ADVERTISEMENT

കപ്പയും മീനും സോസും എല്ലാം ചേര്‍ന്ന കപ്പ മീൻ ഫില്ലെ ആണ് ഇന്നത്തെ സ്പെഷല്‍ റെസിപ്പി. 

1. കപ്പ – 250 ഗ്രാം
2. വെണ്ണ – ഒരു വലിയ സ്പൂൺ
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
3. ചൂടുപാൽ – രണ്ടു വലിയ സ്പൂൺ
4. സെലറിയും സ്പ്രിങ് അണിയനും പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
5. ദശക്കട്ടിയുള്ള മീൻ, മുള്ളില്ലാതെ – 200 ഗ്രാമിന്റെ ഒരു കഷണം
6. ഇഞ്ചി – ഒരു ചെറിയ കഷണം
വെളുത്തുള്ളി – എട്ട് അല്ലി
കുരുമുളക് – 10
കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
നാരങ്ങാനീര് – ഒരു നാരങ്ങയുടെ പകുതിയുടേത്
7. വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ
8. കറിവേപ്പില – മൂന്നു തണ്ട്
9. മൊസെറെല്ല ചീസ് – രണ്ടു വലിയ സ്പൂൺ
10. ചുവന്നുള്ളി അരിഞ്ഞത് – കാൽ കപ്പ്
കോൺഫ്ളോർ – അര വലിയ സ്പൂൺ

ADVERTISEMENT

പാകം െചയ്യുന്ന വിധം

∙ കപ്പ പാകത്തിനു വെള്ളം ചേർത്തു വേവിച്ച് ഊറ്റണം. 

ADVERTISEMENT

‌∙ ഇതിൽ വെണ്ണയും ഉപ്പും കുരുമുളകുപൊടിയും ചേർത്തു നന്നായി ഉടച്ച ശേഷം പാലും ചേർത്തു നന്നായി യോജിപ്പിക്കുക. സെലറിയും സ്പിങ് അണിയനും ചേർത്തു നന്നായി യോജിപ്പിച്ചു വയ്ക്കുക.

∙ മീൻ‌ കഴുകി വൃത്തിയാക്കി വെള്ളം വാലാൻ വയ്ക്കുക. ഇതൊരു തുണി കൊണ്ട് ഒപ്പി വെള്ളം കളഞ്ഞ ശേഷം മെല്ലേ വരഞ്ഞു വയ്ക്കണം.

ADVERTISEMENT

∙ ആറാമത്തെ ചേരുവ മയത്തിൽ അരച്ചു രണ്ടു വലിയ സ്പൂൺ വെളിച്ചെണ്ണ ചേർത്തു യോജിപ്പിക്കണം. ഇതു മീൻ കഷണത്തിൽ പുരട്ടി 30 മിനിറ്റ് വയ്ക്കണം. ബാക്കി അരപ്പ് മാറ്റി വയ്ക്കുക.

∙ ഫ്രൈയിങ് പാൻ ചൂടാക്കി കറിവേപ്പില തണ്ടോടു കൂ ടി തന്നെ നിരത്തിയ ശേഷം അതിനു മുകളിൽ മീൻ വ ച്ച് ചെറുതീയിൽ തിരിച്ചും മറിച്ചുമിട്ടു ബ്രൗൺ ആക്കണം. മീൻ നന്നായി വേവണം. 

∙ മീൻ വെന്ത ശേഷം മുകളിൽ ചീസ് ഗ്രേറ്റ് ചെയ്തതു വിതറി അടച്ചു വയ്ക്കുക. ചീസ് ഉരുകുമ്പോൾ വാങ്ങി വയ്ക്കണം.

∙ ബാക്കി വെളിച്ചെണ്ണ ചൂടാക്കി ചുവന്നുള്ളി വഴറ്റി, അതിലേക്കു ബാക്കിയുള്ള അരപ്പു ചേർത്തു വഴറ്റി അൽ‌പം വെള്ളം ചേർത്തു തിളപ്പിക്കുക. നന്നായി തിളയ്ക്കുമ്പോൾ കോൺഫ്ളോർ അൽപം വെള്ളത്തിൽ കലക്കിച്ചേർക്കുക.

∙ ചാറു നന്നായി കുറുകുമ്പോൾ വാങ്ങി വയ്ക്കണം. ഇതു ചെറിയൊരു സോസ്പോട്ടിലോ ബൗളിലോ ആ ക്കി വയ്ക്കണം.

∙ കപ്പ വിളമ്പാനുള്ള പ്ലേറ്റിൽ വച്ച് അതിനു മുകളിൽ മീൻ വയ്ക്കണം. ആവശ്യമെങ്കില്‍  മുകളിൽ കറിവേപ്പില വച്ച് അലങ്കരിക്കാം. 

∙ തയാറാക്കിയ സോസിനൊപ്പം വിളമ്പാം. 

ഫോട്ടോ : വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : വിഷ്ണു എ. സി., സിഡിപി,  ക്രൗൺ പ്ലാസ, കൊച്ചി.

How to Make Delicious Kappa Meen Fillet at Home:

Kappa is the star ingredient of this delicious and innovative Kerala-style fish fillet recipe. Tapioca is boiled, mashed with butter, milk, and seasonings to create a creamy base. Fish is marinated with a special spice blend, pan-fried, and topped with melted mozzarella cheese. Fresh curry leaves, finely chopped celery, and spring onions enhance the overall aroma and flavor. A special tangy and spicy sauce is prepared separately to serve alongside the dish. The presentation combines the warm mashed tapioca at the bottom with the cheesy fish placed gracefully on top. Food enthusiasts can easily try this unique recipe at home following simple steps.

ADVERTISEMENT