ADVERTISEMENT

രുചികരമായ ചിക്കൻ മന്തി തയാറാക്കി വീട്ടുകാരെ ഒന്നു ഞെട്ടിച്ചാലോ? വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന കുക്കര്‍ റെസിപ്പി ഇതാ. 

ചിക്കൻ മന്തി

ADVERTISEMENT

1. യെല്ലോ ബസ്മതി അരി – ഒരു കിലോ
2. ചിക്കൻ – ഒരു കിലോ
3. കുരുമുളകുപൊടി – രണ്ടു വലിയ സ്പൂൺ
പെരുംജീരകംപൊടി – ഒരു വലിയ സ്പൂൺ
സൂപ്പ്ക്യൂബ് – രണ്ട്
ചുവന്ന ഫൂഡ് കളർ – ആവശ്യമെങ്കിൽ
തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്
ഉപ്പ് – ആവശ്യമെങ്കിൽ മാത്രം
4. എണ്ണ – 200 ഗ്രാം
5. വെള്ളം – പാകത്തിന്
6. കറുവാപ്പട്ട – രണ്ട്
ഗ്രാമ്പൂ – നാല്
ജീരകം – ഒരു ചെറിയ സ്പൂൺ
കുരുമുളക് – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
എണ്ണ – ഒരു വലിയ സ്പൂൺ
7. മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
പാൽ – ഒരു വലിയ സ്പൂൺ
8. പച്ചമുളക് – നാല്

പാകം ചെയ്യുന്ന വിധം

ADVERTISEMENT

∙ അരി കഴുകി, ഒരു മണിക്കൂർ കുതിർത്ത ശേഷം ഊറ്റി മാറ്റി വയ്ക്കണം.

∙ ചിക്കൻ കഷണങ്ങളാക്കി മൂന്നാമത്തെ ചേരുവ പുരട്ടി കുക്കറിൽ നിരത്തുക. ഇതിനു മുകളിലേക്ക് എണ്ണയും ഒഴിച്ച ശേഷം 30 മിനിറ്റ് അനക്കാതെ മാറ്റി വയ്ക്കുക.

ADVERTISEMENT

∙ അരി വേവിക്കാനുള്ള വെള്ളം തിളപ്പിച്ച് അതിലേക്ക് ആറാമത്തെ ചേരുവ ചേർത്തു തിളപ്പിക്കുക. തിളയ്ക്കുമ്പോൾ അരി ചേർത്തിളക്കി മുക്കാൽ വേവിൽ ഊറ്റി മാറ്റി വയ്ക്കുക.

∙ വേവിച്ച ചോറ് കുക്കറിൽ ഇരിക്കുന്ന ചിക്കനു മുകളിൽ നിരത്തണം.

∙ മഞ്ഞൾപ്പൊടി പാലില്‍ കലക്കിയതു ചോറിനു മുകളിൽ തളിച്ച ശേഷം പച്ചമുളകും മുകളിൽ കുത്തി വയ്ക്കുക.

∙ ഒരു ചെറിയ പാത്രത്തിൽ കനൽ വച്ച് അതിൽ എണ്ണയൊഴിച്ചു ചോറിനു മുകളിൽ വച്ച ശേഷം കുക്കർ അടച്ചു വെയ്റ്റ് വയ്ക്കണം.

∙ കുക്കര്‍  നല്ല തീയിൽ വച്ച് ആവി നിറഞ്ഞ് വിസിൽ വരുന്നതിനു മുൻപു തന്നെ ചെറുതീയിലാക്കി 45 മിനിറ്റ് വയ്ക്കുക.

∙ ചെറുതീയിലാക്കുമ്പോള്‍ കുക്കർ പഴയ ദോശത്തവയുടെ മുകളിൽ വച്ചാൽ ഒട്ടും അടിയിൽ പിടിക്കാതെ കിട്ടും. ആവി മുഴുവനും പോയ ശേഷം കുക്കർ തുറന്നു ചോറും ചിക്കനും നന്നായി ഇളക്കി യോജിപ്പിക്കണം.

∙ ചൂടോടെ വിളമ്പാം.

തയാറാക്കിയത്: മെര്‍ലി എം. എൽദോ, ഫോട്ടോ : അസീം കൊമാച്ചി. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: റാഫിയ സി. കെ, ദ് ബേക്കിങ് കമ്പനി, താനൂർ, മലപ്പുറം

Easy Chicken Mandi Cooker Recipe:

Chicken is the star of this delicious and easy-to-make Mandi recipe that you can prepare at home using a pressure cooker. The dish requires basmati rice, chicken pieces, various spices, and a unique charcoal smoking technique to get that authentic flavor. First, marinate the chicken and let it rest while you boil and partially cook the spiced rice. Layer the cooked rice over the marinated chicken in a cooker, add milk with turmeric, and place a small bowl of hot charcoal with oil inside for the smoky aroma. Seal the cooker tightly and cook on a very low flame for forty-five minutes using a tawa underneath to prevent burning. Finally, let the pressure release naturally before mixing the rice and chicken together for a mouthwatering meal. Impress your family today with this foolproof recipe crafted by culinary experts.

ADVERTISEMENT