മസാലയും സവാളയും നന്നായി മൂത്ത്, ചിക്കൻ കഷ്ണങ്ങളിൽ പിടിച്ച് പാകത്തിന് വെന്ത ചിക്കൻ റോസ്റ്റ്. ഇന്ന് ഡയറ്റിംഗ് ഒക്കെ മാറ്റിവെക്കാം.
ആവശ്യമായ ചേരുവകൾ ചിക്കൻ - 1 കിലോ സവാള - 3 എണ്ണം (നീളത്തിൽ അരിഞ്ഞത്) ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾ സ്പൂൺ തക്കാളി - 1 വലുത് (അരിഞ്ഞത്) പച്ചമുളക് - 3 എണ്ണം മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ മുളകുപൊടി - 1 1/2 ടീസ്പൂൺ മല്ലിപ്പൊടി - 2 ടേബിൾ സ്പൂൺ ഗരം മസാല - 1 ടീസ്പൂൺ കുരുമുളകുപൊടി - 1 ടീസ്പൂൺ വെളിച്ചെണ്ണ - ആവശ്യത്തിന് കറിവേപ്പില - ആവശ്യത്തിന് ഉപ്പ് - ആവശ്യത്തിന്
ADVERTISEMENT
തയ്യാറാക്കുന്ന വിധം . കഴുകി വൃത്തിയാക്കിയ ചിക്കനിൽ മഞ്ഞൾപ്പൊടി, അൽപ്പം മുളകുപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് അരമണിക്കൂർ വെക്കുക. . പാനിൽ വെളിച്ചെണ്ണ ചൂടാക്കി മാരിനേറ്റ് ചെയ്ത ചിക്കൻ പാതി വേവിൽ വറുത്തോ വേവിച്ചോ മാറ്റി വെക്കുക. . അതേ ചട്ടിയിൽ വീണ്ടും വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞ സവാളയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. സവാള ബ്രൗൺ നിറമാകുമ്പോൾ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. . ഇതിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. . അരിഞ്ഞ തക്കാളി ചേർത്ത് ഉടഞ്ഞു വരുന്നത് വരെ ഇളക്കുക. . തയ്യാറാക്കി വെച്ച ചിക്കൻ മസാലയിലേക്ക് ചേർത്ത് നന്നായി ഇളക്കുക. കുറഞ്ഞ തീയിൽ അടച്ചുവെച്ച് മസാല ചിക്കനിൽ നന്നായി പിടിക്കുന്നത് വരെ വരട്ടി എടുക്കുക. . മുകളിൽ കുരുമുളകുപൊടിയും പച്ച കറിവേപ്പിലയും തൂകി തീ ഓഫ് ചെയ്യാം
ADVERTISEMENT
Delicious Kerala Style Chicken Roast Recipe:
Chicken roast, a delectable dish with marinated chicken pieces simmered in a flavorful masala of onions, ginger-garlic paste, tomatoes, and spices, is presented as an irresistible culinary treat. The preparation involves marinating chicken with turmeric, chili powder, pepper, and salt for half an hour. Subsequently, the chicken is partially fried or cooked and set aside. In the same pan, sautéed onions, green chilies, and curry leaves are cooked until golden brown before adding ginger-garlic paste. A blend of coriander powder, chili powder, turmeric, and garam masala is then fried until the raw smell dissipates, followed by the addition of chopped tomatoes. Finally, the cooked chicken is incorporated into the masala, simmered on low heat until it absorbs the flavors, and garnished with pepper powder and curry leaves.