ബീഫ് കൊണ്ടുള്ള പല രുചികളും അനുഭവിച്ചറിഞ്ഞവര്‍ക്ക് വ്യത്യസ്തമായ ഒരു വിഭവം പരിചയപ്പെടുത്താം. ബീഫ് ചക്കക്കുരു കറിയാണ് ഇന്നത്തെ സ്പെഷല്‍. ചൂടു പൊറോട്ടയ്ക്കൊപ്പം അടിപൊളി കോമ്പിനേഷനാണ് ഈ കറി.
ബീഫ് ചക്കക്കുരു കറി
1. ചക്കക്കുരു – ഒരു കപ്പ്, വട്ടത്തിൽ രണ്ടായി മുറിച്ചത്
2. വെളിച്ചെണ്ണ – നാലു വലിയ സ്പൂൺ
3. സവാള – ഒന്ന്, വലുത്, കനം കുറച്ച് അരിഞ്ഞത്
പച്ചമുളക് – നാല്, അറ്റം പിളർന്നത്
ഇഞ്ചി – ഒരു വലിയ സ്പൂൺ, അരിഞ്ഞത്
വേപ്പില – രണ്ടു തണ്ട്
4. മുളകുപൊടി – ഒന്നര വലിയ സ്പൂൺ
മല്ലിപ്പൊടി – മൂന്നു വലിയ സ്പൂൺ
മഞ്ഞൾപൊടി – അര ചെറിയ സ്പൂൺ
ഗരംമസാല – ഒന്നര ചെറിയ സ്പൂൺ
ഇഞ്ചി – ഒരു വലിയ സ്പൂൺ
വെളുത്തുള്ളി – ആറ് അല്ലി
5. ബീഫ് – അരക്കിലോ, ചെറിയ കഷണങ്ങളാക്കിയത്
വിനാഗിരി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ ചക്കക്കുരു പാകത്തിന് ഉപ്പും മഞ്ഞളും വെള്ളവും ചേർത്തു വേവിച്ചു വയ്ക്കണം.
∙ ഒരു പാനിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ കൂട്ട് വഴറ്റുക. ഇതിലേക്കു നാലാമത്തെ കൂട്ട് അരച്ചതു ചേർത്തു നന്നായി വഴറ്റണം.
∙ ഈ കൂട്ടിലേക്ക് ബീഫ് ചേർത്തിളക്കുക. വിനാഗിരിയും ഉ പ്പും ചേർത്തു കുക്കറിലാക്കി വേവിക്കണം.
∙ വെന്തു കഴിയുമ്പോൾ ചക്കക്കുരു വേവിച്ചതു ചേർത്തിളക്കുക. തിളക്കുമ്പോൾ വാങ്ങാം.
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: ജേക്കബ് മാണി, മലയാള മനോരമ, കോട്ടയം