ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും ഒരുപോലെ കഴിക്കാന്‍ വ്യത്യസ്തമായ ഒരു മീന്‍ വിഭവം ഇതാ.. രുചികരമായ മീൻ വിന്താലുവിന്റെ റെസിപ്പിയാണ് ഇത്തവണ.
മീൻ വിന്താലു
1. മീൻ – അരക്കിലോ, കഷണങ്ങളാക്കിയത്
2. വെളുത്തുളളി – ഒരു കുടം
ഇഞ്ചി – ഒരു കഷണം
ജീരകം – അര ചെറിയ സ്പൂൺ
ഉലുവ – അര ചെറിയ സ്പൂൺ
കടുക് – രണ്ടു ചെറിയ സ്പൂൺ
പെരുംജീരകം – ഒരു ചെറിയ സ്പൂൺ
3. കശ്മീരി മുളകുപൊടി – മൂന്നു വലിയ സ്പൂൺ
മഞ്ഞൾപൊടി – കാൽ െചറിയ സ്പൂൺ
4. എണ്ണ – അഞ്ച് വലിയ സ്പൂൺ
5. സവാള – രണ്ട്, കനംകുറച്ച് ചെറുതായി അരിഞ്ഞത്
6. തക്കാളി – രണ്ട്, ചെറുതായി അരിഞ്ഞത്
ഉപ്പ് – ആവശ്യത്തിന്
7. വെള്ളം – രണ്ടു കപ്പ്
വിനാഗിരി – ഒരു വലിയ സ്പൂൺ
8. പഞ്ചസാര – ഒന്നര വലിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ മീൻ വൃത്തിയാക്കി കഷണങ്ങളാക്കുക.
∙ രണ്ടാമത്തെ കൂട്ട് നന്നായി അരച്ചതിൽ മൂന്നാമത്തെ ചേരുവ ചേർത്തു യോജിപ്പിക്കുക.
∙ ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി സവാള ബ്രൗൺനിറത്തിൽ വറുത്തുകോരി മാറ്റിവയ്ക്കുക.
∙ ഇതേ എണ്ണയിൽ അരപ്പ് ചേർത്തു വഴറ്റുക. എണ്ണ തെളിയുമ്പോൾ തക്കാളിയും വറുത്ത സ വാളയും ചേർത്തു വഴറ്റി ഉപ്പ് ചേർത്തിളക്കുക.
∙ ഇതിലേക്കു രണ്ടു കപ്പ് വെള്ളം ചേർത്തു തിളയ്ക്കുമ്പോൾ മീനും വിനാഗിരിയും ചേർത്തു വേവിക്കുക.
∙ വാങ്ങിയ ശേഷം പഞ്ചസാര ചേർക്കാം.
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: ജേക്കബ് മാണി, മലയാള മനോരമ, കോട്ടയം