ADVERTISEMENT

മലയാളികള്‍ക്ക് ഏറെ പ്രിയമാണ് മത്തി. പൊരിച്ചും കറി വച്ചുമെല്ലാം കഴിക്കുന്ന മത്തി കൊണ്ട് വ്യത്യസ്ത രുചിയിലുള്ള ഒരു വിഭവം ആയാലോ ഇത്തവണ? മത്തി അടുക്കി വറ്റിച്ചത് തയാറാക്കുന്ന വിധം അറിയാം. 

മത്തി അടുക്കി വറ്റിച്ചത് 

ADVERTISEMENT

1. മത്തി – അരക്കിലോ
2. ഉണക്കമല്ലി – രണ്ടു വലിയ സ്പൂൺ
വറ്റൽ മുളക് – 16
ഉലുവ മൂപ്പിച്ചത് – ഒരു ചെറിയ സ്പൂൺ 
കുരുമുളക് – ആറ് 
മഞ്ഞൾ – അര ചെറിയ സ്പൂൺ 
3. ചുവന്നുള്ളി – മൂന്നു വലിയ സ്പൂൺ, കനം   കുറച്ചരിഞ്ഞത് 
വെളുത്തുള്ളി – രണ്ടു ചെറിയ സ്പൂൺ,            നീളത്തിൽ രണ്ടാക്കിയത്
ഇഞ്ചി – രണ്ടു ചെറിയ സ്പൂൺ, നീളത്തിൽ അരിഞ്ഞത്
കുടംപുളി – നാല്
കറിവേപ്പില – ഒരു പിടി
4. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
5. വെള്ളം – ഒരു കപ്പ്
ഉപ്പ് – ആവശ്യത്തിന്

‌‌പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ മത്തി വൃത്തിയാക്കി വരഞ്ഞു വയ്ക്കുക. 

∙ രണ്ടാമത്തെ ചേരുവ തരുതരുപ്പായി പൊടിക്കണം. ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ചു മാറ്റിവയ്ക്കുക. 

ADVERTISEMENT

∙ ഒരു പാനിൽ എണ്ണയൊഴിച്ചു കുറച്ചു മത്തി നിരപ്പായി അടുക്കുക. ഇതിനു മീതെ  കുറച്ചു മസാല ഇടണം.  

∙  ഇതേ രീതിയിൽ ശേഷിച്ച  മത്തിയും  മസാലയും ഒന്നിടവിട്ട്  ഇടുക. ഏറ്റവും മുകളിൽ മസാല നിരത്തണം. ഇ തിലേക്ക് ഒരു കപ്പ് വെള്ളം ചേർക്കുക.

∙ തിളയ്ക്കുമ്പോൾ ഉപ്പു ചേർത്തു യോജിപ്പിച്ചു ചെറുതീയിലാക്കി വേവിക്കുക. ചാറു കുറുകി  മസാല നന്നായി മീനിൽ പൊതിഞ്ഞ പരുവമാകുമ്പോൾ വാങ്ങാം. 

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: ജേക്കബ് മാണി, മലയാള മനോരമ, കോട്ടയം

Delicious Mathi Adukki Vattichathu Recipe:

Sardine is exceptionally popular among Malayalis, and preparing it as a layered and reduced dish offers a unique and delicious culinary experience. This traditional recipe combines fresh fish with a flavorful spice blend consisting of coriander, dried chilies, fenugreek, and black pepper. Sliced shallots, garlic, ginger, camboge, and curry leaves are thoroughly mixed with the coarse spice powder to create an aromatic paste. The cleaned fish and the prepared masala are carefully layered in a pan in alternating stages to ensure even flavor distribution. A cup of water is added before simmering the mixture over low heat until the gravy thickens and perfectly coats the fish. This delightful preparation highlights the rich and authentic flavors of traditional Kerala seafood cooking. Seafood enthusiasts will undoubtedly enjoy making and tasting this savory dish during their next meal.

ADVERTISEMENT