കൊതിയന്മാര്ക്കും കൊതിച്ചികള്ക്കുമായി നല്ല ചൂടോടെ പനനൊങ്ക് അപ്പവും മട്ടൺ ലയാലിയും. സൂപ്പര് റെസിപ്പി ഷെയര് ചെയ്യാം, ഇന്നുതന്നെ തയാറാക്കി നോക്കൂ...
പനനൊങ്ക് അപ്പം
1. പച്ചരി – രണ്ടു കപ്പ്
2. പനനൊങ്ക്, വെള്ളത്തോടു കൂടി – ആറ്
പഞ്ചസാര – ഒന്നര വലിയ സ്പൂൺ
വെള്ള അവൽ – കാൽ കപ്പ്, കുതിർത്തത്
ഉപ്പ് – ഒരു നുള്ള്
വെള്ളം – പാകത്തിന്
3. ബേക്കിങ് സോഡ – ഒരു നുള്ള്
പാകം െചയ്യുന്ന വിധം
∙ പച്ചരി കഴുകി നാലഞ്ചു മണിക്കൂർ കുതിർത്ത് ഊറ്റി, രണ്ടാമത്തെ ചേരുവ ചേർത്തു മയത്തിൽ അരച്ചെടുക്കുക.
∙ ഇതിലേക്കു ബേക്കിങ് സോഡയും ചേർത്തിളക്കി യോജിപ്പിക്കണം. ഇതു പൊങ്ങാനായി നാലഞ്ചു മണിക്കൂർ വയ്ക്കുക.
∙ പിന്നീട് അപ്പച്ചട്ടിയിൽ ഒഴിച്ചു ചുറ്റിച്ചു ചുട്ടെടുക്കാം.
∙ മട്ടൺ ലയാലിക്കൊപ്പം വിളമ്പാം. പനംനൊങ്കിനു പകരം കരിക്കും ഉപയോഗിക്കാം.
മട്ടൺ ലയാലി
1. മട്ടൺ – ഒരു കിലോ
2. ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – രണ്ടര ചെറിയ സ്പൂൺ
നാരങ്ങാനീര് – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
മുളകുപൊടി – കാൽ ചെറിയ സ്പൂൺ
തൈര് – രണ്ട്–മൂന്നു വലിയ സ്പൂൺ
കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ
3. ഡെസിക്കേറ്റഡ് കോക്കനട്ട് – അരക്കപ്പ്
ബദാം – 15
വെളുത്ത കസ്കസ് – നാലു വലിയ സ്പൂൺ
4. കറുവാപ്പട്ട – രണ്ടു കഷണം
ഏലയ്ക്ക – നാല്
ഗ്രാമ്പൂ – ആറ്
5. തൈര് – കാൽ കപ്പ്
വെള്ളം – കാൽ കപ്പ്
6. എണ്ണ – അരക്കപ്പ്
7. സവാള – നാല്, കനം കുറച്ചരിഞ്ഞത്
8. പച്ചമുളക് – നാല്, നെടുകെ കീറിയത്
മല്ലിയില അരിഞ്ഞത് – അരക്കപ്പ്
ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ മട്ടൺ ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വേവിക്കുക.
∙ മൂന്നാമത്തെ ചേരുവ എണ്ണയില്ലാതെ വറുത്ത ശേഷം പൊടിക്കണം. ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു മയത്തിൽ അരച്ചെടുക്കുക.
∙ പാനിൽ എണ്ണ ചൂടാക്കി സവാള ചേർത്തു വറുത്തു കോരി മാറ്റി വയ്ക്കണം.
∙ അതേ എണ്ണയിൽ മട്ടൺ വേവിച്ചതും അരപ്പും ചേർത്തിളക്കണം.
∙ ഇതിലേക്കു സവാള വറുത്തതും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. മട്ടൺ നന്നായി വെന്ത് എണ്ണ തെളിയും വരെ ചെറുതീയിൽ അടച്ചു വച്ചു വേവിക്കുക. ഇടയ്ക്കിടെ ഇളക്കണം.
∙ ഇതിലേക്ക് എട്ടാമത്തെ ചേരുവ ചേർത്തിളക്കി അപ്പത്തിനൊപ്പം വിളമ്പാം.
തയാറാക്കിയത്: മെര്ലി എം. എൽദോ, ഫോട്ടോ : അസീം കൊമാച്ചി. പാചകക്കുറിപ്പുകള്ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള് തയാറാക്കിയതിനും കടപ്പാട്: റാഫിയ സി. കെ, ദ് ബേക്കിങ് കമ്പനി, താനൂർ, മലപ്പുറം