ADVERTISEMENT

മീന്‍ റോസ്റ്റ് ദേ ഇങ്ങനെ ഉണ്ടാക്കിയാലോ? വ്യത്യസ്തവും രുചികരവുമായ വിഭവത്തിന്റെ റെസിപ്പിയാണ് ഇത്തവണ. ഇന്നുതന്നെ പരീക്ഷിച്ചു നോക്കൂ...

മീന്‍ റോസ്റ്റ്

ADVERTISEMENT

1. മീന്‍ – ഒരു കിലോ
2. മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
മുളകുപൊടി – ഒരു വലിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
3. എണ്ണ – പാകത്തിന്
4. സവാള – ഏഴ്, പൊടിയായി അരിഞ്ഞത്
ഇഞ്ചി – രണ്ടു കഷണം, പൊടിയായി അരിഞ്ഞത്
പച്ചമുളക് – മൂന്ന്, പൊടിയായി അരിഞ്ഞത്
5. തക്കാളി – അഞ്ച്, പൊടിയായി അരിഞ്ഞത്
6. മുളകുപൊടി – ഒരു വലിയ സ്പൂണ്‍
7. ശര്‍ക്കര – ഒരു നാരങ്ങാവലുപ്പം, വെള്ളത്തില്‍ കുതിര്‍ത്തത്
വാളന്‍പുളി – ഒരു നെല്ലിക്ക വലുപ്പം‍
8. കറുത്ത ഉണക്കമുന്തിരി – ഒരു വലിയ സ്പൂണ്‍
സവാള വട്ടത്തില്‍ അരിഞ്ഞത് – അലങ്കരിക്കാന്‍     

പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ മീന്‍ വൃത്തിയാക്കി വരഞ്ഞു രണ്ടാമത്തെ ചേരുവ പുരട്ടി 15 മിനിറ്റ് വച്ച ശേഷം എണ്ണയില്‍ വറുത്തെടുക്കണം.

∙ എണ്ണ അരിച്ചെടുത്തു തിരികെ പാനിലൊഴിച്ച് ചൂടാക്കുക.

ADVERTISEMENT

∙ ഇതിലേക്കു നാലാമത്തെ ചേരുവ ചേര്‍ത്തു വഴറ്റണം.

∙ തക്കാളി അരിഞ്ഞതു ചേര്‍ത്തു നന്നായി വഴറ്റിയ ശേഷം മുളകുപൊടി അല്‍പം വെള്ളത്തില്‍ കലക്കിയതു ചേര്‍ക്കുക. ഇതിലേക്കു ശര്‍ക്കരയും വാളന്‍പുളിയും മിക്സിയില്‍ അടിച്ചത് അരിച്ചൊഴിക്കണം. 

∙ പാകത്തിനുപ്പും ചേര്‍ത്തു കുറുകി വരുമ്പോള്‍ വാങ്ങുക.

∙ ബേക്കിങ് ട്രേയിൽ തയാറാക്കിയ മസാലയുടെ പകുതി നിരത്തിയ ശേഷം അതിനു മുകളില്‍ മീന്‍ വയ്ക്കണം.

∙ ബാക്കി മസാല മീനിനു മുകളില്‍ നിരത്തി, 1800Cല്‍ ‍ ചൂടാക്കിയിട്ടിരിക്കുന്ന അവ്നില്‍ വച്ചു 15-20 മിനിറ്റ് ബേക്ക് ചെയ്യണം.

∙ ഉണക്കമുന്തിരിയും വട്ടത്തിലരിഞ്ഞ സവാളയും കൊണ്ട് അലങ്കരിച്ചു വിളമ്പാം.

ഫോട്ടോ: വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ

Delicious Baked Fish Roast Recipe:

Fish roast is a delicious and unique seafood recipe that you can easily prepare at home. This dish combines freshly cleaned fish with a blend of spices before frying. The flavorful onion and tomato gravy is enhanced with tamarind and jaggery for a balanced taste. Baking the assembled fish and masala in the oven creates a wonderful culinary presentation. Garnishing with fried onions and black raisins adds a special touch to the final dish. Food lovers will definitely enjoy trying this delightful preparation for a special meal. You can follow the simple step-by-step instructions to make this mouthwatering recipe today.

ADVERTISEMENT