ADVERTISEMENT

ഓറഞ്ചും മുട്ടയും ചേര്‍ത്തൊരു ടേസ്റ്റി ഓംലെറ്റ് ആണ് ഇന്നത്തെ റെസിപ്പി. ഇങ്ങനെയൊരു ഓംലെറ്റ് നിങ്ങള്‍ മുന്‍പ് കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ വ്യത്യസ്തമായ ഈ വിഭവം ഇന്നുതന്നെ വീട്ടില്‍ പരീക്ഷിച്ചു നോക്കൂ.. 

ഓറഞ്ച് ഓംലെറ്റ്

ADVERTISEMENT

1. മുട്ട – മൂന്ന്
2. ഓറഞ്ച് – മൂന്ന്
3. പഞ്ചസാര – ഒരു ചെറിയ സ്പൂൺ
ഉപ്പ് – ഒരു നുള്ള്
4. മൈദ – രണ്ടു വലിയ സ്പൂൺ
5. വെണ്ണ – ഒരു വലിയ സ്പൂൺ
6. പഞ്ചസാര പൊടിച്ചത്, ഓറഞ്ച് ജ്യൂസ് – പാകത്തിന്

പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ മുട്ട ബൗളിലാക്കി നന്നായി അടിച്ചു യോജിപ്പിക്കുക.

∙ ഓറഞ്ചുതൊലി ചുരണ്ടിയെടുക്കണം. വെള്ളഭാഗം വ രാതെ ശ്രദ്ധിക്കണം.

ADVERTISEMENT

∙ ഓറഞ്ച് പിഴിഞ്ഞ് ജ്യൂസ് എടുത്തു വയ്ക്കുക.

∙ ഓറഞ്ചുതൊലിയും പഞ്ചസാരയും ഉപ്പും മുട്ട അടിച്ചതിൽ ചേർത്തു നന്നായി അടിച്ചു യോജിപ്പിക്കുക.

∙ മൈദ അൽപം ഓറഞ്ച് ജ്യൂസ് ചേർത്തു യോജിപ്പിച്ചു പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ബാക്കി ഓറഞ്ച് ജ്യൂസും ചേർത്തു നന്നായി ഇളക്കി മുട്ട മിശ്രിതത്തിൽ ചേർത്തിളക്കണം.

∙ പാനിൽ വെണ്ണ ചൂടാക്കി തയാറാക്കിയ മുട്ട മിശ്രിതം ഒരിക്കൽ കൂടി അടിച്ച ശേഷം പാനിൽ ഒഴിക്കുക.

∙ ഒരു വശം വെന്ത് ബ്രൗണ്‍‌ നിറമാകുമ്പോൾ മറിച്ചിട്ട് മറുവശവും ബ്രൗൺ നിറമാക്കണം.

∙ വിളമ്പാനുള്ള പ്ലേറ്റിലാക്കി മുകളിൽ പഞ്ചസാര പൊടിച്ചതു വിതറി, ഓറഞ്ച് ജ്യൂസ് തളിച്ചു നാലായി മടക്കുക.

∙ ഇതിനു മുകളിലായി ഒരു സ്കൂപ്പ് ഐസ്ക്രീം വച്ചു വിളമ്പാം. 

ഫോട്ടോ: വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ.

Delicious Orange Omelette Recipe to Try Today:

Orange omelette is a unique and delicious sweet dish that combines eggs and oranges in a creative way. To prepare this recipe, you will need three eggs, three oranges, a little sugar, a pinch of salt, two tablespoons of all-purpose flour, and butter. First, beat the eggs well in a bowl and mix in grated orange zest, sugar, and salt. Prepare a smooth paste by mixing the flour with a little orange juice, then combine it thoroughly with the remaining juice and the egg mixture. Heat butter in a pan, pour in the well-beaten mixture, and cook both sides until they turn golden brown. Finally, fold the omelette into quarters, sprinkle powdered sugar, drizzle orange juice, and serve it topped with a scoop of ice cream.

ADVERTISEMENT