ADVERTISEMENT

ബ്ര‍‍ഡിനൊപ്പം അടിപൊളി ടേസ്റ്റാണ് ഈ മിൻസ് മീറ്റ് കറി. വ്യത്യസ്ത രുചിയില്‍ ഒരു ബീഫ് റെസിപ്പി ഇതാ..  

മിൻസ് മീറ്റ് കറി

ADVERTISEMENT

1. മിൻസ്ഡ് മീറ്റ് – അരക്കിലോ   
2. സവാള – രണ്ട്, ചെറുതായി അരിഞ്ഞത്
പച്ചമുളക് – മൂന്ന്, അരിഞ്ഞത്
ഇഞ്ചി – അര വലിയ സ്പൂൺ,   കൊത്തിയരിഞ്ഞത്
വേപ്പില – ഒരു തണ്ട്
3. ഇഞ്ചി – അര കഷണം
വെളുത്തുള്ളി – ആറ് അല്ലി
പെരുംജീരകം – ഒരു ചെറിയ സ്പൂൺ
കുരുമുളക് – ഒരു ചെറിയ സ്പൂൺ
ഇറച്ചി മസാലപ്പൊടി  – ഒരു ചെറിയ സ്പൂൺ
മുളകുപൊടി – ഒരു വലിയ സ്പൂൺ
മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
മഞ്ഞൾപൊടി – അര   വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
4.  ഒരു ഇടത്തരം തേങ്ങ                                       ചുരണ്ടിയെടുത്ത രണ്ടാം പാൽ – രണ്ടു കപ്പ്
വിനാഗിരി – ഒരു ചെറിയ സ്പൂൺ
ഒന്നാം പാൽ – ഒരു കപ്പ്
മല്ലിയില – രണ്ടു വലിയ സ്പൂൺ,    അരിഞ്ഞത്

പാകം െചയ്യുന്ന വിധം

ADVERTISEMENT

 ∙ഒരു പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വഴറ്റുക. ഇതിലേക്ക് മൂന്നാമത്തെ ചേരുവ അരച്ചത് ചേർത്തു നന്നായി വഴറ്റിയ ശേഷം മിൻസ് മീറ്റും ഉപ്പും േചർത്തിളക്കുക.  

∙ കുറുകുമ്പോൾ രണ്ടാം പാൽ ചേർത്തിളക്കി കുക്കറിലാക്കുക. വിനാഗിരി ചേർത്തു വേവിക്കണം.

ADVERTISEMENT

∙ വെന്ത ശേഷം ഒന്നാം പാൽ ചേർത്തിളക്കുക. കുറുകിയ പരുവത്തിൽ വാങ്ങി മല്ലിയില ചേർക്കുക.

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: ജേക്കബ് മാണി, മലയാള മനോരമ, കോട്ടയം

Delicious Kerala Style Minced Meat Curry Recipe:

Minced meat curry is a delicious and traditional dish that can be prepared easily using fresh ingredients and spices. The recipe requires minced meat, onions, green chillies, ginger, garlic, and various spice powders for flavor. First, heat oil in a pan and sauté the onions, green chillies, ginger, curry leaves, and freshly ground spices together. Next, add the minced meat and salt to the mixture, stirring well until it cooks and thickens slightly. Then, pour in the second extract of coconut milk along with vinegar and transfer everything to a pressure cooker to cook thoroughly. After cooking, add the first extract of coconut milk and garnish the rich gravy with freshly chopped coriander leaves. Finally, this flavorful dish pairs wonderfully with rice or various Indian breads for a satisfying meal.

ADVERTISEMENT