ADVERTISEMENT

നല്ല കോഴിക്കോടന്‍ സ്റ്റൈലില്‍ ഒരു ബിരിയാണി തയാറാക്കിയാലോ? അതീവ രുചികരമായ ഫ്രൈഡ് ചിക്കൻ ബിരിയാണി തയാറാക്കാം എളുപ്പത്തില്‍. 

ഫ്രൈഡ് ചിക്കൻ ബിരിയാണി

ADVERTISEMENT

1. ജീരകശാല അരി – നാലു കപ്പ്
2. ചിക്കൻ – ഒരു കിലോ
3. മുളകുപൊടി – ഒരു വലിയ സ്പൂൺ
മഞ്ഞൾപൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – ആവശ്യത്തിന് 
നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ 
4. എണ്ണ – ആവശ്യത്തിന്
സവാള – നാല്, അരിഞ്ഞത്
5. എണ്ണ – നാലു വലിയ സ്പൂൺ
6. ഇഞ്ചി‌– വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂൺ
പച്ചമുളക് – എട്ട്
7. തക്കാളി – നാല് 
ഉപ്പ് – പാകത്തിന്
8. ഗരംമസാലപ്പൊടി –  ഒരു ചെറിയ സ്പൂൺ 
9. മല്ലിയില – ആവശ്യത്തിന്
പുതിനയില – ആവശ്യത്തിന്
തൈര് – നാലു വലിയ സ്പൂൺ
10. നെയ്യ് – അഞ്ചു വലിയ സ്പൂൺ 
എണ്ണ – നാലു വലിയ സ്പൂൺ 
11. കറുവാപ്പട്ട – രണ്ടു കഷണം
ഏലയ്ക്ക – നാല് 
ഗ്രാമ്പൂ  – നാല് 
വഴനയില – ഒന്ന് 
12. വെള്ളം – ആറു കപ്പ് 
ഉപ്പ് – പാകത്തിന് 
13. ഗരംമസാലപ്പൊടി – ഒരു നുള്ള് 
14. കശുവണ്ടിപ്പരിപ്പ് – ആവശ്യത്തിന്
കിസ്മിസ് – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ADVERTISEMENT

∙ അരി നന്നായി കഴുകി അരമണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ചിക്കൻ വൃത്തിയാക്കി രണ്ടാമത്തെ ചേരുവ പുരട്ടി മാറ്റി വയ്ക്കുക. 
∙ സവാള വറുത്തെടുക്കുക. കുറച്ചു മാറ്റിവച്ച ശേഷം ബാക്കി പൊടിച്ചെടുക്കുക. ചിക്കൻ വറുക്കുക. 
∙ ഒരു പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി –വെളുത്തുള്ളി പേസ്റ്റും പച്ചമുളകു ചതച്ചതും വഴറ്റുക. ഇതിലേക്കു തക്കാളിയും ഉപ്പും ചേർത്തു യോജിപ്പിച്ച ശേഷം അടച്ചുവച്ചു വേവിക്കാം. സവാള വറുത്തതും ഗരംമസാലയും ചേർത്തു വഴറ്റിയ ശേഷം ചിക്കൻ ചേർത്തിളക്കുക.  ഇതിലേക്ക് ഒൻപതാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക. ഇതാണു ചിക്കൻ മസാല. 
∙ ഒരു പാനിൽ  നെയ്യും എണ്ണയും ചൂടാക്കി 11 ാമത്തെ ചേരുവ ചേർത്തു വഴറ്റി വെള്ളവും ഉപ്പും ചേർക്കുക. തിളക്കുമ്പോൾ അരി ചേർത്തു വേവിച്ചു വറ്റിച്ചെടുക്കുക.
∙ പകുതി ചോറ് മാറ്റിവയ്ക്കുക. ബാക്കി ചോറിനു മുകളിൽ ഗരംമസാല, മല്ലിയില, പുതിനയില, സവാള വറുത്തത് എന്നിവ വിതറി ചിക്കൻ മസാല  നിരത്തുക. ഇതിനു മുകളിൽ ബാക്കിയുള്ള ചോറ് നിരത്തുക. മുകളിൽ ഗരംമസാല, സവാള വറുത്തത്, മല്ലിയില, പുതിനയില എന്നിവ വിതറുക.  കശുവണ്ടിപ്പരിപ്പും കിസ്മിസും വറുത്തതു വിതറി 15 മിനിറ്റ് ദം ചെയ്യുക. 

റെസിപ്പി: വഹീദ, പത്തായപ്പുര കോഴിക്കോട്

ADVERTISEMENT
Delicious Kozhikode Style Fried Chicken Biryani Recipe:

Biryani is a universally loved dish, and this specific recipe brings the authentic flavors of Kozhikode straight to your kitchen. The preparation involves marinating and frying chicken pieces to perfection before combining them with aromatic spices and herbs. Jeerakashala rice is cooked separately with whole spices to provide the ideal fluffy texture for the layers. Sautéed onions, tomatoes, ginger-garlic paste, and curd create a rich and flavorful masala base for the main dish. Layering the cooked rice and fried chicken masala with ghee, fried onions, mint, and coriander is crucial for success. The entire preparation is then sealed and cooked on dum for about fifteen minutes to let the flavors meld together. Finally, garnishing with fried cashews and raisins completes this delightful dish created by Wahida Pathayappura from Kozhikode.

ADVERTISEMENT