്രീമും ചേർത്തിളക്കി വീണ്ടും നാലു മിനിറ്റ് വേവിച്ചു വാങ്ങുക. ഇതാണ് ഫില്ലിങ്.

∙ ബ്രെഡ് സ്ലൈസുകളുടെ നാലരികും മുറിച്ചു മാറ്റി, ഓരോ സ്ലൈസും ഒന്നു പരത്തണം.

∙ ഇതിൽ ഫില്ലിങ് വച്ച് അതിനു മുകളിൽ അടുത്ത സ്ലൈസ് ബ്രെഡ് പരത്തിയതു വച്ച് അവയുടെ അരിക് ഒട്ടിക്കണം.

∙ മുട്ട അടിച്ചതിൽ മുക്കി, റൊട്ടിപ്പൊടിയിൽ പൊ തിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരുക.

പാചകക്കുറിപ്പുകൾക്കു കടപ്പാട്: മഞ്ജു മാത്യു, മുംബൈ. ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനു കടപ്പാട്: പി. കെ. രഘുനാഥ്,  മലയാള മനോരമ, കൊച്ചി

Delicious Chicken Mayo Patties Recipe for Quick Trips:

Chicken mayo patties are a delicious and easy-to-make snack perfect for short trips. This recipe involves preparing a flavorful chicken mince filling with spices, onions, capsicum, mayonnaise, and cream. The filling is then sandwiched between flattened bread slices, dipped in egg, and coated with breadcrumbs before being deep-fried to a golden crisp. This versatile recipe offers a delightful taste and texture, making it an ideal choice for quick meals or snacks, and can be prepared at home with readily available ingredients. The process is straightforward, ensuring even novice cooks can achieve excellent results. Enjoy these savory patties as a convenient and satisfying treat.

ADVERTISEMENT