ഇനി വീട്ടിലുണ്ടാക്കാം സ്വാദിഷ്ടമായ പെരി പെരി ചിക്കൻ.. പെട്ടെന്ന് തയാറാക്കാന് ഈസി റെസിപ്പി ഇതാ..
പെരി പെരി ചിക്കൻ
1. ചിക്കൻ കാൽ – നാല്
2. വറ്റൽമുളക് – എട്ട്, ചൂടുവെള്ളത്തിൽ കുതിർത്തത്
കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
വെളുത്തുള്ളി – ഒരു കുടം
ഇഞ്ചി – ഒരു ചെറിയ കഷണം
കശുവണ്ടിപ്പരിപ്പ് – എട്ട്– 10
മല്ലിയില – കാൽ കപ്പ്
എണ്ണ – അഞ്ചു വലിയ സ്പൂൺ
ജീരകംപൊടി – ഒരു ചെറിയ സ്പൂൺ
തൈര് – നാലു വലിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
സവാള – ഒന്ന്
ചുവന്ന കാപ്സിക്കം – ഒന്ന്, ചുട്ടെടുത്തത്
വിനാഗിരി – മൂന്നു വലിയ സ്പൂൺ
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. വെണ്ണ – നാലു വലിയ സ്പൂൺ
4. ടുമാറ്റോ കെച്ചപ്പ് – രണ്ടു വലിയ സ്പൂൺ
വറ്റൽമുളകു ചതച്ചത് – ഒരു വലിയ സ്പൂൺ
ചില്ലി പേസ്റ്റ് – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
5. മല്ലിയില അരിഞ്ഞത് – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ ചിക്കൻ, ഫോർക്ക് കൊണ്ട് അങ്ങിങ്ങായി കുത്തുക.
∙ രണ്ടാമത്തെ ചേരുവ മിക്സിയിലാക്കി മയത്തിൽ അരച്ചു ചിക്കനിൽ പുരട്ടി നാല്–അഞ്ച് മണിക്കൂർ വയ്ക്കുക. ചൂടായ തവയിൽ അൽപം എണ്ണ പുരട്ടി ചിക്കൻ നിരത്തി ചെറുതീയിലാക്കി വേവിച്ചു വാങ്ങുക.
∙ വെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു വഴറ്റി, അതു വേവിച്ച ചിക്കനിൽ ബ്രഷ് ചെയ്ത്, മല്ലിയില തൂവി വിളമ്പണം.
തയാറാക്കിയത്: മെര്ലി എം. എൽദോ, ഫോട്ടോ : അസീം കൊമാച്ചി. പാചകക്കുറിപ്പുകള്ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള് തയാറാക്കിയതിനും കടപ്പാട്: റാഫിയ സി. കെ., ദ് ബേക്കിങ് കമ്പനി, താനൂർ, മലപ്പുറം