ചൂടോടെ മിന്റ് ചട്നിക്കൊപ്പം വിളമ്പാം വ്യത്യസ്ത രുചിയില്‍ ഫിഷ് കബാബ്. സൂപ്പര്‍ റെസിപ്പി ഇതാ, ഇന്നുതന്നെ തയാറാക്കി നോക്കൂ..
ഫിഷ് കബാബ്
1. മീൻ – 250 ഗ്രാം
2. ഗ്രാമ്പൂ – നാല്
കറുവാപ്പട്ട – അര ഇഞ്ച് കഷണം
ഏലയ്ക്ക – മൂന്ന്
ജീരകംപൊടി – കാൽ ചെറിയ സ്പൂൺ
3. കടലപ്പരിപ്പ് – കാൽ കപ്പ്,
4. മുട്ട – ഒന്ന്, അടിച്ചത്
5. ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – ഒന്നര ചെറിയ സ്പൂൺ
പച്ചമുളക് – രണ്ട്, അരിഞ്ഞത്
സവാള – ഒന്ന്, അരിഞ്ഞത്
മല്ലിയില – കാൽ കപ്പ്, അരിഞ്ഞത്
ചെറുനാരങ്ങാനീര് – രണ്ടു ചെറിയ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
6. എണ്ണ – ആവശ്യത്തിന്
പാകം െചയ്യുന്ന വിധം
∙ മീൻ വേവിച്ച ശേഷം പൊടിച്ചെടുക്കുക.
∙ രണ്ടാമത്തെ ചേരുവ വറുത്ത ശേഷം പൊടിച്ചെടുക്കുക.
∙ കടലപ്പരിപ്പ് വേവിച്ചത് വെളളം ചേർക്കാതെ അ രച്ചെടുക്കുക. ഈ അരപ്പും മുട്ട അടിച്ചതും മീൻ പൊടിച്ചതിലേക്കു ചേർത്തു യോജിപ്പിക്കുക.
∙ ഇതിലേക്കു പൊടിച്ചു മാറ്റിവച്ച മസാലയും അ ഞ്ചാമത്തെ ചേരുവയും ചേർത്തു നന്നായി യോജിപ്പിച്ച ശേഷം മിക്സിയിൽ അരയ്ക്കുക.
∙ ഈ കൂട്ട് ഉരുകളാക്കി കബാബിന്റെ ആകൃതിയിലാക്കുക. ഒരു പാനിൽ അൽപം എണ്ണ ചൂടാക്കി തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കുക. ചൂടോടെ മിന്റ് ചട്നിക്കൊപ്പം വിളമ്പാം.
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: ജേക്കബ് മാണി, മലയാള മനോരമ, കോട്ടയം