ADVERTISEMENT

എന്താ രുചി, തട്ടുകടയില്‍ കിട്ടുന്ന ചിക്കന്‍ 65 ഒക്കെ മാറി നില്‍ക്കും.. അത്രയ്ക്ക് സൂപ്പറാണ് ഈ കോഴി മുളകിട്ടു വറുത്തത്! വളരെ എളുപ്പമാണ്, ഇന്നുതന്നെ വീട്ടില്‍ പരീക്ഷിച്ചു നോക്കൂ...   

കോഴി മുളകിട്ടു വറുത്തത്   

ADVERTISEMENT

1. ചിക്കന്‍ ബ്രെസ്റ്റ് – 500 ഗ്രാം, എല്ലില്ലാതെ ചതുരക്കഷണങ്ങളാക്കിയത്
2. മുളകുപൊടി – രണ്ടര ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂണ്‍
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – രണ്ടു ചെറിയ സ്പൂണ്‍
കുരുമുളകുപൊടി – അര ചെറിയ സ്പൂണ്‍
ജീരകംപൊടി – അര ചെറിയ സ്പൂണ്‍ 
ഗരംമസാലപ്പൊടി – കാല്‍ ചെറിയ സ്പൂണ്‍
പുളിയില്ലാത്ത കട്ടത്തൈര് – നാലു വലിയ സ്പൂണ്‍
നാരങ്ങാനീര് – ഒരു വലിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
കോണ്‍ഫ്ളോര്‍ – മൂന്നു വലിയ സ്പൂണ്‍
മൈദ – രണ്ടു വലിയ സ്പൂണ്‍
വെള്ളം – മൂന്നു വലിയ സ്പൂണ്‍
3. എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
4. വെണ്ണ – രണ്ടു വലിയ സ്പൂണ്‍
5. വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു ചെറിയ സ്പൂണ്‍
കറിവേപ്പില – പാകത്തിന്
പച്ചമുളക് – അഞ്ച്–ആറ്
6. വറ്റല്‍മുളക് – മൂന്ന്–നാല്
ചില്ലി സോസ് – രണ്ടു വലിയ സ്പൂണ്‍

പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ ചിക്കനില്‍‌ രണ്ടാമത്തെ ചേരുവ പുരട്ടി കുറഞ്ഞത് രണ്ടു മണിക്കൂര്‍ എങ്കിലും വയ്ക്കുക.

∙ ഇതു ചൂടായ എണ്ണയില്‍ ഇടത്തരം തീയില്‍ വറുത്തു കോരണം.

ADVERTISEMENT

∙ പാനില്‍ വെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റണം.

∙ ഇതിലേക്കു വറ്റല്‍മുളകും ചില്ലി സോസും ചേര്‍ത്തിളക്കി ചെറുതീയില്‍ രണ്ടു മിനിറ്റ് വയ്ക്കുക.

∙ ചിക്കന്‍ വറുത്തതു ചേര്‍ത്തു നന്നായി ഇളക്കുക. സോസ് ചിക്കനില്‍ നന്നായി പുരളണം.   

തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: ഹരികൃഷ്ണന്‍. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: സുമയ്യ സുഹൈബ്, ഗോര്‍മെ ഡിലൈറ്റ്സ് ബൈ സുമയ്യ, കലൂര്‍, കൊച്ചി         

Delicious Spicy Kozhi Mulakittu Varuthathu Recipe:

Chicken is a universally loved dish, and this special Kerala-style recipe offers a delicious alternative to standard street-food options. Preparing this flavorful dish requires boneless chicken breast cut into bite-sized square pieces. The meat must be thoroughly marinated with chili powder, turmeric, coriander, ginger-garlic paste, and other aromatic spices. Yogurt, lemon juice, cornflour, and maida are also added to the marinade for a crispy coating. After resting for at least two hours, the chicken pieces are deep-fried until golden and crispy. Finally, the fried chicken is tossed in a fragrant tempering of butter, garlic, green chillies, dry red chillies, and chilli sauce.

ADVERTISEMENT